ETV Bharat / bharat

യുപിയില്‍ ഇറാൻ യുവതി കൊല്ലപ്പെട്ടു; പ്രതികളെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനൊരുങ്ങി പൊലീസ് - Iranian Woman Noida

Iranian Woman Murder : നോയിഡയില്‍ താമസിച്ചിരുന്ന ഇറാനിയന്‍ യുവതി കൊല്ലപ്പെട്ട കേസില്‍ പ്രതികളെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും. ഇറാനികളായ ബന്ധുക്കൾ തന്നെയാണ് സീനത്തിന്‍റെ കൊലയ്ക്കു പിന്നിൽ. ഇവർ നേപ്പാളിലേക്ക് രക്ഷപ്പെട്ടിരിക്കാമെന്നാണ് പോലീസിന്‍റെ സംശയം.

ഇറാൻ യുവതിയുടെ കൊല  ഉത്തർപ്രദേശ് കൊല  Iranian Woman Noida  Iranian Woman Murder UP
Lookout Notice in Murder of Iranian Woman at Noida
author img

By ETV Bharat Kerala Team

Published : Jan 9, 2024, 4:11 PM IST

ന്യൂഡൽഹി: ഉത്തര്‍പ്രദേശില്‍ ഇറാനിയന്‍ യുവതി കൊല്ലപ്പെട്ട കേസില്‍ ഒളിവിൽ പോയ പ്രതികളെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി പൊലീസ്. നോയിഡയില്‍ താമസിച്ചിരുന്ന 22 വയസ്സുകാരിയായ സീനത്ത് എന്ന പെൺകുട്ടി കൊല്ലപ്പെട്ട കേസിലാണ് നടപടി. ഇറാനികളായ ബന്ധുക്കൾ തന്നെയാണ് സീനത്തിന്‍റെ കൊലയ്ക്കു പിന്നിൽ. (Lookout Notice in Murder of Iranian Woman at Noida)

കേസിൽ നാലുപേർ ഇതിനോടകം അറസ്‌റ്റിലായി. എന്നാൽ മുഖ്യ പ്രതിയടക്കം നിരവധിപേർ ഇപ്പോഴും ഒളിവിലാണ്. ഈ സാഹചര്യത്തിലാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്. പെൺകുട്ടിയുടെ ബന്ധുവായ ഇബ്രാഹീം ആണ് ഒന്നാം പ്രതി. കൊലയ്ക്ക് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു.

ഇബ്രാഹിം ഇതിനോടകം നേപ്പാളിലേക്ക് രക്ഷപ്പെട്ടിരിക്കാമെന്നാണ് പോലീസിന്‍റെ സംശയം. അവിടെ നിന്ന് ഇറാനിലേക്ക് വിമാനമാർഗം രക്ഷപെടാൻ ശ്രമിച്ചേക്കുമെന്ന് പൊലീസ് സംശയിക്കുന്നു. ഇയാളും മറ്റ് പ്രതികളും വിദേശത്തേക്ക് രക്ഷപ്പെടുന്നത് തടയാൻ, ഇറാൻ എംബസിയുമായും പൊലീസ് ബന്ധപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുന്നത്. (Iranian Woman Murdered in UP)

ഒളിവിൽപ്പോയ പ്രതികൾ മൊബൈൽ ഫോണുകൾ ഓഫ് ചെയ്‌തതിനാൽ ഇവരെ കണ്ടെത്തൽ പ്രയാസമാണെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഞായറാഴ്‌ച രാത്രി ഒമ്പത് മണിയോടെ മഹാരാജ്‌ഗഞ്ച് ജില്ലയിലെ നൗതൻവയിലാണ് മുഖ്യപ്രതി ഇബ്രാഹിമിന്‍റെ അവസാന ടവര്‍ ലൊക്കേഷൻ കണ്ടെത്തിയത്. പ്രതികൾ രാജ്യം വിടുമെന്ന സംശയമുയർന്നതോടെ നോയിഡ പൊലീസും അതിർത്തി രക്ഷാ സേനയായ ശാസ്ത്ര സീമ ബലും നേപ്പാൾ അതിർത്തിയിൽ തിരച്ചിൽ ഊർജിതമാക്കിയതായാണ് വിവരം.

നോയിഡയിലുള്ള ഇറാനിയൻ കുടുംബങ്ങൾ തമ്മിൽ മുൻപും വഴക്കുകൾ നടന്നിട്ടുള്ളതായി കേസിൽ അറസ്‌റ്റിലായവർ ചോദ്യം ചെയ്യലിനിടെ പൊലീസിനോട് പറഞ്ഞതായാണ് വിവരം. കൊല നടന്ന രാത്രി, കുടുംബവഴക്ക് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സംഘർഷത്തിനിടെ പിതാവ് ഫിറോസിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സീനത്തിന് കഴുത്തിൽ കുത്തേറ്റത്.

അതേസമയം മകളുടെ അന്ത്യകർമങ്ങൾ ഇറാനിലാകും നടത്തുകയെന്ന് സീനത്തിന്‍റെ പിതാവ് ഫിറോസ് പറഞ്ഞതായി പൊലീസ് അറിയിച്ചു. ഇക്കാര്യത്തിൽ നടപടിയെടുക്കാൻ ഇറാൻ എംബസിയെ ബന്ധപ്പെട്ടതായും പൊലീസ് വ്യക്തമാക്കി. മൃതദേഹം പോസ്‌റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. നിയമനടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം ഇറാനിലേക്ക് കൊണ്ടുപോകും.

Also Read: മധ്യപ്രദേശിൽ ആൾക്കൂട്ടം ദലിത് യുവാവിനെ തല്ലിക്കൊന്നു; മാതാവിനെ വിവസ്ത്രയാക്കി തല്ലിച്ചതച്ചു ​

നോയിഡയിൽ വർഷങ്ങളായി വസ്ത്രവ്യാപാരം നടത്തിവരുന്നവരാണ് കൊല്ലപ്പെട്ട സീനത്തിന്‍റെ കുടുംബം. അഞ്ച് മാസം മുൻപാണ് സീനത്ത് ഇറാനിൽ നിന്ന് ടൂറിസ്‌റ്റ് വിസയിൽ ഇന്ത്യയിലെത്തിയത്. നോയിഡയിലെ സെക്‌ടർ 116 ൽ സ്ഥിതിചെയ്യുന്ന ഒരു അപാർട്മെന്‍റിന്‍റെ ഒന്നാം നിലയിലാണ് സീനത്തിന്‍റെ കുടുംബം താമസിച്ചിരുന്നത്. മുഖ്യ പ്രതിയായ ദാവൂദ് എന്ന ഇബ്രാഹിം രണ്ടാം നിലയിലും, മറ്റൊരു പ്രതിയായ അസ്‌ലം മൂന്നാം നിലയിലുമായിരുന്നു താമസം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.