ETV Bharat / bharat

ഇടിമിന്നൽ: നാല് സംസ്ഥാനങ്ങളില്‍ 24 മരണം, നിരവധി പേർക്ക് പരിക്ക് - പശ്ചിമ ബംഗാൾ

ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡിഷ സംസ്ഥാനങ്ങളിലായാണ് സ്‌ത്രീകളടക്കം 24 മരണം റിപ്പോർട്ട് ചെയ്‌തത്.

Lightning strikes kill many across India  Lightning strikes kill 5 in Odisha  Lightning strikes kill 4 in Bengal  Lightning kills 8 in Jharkhand  Lightning strikes bihar  ഇടിമിന്നൽ  ഇടിമിന്നലേറ്റ് മരണം  ഇടിമിന്നലിൽ നാല് സംസ്ഥാനങ്ങളിലായി മരണം  Lightning strikes kill 24 across 4 states  ശക്തമായ മഴ  Lightning death  ബീഹാർ  ജാർഖണ്ഡ്  പശ്ചിമ ബംഗാൾ  ഒഡീഷ
ഇടിമിന്നലിൽ നാല് സംസ്ഥാനങ്ങളിലായി 24 മരണം; നിരവധി പേർക്ക് പരിക്ക്
author img

By

Published : Aug 8, 2021, 8:58 AM IST

ബാങ്ക: ശക്തമായ മഴയ്‌ക്ക് പിന്നാലെ ശനിയാഴ്‌ച ഉണ്ടായ ഇടിമിന്നലിൽ ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡിഷ സംസ്ഥാനങ്ങളിലായി 24 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ബിഹാറിലെ ബാങ്ക ജില്ലയിൽ ഏഴ് പേർ ഇടിമിന്നലേറ്റ് മരിച്ചതായി സംസ്ഥാന ആരോഗ്യമന്ത്രി മംഗൾ പാണ്ഡെ അറിയിച്ചു.

ഒഡിഷയിൽ സ്‌ത്രീകളടക്കം അഞ്ചുപേർ മരണപ്പെട്ടു. ഇതിന് പുറമേ അഞ്ച് പേർക്ക് അപകടത്തിൽ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പശ്ചിമ ബംഗാളിലെ രണ്ട് ജില്ലകളിലുണ്ടായ ഇടിമിന്നലിൽ നാല് പേർ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

മൂന്ന് സ്‌ത്രീകളും രണ്ട് പെൺകുട്ടികളുമടക്കം ജാർഖണ്ഡിൽ എട്ട് പേരാണ് മരിച്ചത്. ജാർഖണ്ഡിലെ ഹസാരിബാഗ്, പാലമു ജില്ലകളിലായാണ് അപകടം ഉണ്ടായത്.

ALSO READ:ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ രാജ്യത്ത് സാധാരണ നിലയിലുള്ള മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ്

കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും ഇടിമിന്നലും രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇന്ത്യയുടെ വിവധ ഭാഗങ്ങളിലായി ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.