ETV Bharat / bharat

ആറ് വർഷത്തിന് ശേഷം ഹൈദരാബാദ് വീണ്ടും ഭീകരാക്രമണ ഭീതിയിൽ ; കലാപശ്രമത്തിന് ശ്രമിച്ച തീവ്രവാദികളെ പിടികൂടി പൊലീസ് - ഹിസ്‌ബുൾ മുജാഹിദ്ദീൻ ഭീകരർ

പൊതുയോഗങ്ങളിലേക്ക് സ്‌ഫോടക വസ്‌തുക്കൾ എറിയാൻ ഗൂഢാലോചന നടത്തിയ മൂന്ന് ഐഎസ്ഐഎസ് തീവ്രവാദികളെയാണ് ഹൈദരാബാദ് പൊലീസ് പിടികൂടിയത്.

Hyderabad terrorist attack  LeT operatives held in Hyderabad  hyderabad bomb attack  തീവ്രവാദികളെ പിടികൂടി  ഹൈദരാബാദിൽ വർഗീയ ലഹള  ഹൈദരാബാദ് ഭീകരാക്രമണം  ഭീകരാക്രമണം  ബോംബാക്രമണം  ഹൈദരാബാദ് പൊലീസ്  ലഷ്‌കറെ ത്വയ്‌ബ  ഐഎസ്ഐഎസ് തീവ്രവാദികൾ  ഹിസ്‌ബുൾ മുജാഹിദ്ദീൻ ഭീകരർ  ഹൈദരാബാദ് ഇരട്ട സ്‌ഫോടനം
കലാപശ്രമത്തിന് ശ്രമിച്ച തീവ്രവാദികളെ പിടികൂടി ഹൈദരാബാദ് പൊലീസ്
author img

By

Published : Oct 3, 2022, 2:27 PM IST

Updated : Oct 3, 2022, 2:51 PM IST

ഹൈദരാബാദ്: ഹൈദരാബാദിൽ വർഗീയ ലഹള ലക്ഷ്യമിട്ട് നടത്താനിരുന്ന ഭീകരാക്രമണ ശ്രമം പരാജയപ്പെടുത്തിയതായി ഹൈദരാബാദ് പൊലീസ്. പൊതുയോഗങ്ങളിലേക്ക് സ്‌ഫോടക വസ്‌തുക്കൾ എറിയാൻ ഗൂഢാലോചന നടത്തിയ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഭീകരാക്രമണം നടത്തുന്നതിനായി നാല് ഗ്രനേഡുകൾ ശേഖരിക്കുന്നതിനിടെയാണ് ഇവർ പൊലീസ് പിടിയിലായത്.

മലക്‌പേട്ട് സ്വദേശി അബ്‌ദുൽ സാഹെദ് (39), മുഹമ്മദ് സമീയുദ്ദീൻ (39), മാസ് ഹസൻ ഫാറൂഖ് (29) എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ ഹൈദരാബാദിൽ നടന്ന തീവ്രവാദ ആക്രമണങ്ങളിൽ ഉൾപ്പെട്ടിരുന്നയാളാണ് അബ്‌ദുൽ സാഹെദ്. പാകിസ്ഥാനിലെ ഐഎസ്ഐഎസ്, ലഷ്‌കറെ ത്വയ്‌ബ സംഘങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. 2005ൽ ഹൈദരാബാദ് സിറ്റി പൊലീസ് കമ്മിഷണറുടെ ബീഗംപേട്ടിലെ ടാസ്‌ക് ഫോഴ്‌സ് ഓഫിസിൽ നടന്ന ചാവേർ ആക്രമണത്തിലും ഇയാൾ ഉൾപ്പെട്ടിരുന്നു. ചാവേർ ബോംബ് കേസിൽ അറസ്റ്റിലായ സാഹെദിനെ തെളിവുകളുടെ അഭാവം മൂലം 12 വർഷത്തിന് ശേഷം 2017ൽ വിട്ടയച്ചിരുന്നു.

