നാഥുല: സിക്കിമിലുണ്ടായ വൻ ഹിമപാതത്തില്‍ ഏഴ് വിനോദ സഞ്ചാരികൾ മരിച്ചു. നാഥുല അതിർത്തി മേഖലയിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് 12.20നുണ്ടായ അപകടത്തില്‍ 11 പേർക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. നാല് പുരുഷന്മാരും രണ്ട് സ്ത്രീകളും കുട്ടിയുമാണ് മരിച്ചത്.
-
Six dead & many injured after #avalanche hit at 15 mile along the Jawaharlal Nehru (JN) road that connects #Gangtok with #Nathula Pass in #Sikkim.#Tsomgo pic.twitter.com/dEdWZ69aiz
— Arvind Chauhan (@Arv_Ind_Chauhan) April 4, 2023 " class="align-text-top noRightClick twitterSection" data="
">Six dead & many injured after #avalanche hit at 15 mile along the Jawaharlal Nehru (JN) road that connects #Gangtok with #Nathula Pass in #Sikkim.#Tsomgo pic.twitter.com/dEdWZ69aiz
— Arvind Chauhan (@Arv_Ind_Chauhan) April 4, 2023Six dead & many injured after #avalanche hit at 15 mile along the Jawaharlal Nehru (JN) road that connects #Gangtok with #Nathula Pass in #Sikkim.#Tsomgo pic.twitter.com/dEdWZ69aiz
— Arvind Chauhan (@Arv_Ind_Chauhan) April 4, 2023
ഇവരുടെ മൃതദേഹം സമീപത്തെ സൈനിക ആശുപത്രിയിലാണുള്ളത്. ഇവിടെ വച്ചാണ് അധികൃതര്‍ മരണം സ്ഥിരീകരിച്ചത്. ഗാംങ്‌ടോക്കിനെ നാഥുലയുമായി ബന്ധിപ്പിക്കുന്ന ജവഹർലാൽ നെഹ്‌റു റോഡിലെ 15ാം മൈലിലാണ് സംഭവം. 80ലധികം പേർ അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. മഞ്ഞിനടിയിൽ അകപ്പെട്ട 22 വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷ പ്രവർത്തനം ഇപ്പോഴും തുടരുകയാണ്.
150ലധികം വിനോദസഞ്ചാരികൾ പതിനഞ്ചാം മൈലിന് സമീപത്തെ പ്രദേശത്ത് അകപ്പെട്ടിരിക്കുകയാണെന്ന് പൊലീസ് മാധ്യമങ്ങളെ അറിയിച്ചു. പരിക്കേറ്റവരെ ഗാങ്ടോക്കിലെ എസ്‌ടിഎൻഎം ആശുപത്രിയിലും സെൻട്രൽ റഫറൽ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. നിലവിൽ സിക്കിം പൊലീസ്, ട്രാവൽ ഏജന്‍റ്‌സ് അസോസിയേഷൻ പ്രവര്‍ത്തകര്‍, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ, വാഹന ഡ്രൈവർമാർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.