ETV Bharat / bharat

Leo Trailer Release വിജയ്‌യും അര്‍ജുന്‍ സര്‍ജയും തമ്മിലുള്ള പോരാട്ടം; ലിയോ തീപ്പൊരി ട്രെയിലര്‍ പുറത്ത്

author img

By ETV Bharat Kerala Team

Published : Oct 6, 2023, 10:53 AM IST

Leo hit theatres on October 19: ഒക്ടോബർ 19ന് തിയേറ്ററുകളിൽ എത്തുന്ന ലിയോയുടെ ട്രെയിലര്‍ സെവന്‍ സ്‌ക്രീന്‍ സ്‌റ്റുഡിയോസ് പുറത്തുവിട്ടു

Leo  leo vijay film release date  leo trailer out  vijay in leo  vijay films  leo movie produced by Seven Screen Studio  Seven Screen Studio  Leo Trailer Release  ലിയോ  വിജയ്‌  ലിയോ ട്രെയിലര്‍
Leo Trailer Release

പ്രേക്ഷകരുടെ നീണ്ട കാത്തിരിപ്പിന് വിരാമം! ഒടുവില്‍ ആ ദിനം വന്നെത്തി. ആരാധകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദളപതി വിജയ്‌യുടെ (Vijay) 'ലിയോ' ട്രെയിലര്‍ പുറത്തിറങ്ങി. മാസ്‌ ആക്ഷന്‍ സീക്വന്‍സകളാല്‍ സമ്പന്നമായ തീപ്പൊരി ട്രെയിലറാണ് 'ലിയോ'യുടേതായി (Leo Trailer Release) പുറത്തിറങ്ങിയത്.

  • " class="align-text-top noRightClick twitterSection" data="">

സിനിമയിലെ താരത്തിളക്കം 2.43 ദൈര്‍ഘ്യമുള്ള ട്രെയിലറിലും കാണാം. വിജയ്‌, തൃഷ (Trisha), ഗൗതം വാസുദേവ് മേനോന്‍, അര്‍ജുന്‍ സര്‍ജ (Arjun Sarja), മലയാളികളുടെ പ്രിയ താരം മാത്യു തോമസ്, ബോളിവുഡ് താരം സഞ്ജയ്‌ ദത്ത് (Sanjay Dutt) തുടങ്ങീ മുഖങ്ങള്‍ 'ലിയോ' ട്രെയിലറില്‍ മിന്നിമറയുന്നു.

പുറത്തിറങ്ങി നിമിഷ നേരം കൊണ്ട് ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി. 10 മണിക്കൂറിനകം തന്നെ ട്രെയിലര്‍ രണ്ട് കോടിയിലധികം പേര്‍ കണ്ടുകഴിഞ്ഞു. സംവിധായകന്‍ ലോകേഷ് കനകരാജ്, വിജയ്‌, നിര്‍മാണ കമ്പനിയായ സെവന്‍ സ്‌ക്രീന്‍ സ്‌റ്റുഡിയോ തുടങ്ങിയവരാണ് സോഷ്യല്‍ മീഡിയയിലൂടെ 'ലിയോ' ട്രെയിലര്‍ റിലീസ് ചെയ്‌തത്. തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലായാണ് ട്രെയിലര്‍ പുറത്തിറങ്ങിയത്.

Also Read: Trisha First Look Poster ലിയോ ട്രെയിലർ റിലീസിന് മുമ്പ് തൃഷയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്

'ഇതുവരെ ആരും കാണാത്ത അവതാരത്തില്‍ എന്‍റെ വിജയ്‌യെ ഞാന്‍ അഴിച്ചുവിടുന്നു' -എന്ന് കുറിച്ച് കൊണ്ടാണ് ലോകേഷ് കനകരാജ് 'ലിയോ' ട്രെയിലര്‍ പങ്കുവച്ചിരിക്കുന്നത്. 'ഞങ്ങളുടെ ഹൃദയത്തിൽ നിന്നും നിങ്ങളുടെ ഹൃദയത്തിലേക്ക് ഈ വിരുന്ന് നിങ്ങൾക്ക് വിളമ്പുന്നു.' -ഇപ്രകാരം കുറിച്ച് കൊണ്ടാണ് സെവന്‍ സ്‌ക്രീന്‍ സ്‌റ്റുഡിയോ ട്രെയിലര്‍ പങ്കുവച്ചത്.

നേരത്തെ ചിത്രത്തിലെ വിജയ്‌യുടെ ഒരു പോസ്‌റ്ററും സെവന്‍ സ്‌ക്രീന്‍ സ്‌റ്റുഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. 'നിങ്ങളുടെ ഓർഡർ തയ്യാറെടുക്കുന്നു. ലിയോ ട്രെയിലര്‍ വരുന്നു. നിങ്ങളുടെ ഭക്ഷണം ആസ്വദിക്കാൻ തയ്യാറാകൂ. ഒക്‌ടോബര്‍ 5ന് ലിയോ ട്രെയിലര്‍, വിതരണ പങ്കാളിയായ സെവന്‍ സ്‌ക്രീന്‍ സ്‌റ്റുഡിയോ പുറത്തുവിടും.' -ഇപ്രകാമായിരുന്നു വിജയ്‌യുടെ പോസ്‌റ്റര്‍ പങ്കുവച്ച് കൊണ്ട് സെവന്‍ സ്‌ക്രീന്‍ സ്‌റ്റുഡിയോ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്.

2023ല്‍ പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രങ്ങളില്‍ ഒന്നാണ് 'ലിയോ'. നീണ്ട താര നിര അണിനിരക്കുന്ന ചിത്രത്തില്‍ മിഷ്‌കിന്‍ (Mysskin), ഗൗതം വാസുദേവ് മേനോന്‍ (Gautam Vasudev Menon), സാന്‍ഡി (Sandy) എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ലോകേഷ് കനകരാജ് (Lokesh Kanagaraj) സംവിധാനം ചെയ്‌ത ചിത്രം ഒക്ടോബർ 19നാണ് തിയേറ്ററുകളില്‍ എത്തുന്നത്.

'മാസ്‌റ്ററി'ന് (Master) ശേഷം ലോകേഷും വിജയ്‌യും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ലിയോ' (Lokesh and Vijay second collaboration). സിനിമയില്‍ അര്‍ജുന്‍ സര്‍ജയാണ് പ്രതിനായകന്‍റെ വേഷത്തില്‍ എത്തുന്നത്. വിജയ്‌യുടെ കഥാപാത്രവും അര്‍ജുന്‍ സര്‍ജയുടെ കഥാപാത്രവും തമ്മിലുള്ള വലിയ പോരാട്ടത്തെ കേന്ദ്രീകരിച്ചുള്ളതാണ് ഈ ആക്ഷൻ പായ്‌ക്ക്‌ഡ്‌ ചിത്രം. സെവന്‍ സ്‌ക്രീന്‍ സ്‌റ്റുഡിയോ നിര്‍മിക്കുന്ന ചിത്രം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ നാല് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.

Also Read: Censoring Of Vijay Film Leo : ലിയോയുടെ സെൻസറിങ് പൂർത്തിയായി ; വിജയ് ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.