ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ വനത്തിനുള്ളില്‍ യുവതിയുവാക്കളെ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച നിലയില്‍ കണ്ടെത്തി. ഫത്തേപൂര്‍ സ്വദേശിയായ യുവാവും റായ്‌ബറേലി സ്വദേശിയായ യുവതിയുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഹുസൈൻഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ അസ്‌നിയില്‍ വ്യാഴാഴ്‌ചയാണ് (ജനുവരി 4) സംഭവം (Suicide Attempt of couple In UP).
നാട്ടുകാരാണ് ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചതായി കണ്ടെത്തിയത്. ഉടന്‍ തന്നെ രക്ഷപ്പെടുത്തി ഇരുവരെയും കാൺപൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഹുസൈന്‍ഗഞ്ച് പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്‌തു. ഇരുവരുടെയും ആരോഗ്യ നില ഗുരുതരമാണെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വനത്തില്‍ പരിശോധന നടത്തി (Suicide Attempt Case).
സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. യുവാവ് കേരളത്തിലാണ് ജോലി ചെയ്യുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ലീവിന് നാട്ടില്‍ എത്തിയതെന്നും ഹുസൈൻഗഞ്ച് പൊലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്‌ടർ രാജേന്ദ്ര സിങ് പറഞ്ഞു. ഇരുവരും തമ്മില്‍ ഏറെ നാളായി പ്രണയത്തിലാണെന്നും അതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നമാകാം ആത്മഹത്യ ശ്രമത്തിലേക്ക് നയിച്ചതെന്നും പൊലീസ് അറിയിച്ചു (Suicide Case In UP).
നിലവില്‍ കുടുംബത്തില്‍ നിന്നും യാതൊരു വിവരങ്ങളും ലഭ്യമായിട്ടില്ല. ഇരുവരും വ്യത്യസ്‌ത ജാതിയില്‍പ്പെട്ടവരാണെന്നും ഇന്‍സ്‌പെക്‌ടര്‍ പറഞ്ഞു (Husainganj Police Inspector). ഇരുവരുടെ ആരോഗ്യ സ്ഥിതി മോശമാണ്. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടാല്‍ മൊഴിയെടുക്കുമെന്നും ഇതിന് ശേഷമെ മുഴുവന്‍ കാര്യങ്ങളിലും വ്യക്തത വരികയുള്ളൂവെന്നും ഇന്‍സ്‌പെക്‌ടര്‍ രാജേന്ദ്ര സിങ് കൂട്ടിച്ചേര്‍ത്തു (Lovers Suicide Attempt).