ETV Bharat / bharat

കൊവിഡ് ലോക്ക്ഡൗണ്‍; മഹാരാഷ്ട്രയുടെ 'അണ്‍ലോക്ക്' തിങ്കളാഴ്‌ച മുതൽ - covid second wave maharashtra

അഞ്ച് തലങ്ങളായി മേഖലകളെ തരംതിരിച്ചാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവ് കൊണ്ടുവരുക. കൊവിഡ് പോസിറ്റിവിറ്റി നിരക്കിന്‍റെയും ഓക്സിജൻ കിടക്കകളുടെയും ലഭ്യതയുടെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങളിൽ മാറ്റം കൊണ്ടുവരുന്നത്.

maharashtra covid lockdown  covid lockdown unlock plan  മഹാരാഷ്ട്ര കൊവിഡ് ലോക്ക്ഡൗണ്‍  മഹാരാഷ്ട്ര ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ  maharashtra unlock plan  covid second wave maharashtra  covid surge maharashtra
കൊവിഡ് ലോക്ക്ഡൗണ്‍; മഹാരാഷ്ട്രയുടെ 'അണ്‍ലോക്ക്' തിങ്കളാഴ്‌ച മുതൽ
author img

By

Published : Jun 5, 2021, 10:45 AM IST

മുംബൈ: കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മഹാരാഷ്ട്രയിൽ തിങ്കളാഴ്‌ച മുതൽ അണ്‍ലോക്ക് നടപടികൾ ആരംഭിക്കും. അഞ്ച് തലങ്ങളായി മേഖലകളെ തരംതിരിച്ചാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവ് കൊണ്ടുവരുക. കൊവിഡ് പോസിറ്റിവിറ്റി നിരക്കിന്‍റെയും ഓക്സിജൻ കിടക്കകളുടെയും ലഭ്യതയുടെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങളിൽ മാറ്റം കൊണ്ടുവരുന്നത്. ഓരോ ജില്ലകളിലെയും കൊവിഡ് വ്യാപനം കണക്കിലെടുത്താകും ഇളവുകൾ അനുവദിക്കുക. എല്ലാ വ്യാഴാഴ്ചയും ആരോഗ്യ വകുപ്പ് സ്ഥിതിഗതികൾ വിലയിരുത്തും.

ഒന്നാം തലം

അഞ്ച് ശതമാനത്തിൽ താഴെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ളതും 25 ശതമാനത്തിന് താഴെ ഓക്സിജൻ കിടക്കളിൽ മാത്രം രോഗികൾ ഉള്ളതുമായ സ്ഥലങ്ങളാണ് ഒന്നാം തലത്തിൽ ഉൾപ്പെടുന്നത്. ഇവിടങ്ങളിൽ കടകളും മാളുകളും തിയേറ്ററുകളും റെസ്റ്റോറന്‍റുകളും പൊതു സ്ഥലങ്ങളും തുറക്കും. സ്വകാര്യ, സർക്കാർ ഓഫീസുകൾ, ജിമ്മുകൾ എന്നിവ പതിവായി പ്രവർത്തിക്കും. കല്യാണങ്ങൾക്ക് അനുമതി നൽകും. ലോക്കൽ ട്രെയിനുകളും സർവ്വീസ് പുനരാരംഭിക്കും.

Also Read: ഇന്ത്യയിൽ കൊവിഡ്‌ വാക്‌സിനെടുത്തവരുടെ എണ്ണം 22.75 കോടിയായി

രണ്ടാം തലം

രണ്ടാം തലത്തിൽ അഞ്ച് ശതമാനത്തിൽ താഴെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ളതും 25 മുതൽ 40 ശതമാനത്തിന് വരെ ഓക്സിജൻ കിടക്കളിൽ മാത്രം രോഗികൾ ഉള്ളതുമായ സ്ഥലങ്ങളാണ് ഉൾപ്പെടുന്നത്. ഇവിടങ്ങളിൽ ഒന്നാം തലത്തിലുള്ള പ്രദേശങ്ങളിലേതിന് സമാനമായ ഇഴവുകൾ ഉണ്ടാകും, പക്ഷെ 50 ശതമാനം ആളുകളെ മാത്രമെ കടകളും മാളുകളും തിയേറ്ററുകളും റെസ്റ്റോറന്‍റുകളും മറ്റും പ്രവേശിപ്പിക്കാവു. അടിയന്തിര ഘട്ടത്തിൽ മാത്രമേ ലോക്കൽ ട്രെയിനുകൾ ഉപയോഗിക്കാവു എന്നും നിർദ്ദേശം ഉണ്ട്.

മൂന്നാം തലം

അഞ്ച് മുതൽ 10 ശതമാനത്തിൽ വരെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ളതും 25 മുതൽ 40 ശതമാനത്തിന് മുകളിൽ ഓക്സിജൻ കിടക്കളിൽ രോഗികൾ ഉള്ളതുമായ സ്ഥലങ്ങളാണ് മൂനാം തലത്തിൽ ഉൾപ്പെടുന്നത്. ഇവിടങ്ങളിൽ മാളുകളും തീയേറ്ററുകളും പ്രവർത്തിക്കില്ല. വ്യാപാര സ്ഥാപനങ്ങൾക്ക് വൈകിട്ട് നാലുവരെ പ്രവർത്തിക്കാം. പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം നാല് മണി വരെ റെസ്റ്റോറന്‍റുകൾക്ക് 50 ആളുകളെ പ്രവേശിപ്പിച്ചു കൊണ്ട് പ്രവർത്തിക്കാം. സ്വകാര്യ ഓഫീസുകൾക്ക് പകുതി ജീവനക്കാരുമായി വൈകുന്നേരം നാലുമണി വരെ പ്രവർത്തത്തിക്കാം. വിവാഹത്തിൽ 50 പേർക്കും ശവസംസ്കാര ചടങ്ങുകളിൽ 20 പേർക്കും പങ്കെടുക്കാം.

Also Read: രാജ്യത്ത് പ്രതിദിനം ഒരുകോടി വാക്സിന്‍ വിതരണം ചെയ്യണം: കർണാടക കോൺഗ്രസ്

നാല് ,അഞ്ച് തലങ്ങൾ

നാലാം തലത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ തുറക്കാൻ അനുവദിക്ക. സർക്കാർ സ്ഥാപനങ്ങൾ 25 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കണം. കല്യാണത്തിന് 25 പേർക്കും ശവസംസ്കാര ചടങ്ങുകളിൽ 20 പേർക്കും പങ്കെടുക്കാം. പ്രത്യേക അനുവാദമുള്ള സ്വകാര്യ സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാം. അഞ്ചാം തലത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ പൂർണ ലോക്ക്ഡൗണിന് തുല്യമായ നിയന്ത്രമങ്ങൾ നിലനിർത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ പ്രവർത്തിക്കും. ഹോട്ടലുകൾക്ക് ഹോം ഡെലിവറി നടത്താനും അനുവാദം ഉണ്ടായിരിക്കും.

കഴിഞ്ഞ 24 മണിക്കൂറിൽ 14,152 കൊവിഡ് കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്‌തത്. 289 പേർ രോഗം ബാധിച്ച് മരിച്ചു. 20,852 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 1,96,894 സജീവ കൊവിഡ് ബാധിതരാണ് സംസ്ഥാനത്ത് ഉള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.