ETV Bharat / bharat

കശ്‌മീരിൽ മൂന്ന് ഭീകരർ അറസ്റ്റിൽ

author img

By

Published : Apr 12, 2022, 11:22 AM IST

ജമ്മു കശ്‌മീർ പൊലീസും സുരക്ഷാസേനയും ചേർന്ന് മൂന്ന് ലഷ്‌കറെ ത്വയിബ (എല്‍ഇടി) ഭീകരരെ പിടികൂടി.

Terrorists Outfits Banned In India  hybrid terrorists arrested in jammu and kashmir  Lashkar-e-Taiba in jammu and kashmir  JK Police arrested Lashkar-e-Taiba  3 LeT militants arrested in Kashmir  Terrorist in Baramulla district  Lashkar-e-Taiba in Baramulla district  കശ്‌മീരിൽ മൂന്ന് ഭീകരർ അറസ്റ്റിൽ  കശ്‌മീരിൽ ഭീകരർ അറസ്റ്റിൽ  ജമ്മു കശ്‌മീർ പൊലീസും സുരക്ഷാസേനയും ചേർന്ന് മൂന്ന് ലഷ്‌കറെ ത്വയിബ (എല്‍ഇടി) ഭീകരരെ പിടികൂടി  മൂന്ന് ലഷ്‌കറെ ത്വയിബ (എല്‍ഇടി) ഭീകരരെ പിടികൂടി  പൊലീസും സുരക്ഷാസേനയും ചേർന്ന് മൂന്ന് തീവ്രവാദികളെ അറസ്റ്റ് ചെയ്‌തു  തീവ്രവാദികളെ പിടികൂടി
കശ്‌മീരിൽ മൂന്ന് ഭീകരർ അറസ്റ്റിൽ

ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ പൊലീസും സുരക്ഷാസേനയും സംയുക്തമായി മൂന്ന് തീവ്രവാദികളെ അറസ്റ്റ് ചെയ്‌തതു. ജമ്മു കശ്‌മീരിലെ ബാരാമുള്ളയിലെ സോപോറിൽ നിരോധിത ഭീകര സംഘടനയായ ലഷ്‌കറെ ത്വയ്യിബയുടെ (എല്‍ഇടി) ഭീകരരെയാണ് പിടികൂടിയത്. തീവ്രവാദികളുടെ നീക്കത്തെക്കുറിച്ചുള്ള രഹസ്യ വിവരത്തെ തുടർന്ന് വഡൂര ബാലയിലെ സുൻവാനി പാലത്തിന് സമീപം പോലീസും ആർമിയുടെ 22 ആർആർ, സിആർപിഎഫും ചേർന്ന് ചെക്ക്പോസ്റ്റ് സ്ഥാപിച്ചു.

തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഭീകരരെ പിടികൂടിയത്. സംഭവസ്ഥലത്ത് നിന്ന് ഇവർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തന്ത്രപരമായി പിടികൂടുകയായിരുന്നു. ബ്രത്‌കലാനിലെ താമസക്കാരായ തുഫൈൽ മജീദ് മിർ, ഒവൈസ് അഹമ്മദ് മിർ, വാർപോറയിലെ താമസക്കാരനായ ഷബീർ അഹമ്മദ് വാഗേ എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്.

ഇവരുടെ പക്കൽ നിന്നും മൂന്ന് പിസ്റ്റലുകളും, മൂന്ന് പിസ്റ്റൽ മാഗസിനുകളും, 22 പിസ്റ്റൽ റൗണ്ടുകളും, 79,800 രൂപയും കണ്ടെടുത്തു. കേസ് രജിസ്റ്റർ ചെയ്‌തു, അന്വേഷണം ആരംഭിച്ചു.

Also read: ലഷ്‌കര്‍ ഇ ത്വയ്യിബ തലവന്‍ ഹഫിസ് സയ്യിദിന്‍റെ മകനെ തീവ്രവാദിയായി പ്രഖ്യാപിച്ച് ഇന്ത്യ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.