ബോക്‌സോഫിസ് കലക്ഷനുകളില്‍ പുതിയ റെക്കോർഡുകൾ (Leo Box Office Collection Records) സ്ഥാപിച്ചു കൊണ്ട് മുന്നേറുകയാണ് ദളപതി വിജയ് ചിത്രം 'ലിയോ' (Vijay movie Leo). 'വിക്രം' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വിജയ് ചിത്രവുമായി ലോകേഷ് കനകരാജ് എത്തുമ്പോൾ പ്രേക്ഷക പ്രതീക്ഷകൾ വാനോളം ആയിരുന്നു. ചിത്രം ഇറങ്ങുന്നതിന് മുമ്പ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ ഫ്രാഞ്ചൈസി ആയിരിക്കുമോ 'ലിയോ' എന്നതായിരുന്നു പ്രേക്ഷകർക്ക് ആദ്യം അറിയേണ്ടിയിരുന്നത്.
കാത്തിരിപ്പുകൾക്ക് ഒടുവിൽ റിലീസ് ചെയ്‌ത 'ലിയോ' (Leo) പ്രേക്ഷകരെ ഒട്ടും തന്നെ നിരാശരാക്കാതെ തിയേറ്ററുകളിൽ വെന്നിക്കൊടി പാറിച്ചു. റിലീസിന് രണ്ട് ദിവസത്തിന് ശേഷമാണ് ചിത്രത്തെ കുറിച്ച് സമ്മിശ്രമായ ചില പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ അലയടിച്ചു തുടങ്ങുന്നത്. സിനിമയിൽ ഏറ്റവും അധികം പഴികേട്ടത് ഇന്‍റര്‍വെല്ലിന് ശേഷമുള്ള കഥ പറച്ചിലിനെ കുറിച്ചായിരുന്നു.
ഒപ്പം അനിരുദ്ധ് രവി ചന്ദറുടെ സംഗീതത്തെ കുറിച്ചും വിമർശനം ഉണ്ടായി. നിരവധി വിദേശ ഭാഷ ആൽബങ്ങളുമായി 'ലിയോ'യുടെ സംഗീതത്തിന് സാമ്യം ഉണ്ടെന്നായിരുന്നു പ്രധാന വിമർശനം. പക്ഷേ സിനിമയുടെ ആസ്വാദനത്തെ സംഗീതം ഒരു തരത്തിലും ബാധിക്കാത്തതിനാൽ അത്തരം വിമർശനങ്ങൾ പെട്ടെന്ന് തന്നെ കെട്ടടങ്ങി. എന്നാൽ ഓരോ ദിവസം കഴിയുമ്പോഴും കനല്‍ പോലെ എരിഞ്ഞു കൊണ്ടിരിക്കുന്ന വസ്‌തുത ആയിരുന്നു സിനിമയുടെ ഫ്ലാഷ് ബാക്ക് പറയുന്ന ഭാഗം.
ലോകേഷ് എന്ന സംവിധായകന്‍റെ ഭാഗത്തു നിന്ന് ഇത്തരത്തിൽ ഒരു നിലവാരം ഇല്ലാത്ത ഫ്ലാഷ്‌ബാക്ക് ഒരിക്കലും പ്രതീക്ഷിച്ചില്ല എന്ന് സോഷ്യൽ മീഡിയ മുറവിളി കൂട്ടി. സിനിമയുടെ പ്രാരംഭ ഘട്ട ചർച്ചകൾ നടക്കുമ്പോൾ കഥാതന്തുവിൽ ഉണ്ടായിരുന്ന കല്ലുകടി നിർമാതാവ് ലളിത് കുമാറിന്‍റെ നിർദേശ പ്രകാരം ലോകേഷ് കനകരാജ് തിരുത്തുക ഉണ്ടായിരുന്നു. ഒരു തമിഴ് ചാനൽ നൽകിയ ഇന്‍റര്‍വ്യൂവിനിടയിലാണ് ലളിത് കുമാർ ഈ കാര്യം തുറന്നു പറഞ്ഞത്.