മൂന്ന് ഐഎസ്ഐഎസ് തീവ്രവാദികൾ ഹൈദരാബാദിൽ ഭീകരാക്രമണം നടത്തുന്നതിനും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനും പണം നൽകിയതായി അബ്‌ദുൽ കുറ്റസമ്മതത്തിൽ വെളിപ്പെടുത്തിയതായി പൊലീസ് പറയുന്നു. തുടർന്ന് ഇയാൾ മുഹമ്മദ് സമീയുദ്ദീൻ, മാസ് ഹസൻ ഫാറൂഖ് എന്നിവരെ റിക്രൂട്ട് ചെയ്യുകയായിരുന്നു. ഇവരുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും ഹൈദരാബാദിൽ ഭീകരാക്രമണങ്ങളും വർഗീയ സംഘർഷങ്ങളും സൃഷ്‌ടിക്കാനുള്ള ശ്രമം പരാജയപ്പെടുത്തുകയും ചെയ്‌തതായി പൊലീസ് കൂട്ടിച്ചേർത്തു.

അബ്‌ദുലിന്‍റെ പക്കൽ നിന്ന് രണ്ട് ഹാൻഡ് ഗ്രനേഡുകളും 3,91,800 രൂപയും രണ്ട് മൊബൈൽ ഫോണുകളും പൊലീസ് കണ്ടെടുത്തു. സമീയുദ്ദീനിൽ നിന്ന് ഒരു ഹാൻഡ് ഗ്രനേഡും 1,50,000 രൂപയും ഒരു മൊബൈൽ ഫോണും ബൈക്കും പിടിച്ചെടുത്തു. ഫാറൂഖിൽ നിന്നും ഒരു ഹാൻഡ് ഗ്രനേഡും രണ്ട് മൊബൈൽ ഫോണുകളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. മൂന്ന് പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

ഹൈദരാബാദ് ഭീകരാക്രമണങ്ങളുടെ ശ്രദ്ധാകേന്ദ്രം: ഹൈദരാബാദിൽ മുൻപ് നിരവധി തവണ ഭീകരാക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. 1992ൽ ഇന്‍റലിജൻസ് വിഭാഗത്തിലെ അഡിഷണൽ എസ്‌പി കൃഷ്‌ണപ്രസാദിനെ ഹിസ്‌ബുൾ മുജാഹിദ്ദീൻ ഭീകരർ വധിച്ചു. വലിയ കോളിളക്കം സൃഷ്‌ടിച്ച സംഭവമായിരുന്നു അത്. സംഭവത്തിന് ശേഷം നിരവധി ഭീകരാക്രമണങ്ങളും ശ്രമങ്ങളും നഗരത്തിൽ ഉണ്ടായിട്ടുണ്ട്. മിക്ക ആക്രമണ ശ്രമങ്ങളും പരാജയപ്പെടുത്താൻ പൊലീസിന് കഴിഞ്ഞിട്ടുണ്ട്.

2007 മേയിൽ ഹിന്ദു തീവ്രവാദ സംഘടനയായ അഭിനവ് ഭാരത് മക്ക മസ്‌ജിദിൽ ബോംബാക്രമണം നടത്തി. 2007 ഓഗസ്റ്റ് 25ന് ലുംബിനി പാർക്കിലും ഗോകുൽ ചാറ്റിലുമുണ്ടായ ഇരട്ട സ്‌ഫോടനങ്ങളിൽ 42 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. 2013 ഫെബ്രുവരിയിൽ ദിൽസുഖ്‌നഗറിൽ ഇരട്ട സ്‌ഫോടനം നടന്നു. അതിനുശേഷം നടന്ന പല തീവ്രവാദ ആക്രമണ ശ്രമങ്ങളും പൊലീസ് തകർത്തു.

2016ൽ ഐഎസ്ഐഎസ് സംഘടനയായ 'അൻസാർ ഉൾ തൗഹീദ് സീ ബിലാദ് അൽ ഹിന്ദ്' ആസൂത്രണം ചെയ്‌ത ഭീകരാക്രമണം പൊലീസ് തടഞ്ഞിരുന്നു. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ബോംബാക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതി. കേസിൽ 11 പേരെ ഹൈദരാബാദിൽ നിന്ന് എൻഐഎ അറസ്റ്റ് ചെയ്‌തു. അതേ വർഷം ജനുവരിയിൽ, രാജ്യത്തുടനീളം സ്ഫോടനങ്ങൾ ആസൂത്രണം ചെയ്‌തുവെന്നാരോപിച്ച് ഹൈദരാബാദിൽ നിന്ന് നാല് ഐഎസ് അനുഭാവികളടക്കം 14 പേരെ എൻഐഎ അറസ്റ്റ് ചെയ്‌തിരുന്നു.

Last Updated : Oct 3, 2022, 2:51 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.