ETV Bharat / bharat

ഹെൽമറ്റ്‌ ധരിക്കാതെയുള്ള അപകടങ്ങൾ; പട്ടിക പുറത്ത്‌ വിട്ട്‌ കർണാടക

ഹെൽമറ്റ്‌ ധരിക്കാതെയുള്ള യാത്രക്ക്‌ 100 രൂപയാണ്‌ ഫൈനായി കർണാടക സർക്കാർ ഈടാക്കിയിരുന്നത്‌. എന്നാൽ ഇപ്പോൾ ഇത്‌ 500 രൂപയായി വർധിപ്പിച്ചിട്ടുണ്ട്‌

ഹെൽമറ്റ്‌ ധരിക്കാതെയുള്ള അപകടങ്ങൾ  മോട്ടോർ വാഹനാപകടങ്ങൾ  കർണാടക മോട്ടോർ വാഹനാപകടങ്ങൾ  Motorists died without wearing a helmet  how many Motorists died without wearing a helmet  55 deaths in state capital  1,323 accidents
ഹെൽമറ്റ്‌ ധരിക്കാതെയുള്ള അപകടങ്ങൾ;പട്ടിക പുറത്ത്‌ വിട്ട്‌ കർണാടക
author img

By

Published : Jun 16, 2021, 5:53 PM IST

ബെംഗളൂരു: ഹെൽമറ്റ്‌ ധരിക്കാതെയുള്ള മോട്ടോർ വാഹനാപകടങ്ങൾ രാജ്യത്ത്‌ വർധിച്ച്‌ വരുന്ന സാഹചര്യമാണ്‌ നിലവിൽ കാണാൻ സാധിക്കുന്നത്. മോട്ടോർ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ നിർബന്ധമായും ഹെൽമറ്റ്‌ ധരിക്കണമെന്ന ട്രാഫിക്ക്‌ നിയമങ്ങളെ കാറ്റിൽ പറത്തിയാണ്‌ അപകടങ്ങളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നത്‌. 2021 ജനുവരി മുതൽ മെയ്‌ 31 വരെ കർണാടകയിൽ ഹെൽമറ്റ്‌ ധരിക്കാതെയുണ്ടായ വാഹനാപകടങ്ങളുടെ പട്ടികയാണ്‌ കർണാടക സർക്കാർ ഇപ്പോൾ പുറത്ത്‌ വിട്ടിരിക്കുന്നത്‌.

ബെംഗളൂരുവിൽ മാത്രം 55 മരണം

ഈ കാലയളവിൽ ബെംഗളൂരുവിൽ മാത്രം 55 പേരാണ്‌ മോട്ടോർ വാഹനാപകടത്തിൽ മരിച്ചത്‌. നൂറിലധികം പേർക്ക്‌ പരിക്കും പറ്റിയിട്ടുണ്ട്‌. ഹെൽമറ്റ്‌ ധരിക്കാതെയുള്ള യാത്രക്ക്‌ 100 രൂപയാണ്‌ ഫൈനായി കർണാടക സർക്കാർ ഈടാക്കിയിരുന്നത്‌. എന്നാൽ ഇപ്പോൾ ഇത്‌ 500 രൂപയായി വർധിപ്പിച്ചിട്ടുണ്ട്‌.

1,323 അപകടങ്ങൾ

സംസ്ഥാനത്ത്‌ മൊത്തമായി ഈ കാലയളവിൽ 1,323 അപകടങ്ങളാണുണ്ടായിരിക്കുന്നത്‌. 1,046 പേർക്ക്‌ പരിക്ക്‌ പറ്റിയിട്ടുണ്ട്‌. ജനുവരിയിൽ സംസ്ഥാനത്ത്‌ 314 അപകടങ്ങളാണുണ്ടായിരിക്കുന്നത്‌. 57 പേരാണ്‌ അപകടത്തിൽ മരിച്ചത്‌. ഫെബ്രുവരിയിൽ 311അപകടങ്ങളും 49

മരണവും മാർച്ചിൽ 326 അപകടങ്ങളും 70 മരണവും ഉണ്ടായിട്ടുണ്ട്‌. 247 അപകടങ്ങളും 46 മരണവുമാണ്‌ ഏപ്രിലിൽ ഉണ്ടായിട്ടുള്ളത്‌. മെയ്‌ മാസത്തിൽ 125 അപകടങ്ങളും 27 മരണവും റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.