ലളിത് കുമാറിന്‍റെ വാക്കുകൾ ഉയർത്തിക്കാട്ടി സിനിമയിലെ ഈ ഭാഗം നിർബന്ധിതമായി ലോകേഷിനെ കൊണ്ട് മാറ്റി ചെയ്യിച്ചതാണെന്ന് സോഷ്യൽ മീഡിയ ഒരു തീരുമാനത്തില്‍ എത്തി. ലോകേഷ് ആദ്യം നിർമാതാവിനോട് പറഞ്ഞ കഥ വഴി മികച്ചതായിരിക്കുമെന്ന് തന്നെയാണ് പ്രേക്ഷകരുടെ അഭിപ്രായം. എന്തിന് ലോകേഷിന്‍റെ കഥാസ്വാതന്ത്ര്യത്തിൽ ഇടപെട്ടു? എന്ന ചോദ്യങ്ങൾ നാലു ഭാഗത്തു നിന്നും ഉയർന്നു.
-
We took out a scene that would have directly revealed the flashback of #Leo as fake, says Lokesh Kanagaraj.pic.twitter.com/dXppDA6BFP
— LetsCinema (@letscinema) October 29, 2023 " class="align-text-top noRightClick twitterSection" data="
">We took out a scene that would have directly revealed the flashback of #Leo as fake, says Lokesh Kanagaraj.pic.twitter.com/dXppDA6BFP
— LetsCinema (@letscinema) October 29, 2023We took out a scene that would have directly revealed the flashback of #Leo as fake, says Lokesh Kanagaraj.pic.twitter.com/dXppDA6BFP
— LetsCinema (@letscinema) October 29, 2023
എന്നാൽ ഫ്ലാഷ്‌ബാക്ക് ആണോ തിരുത്തി എഴുതാൻ നിർമാതാവ് ആവശ്യപ്പെട്ടത് എന്നതിനെ കുറച്ച് പിന്നീട് അണിയറ പ്രവർത്തകരുടെ ഭാഗത്തു നിന്നും വ്യക്തത ലഭിച്ചില്ല. അഭിപ്രായ പ്രകടനങ്ങൾ കെട്ടടങ്ങി മികച്ച കലക്ഷനുമായി 'ലിയോ' ഒരു ഭാഗത്ത് കൂടി തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്‌ചവച്ചു കൊണ്ടിരിക്കുന്നു. അപ്പോഴാണ് പോസ്‌റ്റ് റിലീസ് പ്രൊമോഷന്‍റെ ഭാഗമായി ഒരു തമിഴ് ചാനലിന് സംവിധായകൻ ലോകേഷ് കനകരാജ് അഭിമുഖം കൊടുക്കുന്നത്.
ചിത്രത്തിലെ ഫ്ലാഷ്‌ബാക്ക് രംഗത്തിലെ പോരായ്‌മയെ കുറിച്ച് അവതാരകൻ ലോകേഷ് കനകരാജിനോട് ചോദിച്ചു. സിനിമയിലെ കേന്ദ്ര കഥാപാത്രം 'ലിയോ' ദാസിന്‍റെ ഇരട്ട സഹോദരിയെ നരബലി നൽകാൻ അച്ഛൻ കഥാപാത്രമായ ആന്‍റണി ദാസ് തീരുമാനിക്കുന്നു. ആന്‍റണി ദാസിനൊപ്പം തീരുമാനത്തിൽ ഉറച്ച് സഹോദരൻ ഹരോൾഡ് ദാസും നിൽക്കുന്നതോടെ അച്ഛനും ചെറിയച്ഛനും 'ലിയോ'യ്ക്ക് ശത്രുവായി മാറുന്നു.
-
Since you asked for it 😉 Here you go!
