ETV Bharat / bharat

കോടികളൊഴുകുന്നു, മധ്യപ്രദേശില്‍ ഇതുവരെ പിടിച്ചെടുത്തത് 331 കോടിയുടെ അനധികൃത പണവും സാമഗ്രികളും - അനധികൃത പണവും സാമഗ്രികളും പിടികൂടി

Illegal cash and materials seized in Madhya Pradesh Assembly Election: മധ്യപ്രദേശിൽ 25 ദിവസത്തിനിടെ 331 കോടി രൂപയുടെ അനധികൃത പണവും സാമഗ്രികളും പിടികൂടിയതായി തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

Madhya Pradesh assembly elections  illegal cash and materials seized in MP  MP election illegal property seized  മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ്  മധ്യപ്രദേശ് അനധികൃത സ്വത്ത് പിടികൂടി  തെരഞ്ഞെടുപ്പ് കമ്മിഷൻ മധ്യപ്രദേശ് ഇലക്ഷൻ  മധ്യപ്രദേശ് തെരഞ്ഞെടുപ്പ്  അനധികൃത പണവും സാമഗ്രികളും പിടികൂടി  Madhya Pradesh election
Madhya Pradesh Assembly Election
author img

By ETV Bharat Kerala Team

Published : Nov 17, 2023, 9:12 AM IST

ഭോപ്പാൽ: മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ഇതുവരെ പിടികൂടിയത് 331 കോടി രൂപയുടെ അനധികൃത പണവും സാമഗ്രികളും (Illegal cash and materials seized in Madhya Pradesh Assembly Election). കഴിഞ്ഞ 25 ദിവസത്തിനിടെ പിടികൂടിയ അനധികൃത പണത്തിന്‍റെയും സാമഗ്രികളുടെയും കണക്കാണ് ഇത്. തെരഞ്ഞെടുപ്പ് കമ്മിഷനും പൊലീസും സംയുക്തമായി നടത്തിയ നിരീക്ഷണത്തിലാണ് അനധികൃത സ്വത്തും പണവും സാമഗ്രികളും പിടിച്ചെടുത്തതെന്ന് ചീഫ് ഇലക്‌ടറൽ ഓഫിസർ അനുപൻ രാജൻ പറഞ്ഞു.

38.49 കോടി രൂപ, 62.9 കോടി രൂപയുടെ അനധികൃത മദ്യം, 17.2 കോടി രൂപയുടെ മയക്കുമരുന്ന്, 92.74 കോടി വിലപിടിപ്പുള്ള ലോഹങ്ങൾ, 121.61 കോടി രൂപയുടെ മറ്റ് വസ്‌തുക്കൾ എന്നിവയാണ് പിടിച്ചെടുത്തത്. 2018ലെ തെരഞ്ഞെടുപ്പിൽ കണ്ടുെകട്ടിയ സ്വത്തിന്‍റെ നാലിരട്ടിയാണ് ഇത്തവണ പിടികൂടിയതെന്നും ചീഫ് ഇലക്‌ടറൽ ഓഫിസർ അറിയിച്ചു. 2018ൽ 72.93 കോടി രൂപയുടെ അനധികൃത സ്വത്തായിരുന്നു പിടികൂടിയത്.

മധ്യപ്രദേശിൽ തെരഞ്ഞെടുപ്പുമായി (Madhya Pradesh election) ബന്ധപ്പെട്ട് മാതൃക പെരുമാറ്റച്ചട്ടങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തിന്‍റെ അതിർത്തി പ്രദേശങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തുടനീളം വിവിധ സ്ഥലങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇത്തരം കേസുകളിൽ നടപടിയെടുക്കാൻ ആദായനികുതി വകുപ്പിനും ഇഡിക്കും നിർദേശം നൽകുകയും ചെയ്‌തിരുന്നു. സംസ്ഥാനത്ത് ഭയരഹിതവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അനുപൻ രാജൻ കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പിൽ അനധികൃത പണവും മറ്റ് സാമഗ്രികളും ഉപയോഗിക്കുന്നത് തടയാൻ സംസ്ഥാനത്ത് 800-ലധികം ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ച് തുടർച്ചയായ പരിശോധനകൾ നടത്തുന്നുണ്ട്. അതിനാലാണ് ഇത്തവണ 331 കോടിയിലധികം രൂപ പിടിച്ചെടുത്തത്. സമ്മർദമോ സ്വാധീനമോ ഇല്ലാതെ വോട്ടർമാർ വോട്ട് ചെയ്യുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ കള്ളപ്പണത്തിന്‍റെ ഉപയോഗം വർധിക്കുന്നതിനെക്കുറിച്ച് മുൻ തിരഞ്ഞെടുപ്പ് കമ്മിഷണർ ഒപി റാവത്ത് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.