ETV Bharat / bharat

Maharashtra Buldhana Accident: റോഡരികിലെ കുടിലിൽ ഉറങ്ങിക്കിടന്ന തൊഴിലാളികൾക്ക് മേൽ ട്രക്ക് ഇടിച്ചുകയറി; 3 മരണം, ആറ് പേർക്ക് പരിക്ക് - നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചുകയറി അപകടം

buldhana road accident: ഖംഗാവ്-മൽകാപൂരിന് ഇടയിലുള്ള വാഡ്‌നർ ഗ്രാമത്തിൽ മൽകാപൂർ- നന്ദുര ദേശീയപാതയിൽ വാഹനാപകടം. മൂന്ന് പേർക്ക് ദാരുണാന്ത്യം.

Maharashtra buldhana accident several killed  Maharashtra buldhana accident  buldhana road accident  Tuck accident three labourer died  Maharashtra Buldhana  തൊഴിലാളികൾക്ക് മേൽ ട്രക്ക് ഇടിച്ചുകയറി  വാഹനാപകടം മഹാരാഷ്‌ട്ര  മഹാരാഷ്‌ട്ര ബുൽധാന വാഹനാപകടം  നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചുകയറി അപകടം  ബുൽധാന അപകടം
Maharashtra Buldhana Accident
author img

By ETV Bharat Kerala Team

Published : Oct 2, 2023, 11:46 AM IST

Updated : Oct 2, 2023, 1:31 PM IST

ബുൽധാന: മഹാരാഷ്‌ട്രയിലെ ബുൽധാനയിൽ റോഡരികിൽ ഉറങ്ങിക്കിടന്നവരുടെ മേൽ നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചുകയറി മൂന്ന് മരണം (Maharashtra Buldhana Accident). ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മൽകാപൂർ മുതൽ നന്ദുര വരെയുള്ള ദേശീയപാതയിൽ പുലർച്ചെ 5.30നാണ് അപകടം സംഭവിച്ചത്. ഖംഗാവ്-മൽകാപൂരിന് ഇടയിലുള്ള വാഡ്‌നർ ഗ്രാമത്തിന് സമീപമാണ് വൻ അപകടം നടന്നത്.

മോർഗഡ് താലൂക്ക് ചിക്കൽധാരയിൽ (Morgad taluka Chikhaldara) നിന്ന് നന്ദൂരയിൽ (Nandura) റോഡ് പണിക്കെത്തിയ 10 തൊഴിലാളികളാണ് റോഡരികിലെ കുടിലിൽ ഉറങ്ങിക്കിടന്നത്. ഇതുവഴി വന്ന ട്രക്ക് നിയന്ത്രണം നഷ്‌ടപ്പെട്ട് ഇവർ ഉറങ്ങിക്കിടന്ന കുടിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

പ്രകാശ് ബാബു ജംഭേക്കർ (26), പങ്കജ് തുൾഷിറാം ജംഭേക്കർ, അഭിഷേക് രമേഷ് ജംഭേക്കർ (18) എന്നിവരാണ് മരിച്ചത്. പ്രകാശ് ബാബുവും പങ്കജ് തുൾഷിറാമും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അഭിഷേക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പരിക്കേറ്റ തൊഴിലാളികളെ മൽകാപൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രക്ക് ഡ്രൈവർക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ടതാണ് അപകടത്തിനിടയാക്കിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

Also read: Truck-Bus Collision In Rajasthan : നിർത്തിയിട്ട ബസിൽ ട്രെയിലർ ഇടിച്ചുകയറി, 11 മരണം; നിരവധി പേർക്ക് പരിക്ക്

നിർത്തിയിട്ട ബസിൽ ട്രക്ക് ഇടിച്ചുകയറി : രാജസ്ഥാനിലെ ഭരത്പൂരിൽ റോഡരികിൽ നിർത്തിയിട്ട ബസിൽ ട്രക്ക് ഇടിച്ചുകയറി അപകടം സംഭവിച്ചിരുന്നു. 11 പേരാണ് അപകടത്തിൽ മരണപ്പെട്ടത്. ബസിലുണ്ടായിരുന്ന 12 യാത്രക്കാർക്ക് പരിക്കേറ്റു. ഭരത്പൂരിലെ നദ്ബായിയിലാണ് അപകടം ഉണ്ടായത് (Truck-Bus Collision In Rajasthan). ഗുജറാത്തിൽ നിന്ന് മഥുരയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ബസ് ഹൈവേയിൽ നിർത്തിയപ്പോൾ പിന്നിൽ നിന്നെത്തിയ ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. ട്രക്ക് അമിതവേഗതയിലായിരുന്നു. ജയ്‌പൂർ-ആഗ്ര ദേശീയ പാതയിലെ ഹാൻത്ര പാലത്തിൽ വച്ചാണ് സംഭവം. സെപ്റ്റംബർ 13ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്.

Also read: Car Accident In Madhya Pradesh: 'അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ചു'; 5 മരണം

മധ്യപ്രദേശിൽ വാഹനാപകടം, അഞ്ച് മരണം: മധ്യപ്രദേശിലെ (Madhya Pradesh) ഉമരിയയിൽ (Umariya district) കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലിടിച്ച് അഞ്ച് പേർ മരണപ്പെട്ടിരുന്നു (Five killed in car accident). പാലി റോഡിൽ സെപ്റ്റംബർ 24 രാത്രിയാണ് അപകടം സംഭവിച്ചത് (Car accident in Madhya Pradesh). ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നവരായിരുന്നു കാറിൽ ഉണ്ടായിരുന്നത്.

ഷഹ്‌ദോളിലെ മിനറൽ ഡിപ്പാർട്ട്‌മെന്‍റിലെ ഉദ്യോഗസ്ഥനായ ഇൻസ്പെക്‌ടർ പുഷ്പേന്ദ്ര ത്രിപാഠിയും കലക്‌ടറേറ്റ് ഓഫിസിലെ പബ്ലിക് സർവീസ് മാനേജരായ അവിനാഷ് ദുബെ ഷാഹിദും ഉൾപ്പെടെ അഞ്ച് പേരാണ് മരിച്ചത്. മൂന്ന് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മറ്റ് രണ്ട് പേർ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്.

അമിത വേഗതയാണ് അപകടത്തിനിടയാക്കിയതെന്നാണ് പൊലീസ് പറയുന്നത്. അമിത വേഗതയിലെത്തിയ വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ചു, ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. നാട്ടുകാരും പൊലീസും ചേർന്നാണ് മൃതദേഹങ്ങൾ വാഹനത്തിൽ നിന്ന് പുറത്തെടുത്തത്.

Last Updated : Oct 2, 2023, 1:31 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.