പുലിയെ ചിലർ ചേർന്ന് തടഞ്ഞുവച്ച് ഉപദ്രവിക്കുന്നതിന്‍റെ ദൃശ്യങ്ങൾ വൈറൽ. പുലി നടക്കാൻ തുടങ്ങുമ്പോൾ പിൻകാലിലും വാലിലും പിടിച്ച് വലിക്കുന്നത് ഐഎഫ്എസ് ഓഫിസർ പർവീൺ കസ്വാൻ പങ്കുവച്ച ദൃശ്യങ്ങളിൽ കാണാം. ആളുകളുടെ പിടിയിൽ നിന്ന് രക്ഷപ്പെടാനാകാതെ പുലി ബുദ്ധിമുട്ടുന്നതും വ്യക്തമാണ്.
-
Identify the animal here !! pic.twitter.com/MzAUCYtBOM
— Parveen Kaswan, IFS (@ParveenKaswan) August 17, 2022 " class="align-text-top noRightClick twitterSection" data="
">Identify the animal here !! pic.twitter.com/MzAUCYtBOM
— Parveen Kaswan, IFS (@ParveenKaswan) August 17, 2022Identify the animal here !! pic.twitter.com/MzAUCYtBOM
— Parveen Kaswan, IFS (@ParveenKaswan) August 17, 2022
പുലി ചത്തതായാണ് പ്രചരിക്കുന്ന വീഡിയോയിൽ പറയുന്നത്. യഥാർഥ മൃഗത്തെ തിരിച്ചറിയുക എന്ന ക്യാപ്‌ഷനോടെയാണ് ഐഎഫ്എസ് ഉദ്യോഗസ്ഥൻ വീഡിയോ പങ്കുവച്ചത്.
വീഡിയോ എവിടെ നിന്നുള്ളതാണെന്ന് അറിയില്ലെന്നും തനിക്ക് വാട്‌സ്ആപ്പ് വഴി കിട്ടിയതാണെന്നും പർവീൺ കസ്വാൻ പറയുന്നു. വന്യജീവികളെ കൈകാര്യം ചെയ്യുന്നതിനുള്ള മാർഗം ഇതല്ലെന്നും അവരും ജീവികളാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ബുധനാഴ്‌ച ട്വിറ്ററിൽ പങ്കുവച്ച വീഡിയോയ്ക്ക് ഇതിനകം 2000ലധികം ലൈക്കുകളും 500 ഷെയറുകളുമാണ് ലഭിച്ചത്. നിരവധി ട്വിറ്റർ ഉപയോക്താക്കളും വീഡിയോയെ വിമർശിച്ച് രംഗത്തെത്തി.