ഭോപ്പാൽ: മധ്യപ്രദേശിൽ ഇന്ന് കൊവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധനവ്. 8,998 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 3,53,632 ആയി.
40 മരണങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ ആകെ മരണ സംഖ്യ 4,261 ആയി. 4,070 പേർ കൂടി രോഗ മുക്തരായതോടെ ആകെ രോഗ മുക്തരുടെ എണ്ണം 3,05,832 ആയി.
ഏപ്രിലിൽ ഇതുവരെ 58,121 കേസുകളും 275 മരണങ്ങളും മധ്യപ്രദേശിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 43,539 സജീവകേസുകളുണ്ട്. ചൊവ്വാഴ്ച 46,526 സാമ്പിളുകൾ കൂടി പരിശോധിച്ചതോടെ മധ്യപ്രദേശിലെ ആകെ പരിശോധനകളുടെ എണ്ണം 68.28 ലക്ഷം കടന്നു.