ETV Bharat / bharat

'മതിയായ അംഗസഖ്യയുണ്ടെങ്കില്‍ എന്തുകൊണ്ട് അവര്‍ മടങ്ങിവരുന്നില്ല ?'; ഉദ്ധവ് താക്കറെയ്‌ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന് ശരദ്‌ പവാര്‍ - ഉദ്ധവ് താക്കറെയെ പിന്തുണച്ച് ശരദ്‌ പവാര്‍

ശിവസേനയുടെ വിമത എംഎല്‍എമാരെ മുംബൈയിലെത്തിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ശരദ്‌ പവാര്‍

maharashtra political crisis  sharad pawar support uddhav thackeray  ncp support coalition govt  മഹാരാഷ്‌ട്ര രാഷ്‌ട്രീയ പ്രതിസന്ധി  ഉദ്ധവ് താക്കറെയെ പിന്തുണച്ച് ശരദ്‌ പവാര്‍  എന്‍സിപി ഉദ്ധവ് താക്കറെ പിന്തുണ
'അംഗസഖ്യയുണ്ടെങ്കില്‍ എന്തുകൊണ്ട് മടങ്ങിവരുന്നില്ല?'; ഉദ്ധവ് താക്കറെയ്ക്ക് പിന്തുണയുമായി ശരദ്‌ പവാര്‍
author img

By

Published : Jun 26, 2022, 9:50 PM IST

ന്യൂഡല്‍ഹി : മഹാരാഷ്‌ട്രയില്‍ രാഷ്‌ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ, ഉദ്ധവ് താക്കറെയ്‌ക്കുള്ള പിന്തുണ ആവര്‍ത്തിച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ്‌ പവാര്‍. മഹാവികാസ് അഘാഡി സർക്കാരിനുള്ള പിന്തുണ തുടരുമെന്ന് ശരദ്‌ പവാര്‍ പറഞ്ഞു. ശിവസേനയുടെ വിമത എംഎല്‍എമാരെ മുംബൈയില്‍ തിരികെയെത്തിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും എന്‍സിപി അധ്യക്ഷന്‍ വ്യക്തമാക്കി.

'ഉദ്ധവ് താക്കറെയ്ക്ക് ഞങ്ങളുടെ പൂർണ പിന്തുണയുണ്ട്. ശിവസേന എംഎൽഎമാരിൽ ചിലർ അസമിലേക്ക് പോയിട്ടുണ്ട്, അവർ തിരിച്ചെത്തുമ്പോൾ കൂടിക്കാഴ്‌ച നടത്തും. ഉദ്ധവ് താക്കറെയ്ക്ക് മഹാവികാസ് അഘാഡി സർക്കാരിനെ തുടര്‍ന്നും നയിക്കാൻ കഴിയുമെന്ന് അതിന് ശേഷം വ്യക്തമാകും' - ശരദ്‌ പവാര്‍ പറഞ്ഞു.

ഗുവാഹത്തിയില്‍ എന്തിന് കഴിയുന്നു? : മതിയായ അംഗസംഖ്യയുണ്ടെങ്കില്‍ എന്തുകൊണ്ട് വിമത എംഎല്‍എമാര്‍ മടങ്ങിവരുന്നില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ചോദിച്ചു. 'അവര്‍ക്ക് (വിമത എംഎല്‍എമാര്‍) മതിയായ അംഗസംഖ്യയുണ്ടെങ്കില്‍ മുംബൈയിൽ വരണം. ആവശ്യമായ പിന്തുണ്ടയുണ്ടെങ്കില്‍ അവർ എന്തിനാണ് ഗുവാഹത്തിയിൽ കഴിയുന്നത്' - ശരദ്‌ പവാര്‍ ചോദിച്ചു.

വിമതരെ മുംബൈയിലെത്തിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ശരദ്‌ പവാര്‍ വ്യക്തമാക്കി. 'വിമത എംഎൽഎമാർ മുംബൈയിൽ തിരിച്ചെത്തിയ ശേഷം നിലപാട് മാറ്റും. എംഎൽഎമാരെ മുംബൈയിലേക്ക് തിരികെ കൊണ്ടുവരാനുള്ള നടപടികൾ ഉടൻ ആരംഭിക്കും, ഇക്കാര്യത്തിൽ ശിവസേന ആവശ്യമായ നടപടി സ്വീകരിക്കും' - ശരദ്‌ പവാര്‍ പറഞ്ഞു.

സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുന്നത് ബിജെപി : നിലവിലെ പ്രതിസന്ധിക്ക് എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തെ കുറ്റപ്പെടുത്തുന്ന വിമത എംഎല്‍എമാരെ ശരദ്‌ പവാര്‍ വിമര്‍ശിച്ചു. ഏക്‌നാഥ് ഷിൻഡെയും മറ്റ് വിമത എംഎൽഎമാരും കഴിഞ്ഞ രണ്ടര വർഷമായി എൻസിപി-കോൺഗ്രസ് സഖ്യത്തിലായിരുന്നു. ഇപ്പോള്‍ അത് പറ്റില്ലെന്നുപറയുന്നത് ഒഴിവുകഴിവ് മാത്രമാണ്.

Also read: വിമത എംഎല്‍എമാർക്കെതിരെ നിയമ നടപടിയുമായി ശിവസേന ; ശരദ്‌ പവാറിന്‍റെ വസതിയില്‍ യോഗം

മഹാവികാസ് അഘാഡി സർക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുന്നത് ബിജെപിയാണെന്നും ശരദ്‌ പവാർ ആരോപിച്ചു. ‘തങ്ങള്‍ക്ക് ഒരു ദേശീയ പാർട്ടിയുടെ പിന്തുണയുണ്ടെന്ന് ഏക്‌നാഥ് ഷിൻഡെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആദ്യം സൂറത്തിലേക്ക് പോയ വിമത എംഎൽഎമാർ പിന്നീട് ഗുവാഹത്തിയിലേക്ക് പോയി. ഈ രണ്ട് സംസ്ഥാനങ്ങളിലും ആരുടെ സർക്കാരാണ് ഉള്ളത്?' - ശരദ്‌ പവാർ ചോദിച്ചു.

വിമതർക്കെതിരെ നടപടിയെടുക്കുന്നത് സംബന്ധിച്ച് സഖ്യകക്ഷി നേതാക്കൾ അടുത്ത ദിവസം ഡെപ്യൂട്ടി സ്‌പീക്കറെ കാണുമെന്ന് ശരദ്‌ പവാർ പറഞ്ഞു. വിമത എംഎൽഎമാർക്കെതിരെ പാർട്ടി തലത്തിൽ എന്തെങ്കിലും നടപടി സ്വീകരിക്കുമോ ഇല്ലയോ എന്നത് ഉദ്ധവ് താക്കറെ തീരുമാനിക്കുമെന്നും എൻസിപി നേതാവ് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.