ചെന്നൈ: മധുരയില്‍ പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് 200 രൂപ പിഴ. മധുര ജില്ലാ ഭരണകൂടത്തിന്‍റെതാണ് ഉത്തരവ്. കൊവിഡ് രണ്ടാം തരംഗ സാധ്യത മുന്നില്‍ കണ്ടാണ് നടപടി. കൂടാതെ സംസ്ഥാനത്തെ നിയന്ത്രണം മാര്‍ച്ച് 31 വരെ നീട്ടിയതായും ഉത്തരവില്‍ പറയുന്നു. മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളില്‍ കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട് അതിര്‍ത്തികടന്ന് വരുന്നവര്‍ക്ക് ഇ-പാസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
കൊവിഡ് രണ്ടാം തരംഗ സാധ്യത മുന്‍നിര്‍ത്തി ജനങ്ങള്‍ പരമാവധി ജാഗ്രത പുലര്‍ത്തണം. മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കണം, സാമൂഹ്യ അകലം പാലിക്കണം, കൈകള്‍ ഇടക്കിടക്ക് കഴുകി വൃത്തിയാക്കണം. പൊതുവായ ഒത്തുചേരലുകള്‍ പൂര്‍ണമായും ബഹിഷ്കരിച്ചിരിക്കുകയാണെന്നും ജില്ലാ ഭരണകൂടം പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞു. കൊവിഡ് നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പൊലീസ്, ആരോഗ്യ വകുപ്പുകള്‍ പ്രത്യേകം നിരീക്ഷിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു.