ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപൂരിൽ വാഹനാപകടത്തിൽ പൊലീസ് കോൺസ്‌റ്റബിൾ ഉൾപ്പെടെ നാലു പേർ മരിച്ചു. രാംനാഗ്ര പ്രദേശത്തിന് സമീപം വെള്ളിയാഴ്‌ച രാത്രിയാണ് അപകടം നടന്നത്. കോൺസ്‌റ്റബിളായ ജയരാജ് ഠാക്കൂറും മനീഷ് എന്നയാളും മോട്ടോർ സൈക്കിളിൽ പോകുമ്പോൾ എതിർ ദിശയിൽ നിന്ന് വന്ന ട്രക്കുകളുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ മരിച്ച മൂന്നാമത്തെയാൾ രാം സിങ് എന്ന ആളാണെന്ന് തിരിച്ചറിഞ്ഞു. എന്നാൽ മരിച്ച നാലാമത്തെയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളെ തിരിച്ചറിയുന്നതിനായുള്ള അന്വേഷണം നടക്കുകയാണ്. കാൽനട യാത്രികരായിരുന്നു ഇരുവരും.
മധ്യപ്രദേശിൽ വാഹനാപകടം; നാലു പേർ മരിച്ചു - Ramnagra
രാംനാഗ്ര പ്രദേശത്തിന് സമീപം വെള്ളിയാഴ്‌ച രാത്രിയാണ് അപകടം നടന്നത്.