ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിൽ 32കാരിയെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചതായി പരാതി. ഭർത്താവുൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഭർത്താവ് രാജേഷ് വിശ്വകർമ, സുഹൃത്തുക്കളായ അങ്കിത് ബാഗേൽ, വിവേക് വിശ്വകർമ, വിപിൻ ബദൗരിയ എന്നിവരെയും മറ്റൊരു പ്രതിയെയുമാണ് ഷിപ്ര പൊലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യയെ ക്രൂരമായി മർദിച്ച ശേഷം രാജേഷ് സുഹൃത്തുക്കൾക്കും ജോലിക്കാരനും കൈമാറുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും പ്രകൃതിവിരുദ്ധ പീഡനം നടത്തുകയും ചെയ്തതിന് പുറമേ സ്വകാര്യഭാഗങ്ങളിൽ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചതായും പീഡനം എതിർത്തപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസിന് നൽകിയ മൊഴിയിൽ സ്ത്രീ വ്യക്തമാക്കി.
ALSO READ:ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്‌തു; വയോധികയ്‌ക്ക് നഷ്‌ടമായത് 11 ലക്ഷത്തിലധികം രൂപ
2019 നവംബറിനും 2021 ഒക്ടോബറിനും ഇടയിൽ ഇൻഡോറിലെ ഷിപ്ര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഫാംഹൗസിൽ വച്ചാണ് കൂട്ടബലാത്സംഗം നടന്നതെന്ന് പൊലീസ് പറയുന്നു. ഛത്തീസ്ഗഡ് സ്വദേശിയായ യുവതി ഒരു മാട്രിമോണിയൽ സൈറ്റിലൂടെയാണ് ഇൻഡോർ സ്വദേശിയായ രാജേഷിനെ വിവാഹം പരിചയപ്പെടുന്നത്. ശേഷം ഇരുവരും വിവാഹിതരായി. എന്നാൽ ഇയാൾ നേരത്തെ വിവാഹിതനാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും വിവിധ പ്രദേശങ്ങളിൽ നിന്നായാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.