ETV Bharat / bharat

മനീഷ് സിസോദിയയ്‌ക്ക് ജാമ്യം നിഷേധിച്ച് കോടതി ; പുറത്ത് നാടകീയ രംഗങ്ങള്‍ - മദ്യനയ അഴിമതി കേസ്

ഡൽഹി റോസ് അവന്യൂ കോടതിയുടേതാണ് നടപടി. മെയ് 23ന് ജുഡീഷ്യൽ കസ്റ്റഡി അവസാനിച്ച സാഹചര്യത്തിലാണ് സിസോദിയയെ കോടതിയിൽ ഹാജരാക്കിയത്

liquor policy scam manish sisodiya  liquor policy scam  manish sisodiya  dcm manish sisodiya  denied bail for manish sisodia liquor policy scam  manish sisodia in liquor policy scam  മനീഷ് സിസോദിയ  മനീഷ് സിസോദിയ ജാമ്യം  സിസോദിയയ്‌ക്ക് ജാമ്യം നിഷേധിച്ച് കോടതി  ജുഡീഷ്യൽ കസ്റ്റഡി മനീഷ് സിസോദിയ  ഡൽഹി റോസ് അവന്യു കോടതി  സിസോദിയ മദ്യനയ കേസ്  മദ്യനയ അഴിമതി കേസ്  മനീഷ് സിസോദിയ കേസ്
മനീഷ് സിസോദിയ
author img

By

Published : May 23, 2023, 8:50 PM IST

ന്യൂഡൽഹി : ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്ക് ജാമ്യം നിഷേധിച്ച് ഡൽഹി റോസ് അവന്യൂ കോടതി. സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി ജൂൺ ഒന്ന് വരെ നീട്ടി. മനീഷ് സിസോദിയ, മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ ഏറെ നാളായി ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

തുടർന്ന്, ഇന്ന് ജുഡീഷ്യൽ കസ്റ്റഡി അവസാനിച്ച സാഹചര്യത്തിലാണ് സിസോദിയയെ ഡൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയത്. എന്നാൽ കോടതി ജാമ്യം നിഷേധിക്കുകയും ജൂൺ ഒന്ന് വരെ ജുഡീഷ്യൽ കസ്റ്റഡി നീട്ടുകയുമായിരുന്നു. കോടതി മുറിയിൽ നിന്ന് പുറത്തേക്കിറങ്ങിയ സിസോദിയ മാധ്യമങ്ങളോട് സംസാരിക്കാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനാധിപത്യത്തിൽ വിശ്വസിക്കുന്നില്ലെന്നായിരുന്നു സിസോദിയ പ്രതികരിച്ചത്. മോദി വളരെ അഹങ്കാരിയായി മാറിയിരിക്കുന്നു. അദ്ദേഹം എപ്പോഴും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ജോലി തടസപ്പെടുത്തുന്നുവെന്നും സിസോദിയ പറഞ്ഞു. ഇതിനിടെ ഒപ്പമുണ്ടായിരുന്ന ഒരു പൊലീസുകാരൻ മനീഷ് സിസോദിയയെ വലിച്ചുകൊണ്ടുപോയി. ഇതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.

  • क्या पुलिस को इस तरह मनीष जी के साथ दुर्व्यवहार करने का अधिकार है? क्या पुलिस को ऐसा करने के लिए ऊपर से कहा गया है? https://t.co/izPacU6SHI

    — Arvind Kejriwal (@ArvindKejriwal) May 23, 2023 " class="align-text-top noRightClick twitterSection" data=" ">

ഇതോടെ പൊലീസുകാരൻ മോശമായി പെരുമാറി എന്ന് ചൂണ്ടിക്കാട്ടി നിരവധി വിമർശനങ്ങളും ഉയർന്നു. മനീഷ് സിസോദിയയോട് ഇത്തരത്തിൽ പൊലീസ് പെരുമാറുന്ന വീഡിയോ കെജ്‌രിവാളും പങ്കുവച്ചിരുന്നു. മനീഷ് ജിയോട് ഇങ്ങനെ മോശമായി പെരുമാറാൻ പോലീസിന് അവകാശമുണ്ടോ?, ഇത് ചെയ്യാൻ മുകളിൽ നിന്ന് പോലീസിനോട് ആരെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടോ? എന്നീ ചോദ്യങ്ങൾ കുറിച്ചുകൊണ്ടായിരുന്നു കെജ്‌രിവാൾ വീഡിയോ പങ്കുവച്ചത്.

അതേസമരം, ജയിലിനുള്ളിൽ പുസ്‌തകങ്ങൾക്കൊപ്പം കസേരയും മേശയും അനുവദിക്കാൻ കോടതി നിർദേശിച്ചു. സിസോദിയ ഇത് നേരത്തെ കോടതിയോട് അഭ്യർഥിച്ചിരുന്നു. തുടർന്ന് കോടതി സിസോദിയയുടെ ആവശ്യം അംഗീകരിക്കുകയും ജയിൽ അധികൃതരോട് ഇക്കാര്യം പരിഗണിക്കാൻ നിർദേശിക്കുകയുമായിരുന്നു.

ഡൽഹി സർക്കാർ 2021 നവംബർ 17-ന് എക്‌സൈസ് നയം നടപ്പാക്കിയിരുന്നു. എന്നാൽ, ഇതിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷ പാർട്ടിയായ ബിജെപിയിൽ നിന്നുള്ള പ്രചാരണങ്ങൾക്കിടയിൽ സർക്കാർ പിന്നീട് 2022 സെപ്‌റ്റംബർ അവസാനത്തോടെ ഇത് റദ്ദാക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ സിസോദിയയെ സിബിഐയും ഇഡിയും അറസ്റ്റ് ചെയ്‌തിട്ടുണ്ട്.

സിബിഐ കേസും ഇഡി കേസും : ഡല്‍ഹി മദ്യനയക്കേസില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 26നാണ് മനിഷ് സിസോദിയയെ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐ അറസ്‌റ്റ് ചെയ്യുന്നത്. തുടര്‍ന്ന് കെജ്‌രിവാള്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി സ്ഥാനം മനീഷ് സിസോദിയ രാജി വച്ചിരുന്നു. അന്വേഷണവുമായി സിസോദിയ സഹകരിക്കുന്നില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ സിബിഐ തന്നോട് ഒരേ ചോദ്യം തന്നെ മണിക്കൂറുകളോളം ആവര്‍ത്തിച്ച് ചോദിക്കുകയാണ് എന്നായിരുന്നു വിഷയത്തിൽ സിസോദിയയുടെ മറുപടി. അതിനിടെയാണ് സിസോദിയയെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്യുന്നത്.

'ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തു' : അതേസമയം, സിസോദിയക്കെതിരെ സിബിഐ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്‌തിരുന്നു. ഡൽഹി സർക്കാരിന്‍റെ ഫീഡ്ബാക്ക് യൂണിറ്റ് ഉപയോഗിച്ച് പാര്‍ട്ടി താത്‌പര്യങ്ങള്‍ക്ക് വേണ്ടി സിസോദിയ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തു എന്നായിരുന്നു സിബിഐ ഉന്നയിച്ച ആരോപണം. സിസോദിയയെ ദീർഘകാലം കസ്റ്റഡിയിൽ വയ്ക്കാൻ വേണ്ടി നിരവധി കള്ളക്കേസുകൾ ചുമത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിയിട്ടിരിക്കുന്നതെന്നായിരുന്നു സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ പ്രതികരണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.