ETV Bharat / bharat

ജിഎച്ച്എംസി തെരഞ്ഞെടുപ്പിൽ കുറഞ്ഞ പോളിംഗ് ശതമാനം രേഖപ്പെടുത്തി - ജിഎച്ച്എംസി തെരഞ്ഞെടുപ്പ്

അമിത് ഷാ അടക്കമുള്ള ദേശീയ നേതാക്കൾ എത്തിയെങ്കിലും വോട്ടർമാരെ പോളിംഗ് ബൂത്തിലേക്ക് ആകർഷിക്കാൻ സാധിച്ചില്ല.

hyderabad election  GHMC Election  low voting percentage  ഹൈദരാബാദ് തെരഞ്ഞെടുപ്പ്  ജിഎച്ച്എംസി തെരഞ്ഞെടുപ്പ്  കുറഞ്ഞ പോളിംഗ് ശതമാനം രേഖപ്പെടുത്തി
ജിഎച്ച്എംസി തെരഞ്ഞെടുപ്പിൽ കുറഞ്ഞ പോളിംഗ് ശതമാനം രേഖപ്പെടുത്തി
author img

By

Published : Dec 1, 2020, 10:20 PM IST

ഹൈദരാബാദ്: ദേശീയ ശ്രദ്ധ നേടിയ ജിഎച്ച്എംസി തെരഞ്ഞെടുപ്പിൽ കുറഞ്ഞ പോളിംഗ് ശതമാനം രേഖപ്പെടുത്തി. വൈകുന്നേരം അഞ്ച് മണി വരെ 35.76 ശതമാനം വോട്ടർമാർമാരാണ് ഹൈദരാബാദിൽ വോട്ട് രേഖപ്പെടുത്തിയത്. 74.44 ലക്ഷം വോട്ടർമാരാണ് ഹൈദരാബാദിലുള്ളത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് വൈകുന്നേരം ആറ് മണിക്ക് അവസാനിച്ച പോളിംഗ് സമാധാനപരമായി തീർന്നതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അന്തിമ വോട്ടെടുപ്പ് ശതമാനം നടപടിക്രമങ്ങൾക്ക് ശേഷം പുറത്തുവിടുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

പഴയ മലക്പേട്ട് വാർഡ് നമ്പർ 26 ലെ 69 പോളിംഗ് സ്റ്റേഷനുകളിലും സി‌പി‌ഐക്ക് പകരം സി‌പി‌എം ചിഹ്നം ബാലറ്റ് പേപ്പറിൽ അച്ചടിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് തെലങ്കാന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ (എസ്ഇസി) വീണ്ടും വോട്ടെടുപ്പ് നടത്താൻ ഉത്തരവിറക്കിയിട്ടുണ്ട്. 69 പോളിംഗ് സ്റ്റേഷനുകളിലും ഡിസംബർ മൂന്നിന് രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെ റിപോൾ നടക്കും. ഇതിനെതുടർന്ന് ജിഎച്ച്എംസി തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ പ്രസിദ്ധീകരണമടക്കമുള്ളവ ഡിസംബർ മൂന്നിന് വൈകുന്നേരം ആറ് മണി വരെ നിരോധിച്ചിട്ടുണ്ടെന്നും എസ്ഇസി അറിയിച്ചു.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി, ടിആർഎസ് വർക്കിംഗ് പ്രസിഡന്‍റും സംസ്ഥാന മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ മന്ത്രിയുമായ കെ ടി രാമ റാവു, എ‌ഐ‌ഐ‌എം പ്രസിഡന്‍റ് അസദുദ്ദീൻ ഒവൈസി, ചിരഞ്ജീവി എന്നിവരാണ് വോട്ട് രേഖപ്പെടുത്തിയവരിൽ പ്രമുഖർ. ആകെ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ എണ്ണം 1,122 ആണ്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് എസ്ഇസി കൊവിഡ് രോഗികൾക്ക് പോസ്റ്റൽ വോട്ടു വഴി വോട്ട് ചെയ്യാനുമുള്ള അവസരം നൽകിയിരുന്നു. പോസ്റ്റൽ വോട്ട് ചെയ്യാൻ സാധിക്കാത്തവർക്ക് പോളിംഗ് ബൂത്തുകളിൽ അവസാനത്തെ ഒരു മണിക്കൂർ സമയം നേരിട്ടെത്തി വോട്ട് ചെയ്യാനും അവസരമുണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.