— Seven Screen Studio (@7screenstudio) October 31, 2023 " class="align-text-top noRightClick twitterSection" data="
Perspective scene footage perfect ah irukaa? 🔥 #Thalapathy @actorvijay sir @Dir_Lokesh @trishtrashers @anirudhofficial @duttsanjay @akarjunofficial @7screenstudio @Jagadishbliss @PharsFilm @ahimsafilms @GTelefilms @SitharaEnts… pic.twitter.com/rKm2i6jqcK
">Since you asked for it 😉 Here you go!
— Seven Screen Studio (@7screenstudio) October 31, 2023
Perspective scene footage perfect ah irukaa? 🔥 #Thalapathy @actorvijay sir @Dir_Lokesh @trishtrashers @anirudhofficial @duttsanjay @akarjunofficial @7screenstudio @Jagadishbliss @PharsFilm @ahimsafilms @GTelefilms @SitharaEnts… pic.twitter.com/rKm2i6jqcKSince you asked for it 😉 Here you go!
— Seven Screen Studio (@7screenstudio) October 31, 2023
Perspective scene footage perfect ah irukaa? 🔥 #Thalapathy @actorvijay sir @Dir_Lokesh @trishtrashers @anirudhofficial @duttsanjay @akarjunofficial @7screenstudio @Jagadishbliss @PharsFilm @ahimsafilms @GTelefilms @SitharaEnts… pic.twitter.com/rKm2i6jqcK
മികച്ച ക്യാരക്‌ടര്‍ ഡിസൈനുള്ള 'ലിയോ' എന്ന ചിത്രത്തിലെ കഥാപാത്രത്തിന് ഇത്രയും കൺവിൻസിങ് അല്ലാത്ത ഒരു ഫ്ലാഷ്‌ബാക്ക് ഒട്ടും യോജിക്കുന്നതല്ല എന്നതായിരുന്നു അഭിപ്രായ പ്രകടനം. ഈ ചോദ്യത്തിന് ലോകേഷിന്‍റെ മറുപടി സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന് എതിരെ വലിയ ട്രോളുകൾ ഉണ്ടാകാൻ ഇടയാക്കി.
മൺസൂർ അലിഖാന്‍റെ കഥാപാത്രം ഗൗതം വാസുദേവ് മേനോന്‍റെ കഥാപാത്രത്തോട് തുറന്നു പറയുന്നതാണ് ഫ്ലാഷ്‌ബാക്ക്. മദ്യ ലഹരിയിൽ സദാസമയവും ജീവിക്കുന്ന, മൂന്നാം നാൾ ജയിലിൽ മരണം കാത്തു കിടക്കുന്ന മൻസൂർ അലിഖാന്‍റെ കഥാപാത്രം ഗൗതം വാസുദേവ് മേനോൻ കഥാപാത്രത്തോട് സത്യമാണ് പറഞ്ഞത് എന്നതിന് എന്താ ഉറപ്പ് എന്നതായിരുന്നു ലോകേഷിന്‍റെ മറുപടി.
ആ കഥാപാത്രം 'ലിയോ'യുടെ കഴിഞ്ഞ കാലം കള്ളം പറഞ്ഞതാണെങ്കിലോ? എന്‍റെ കാഴ്‌ചപ്പാടിലാണ് ഞാൻ കഥ പറഞ്ഞു തുടങ്ങുന്നതെന്ന് മൻസൂർ അലീഖാന്‍റെ കഥാപാത്രം പറയുന്ന ഡയലോഗ് സിനിമയിൽ ആദ്യം വെട്ടിക്കളഞ്ഞിരുന്നു. ഇയാൾ പറയുന്നതൊക്കെ കള്ളം ആയിരിക്കും എന്ന് പ്രേക്ഷകന് ഒരിക്കലും തോന്നാതിരിക്കാൻ ആണ് ആ ഒരു പ്രവർത്തി സംവിധായകൻ ചെയ്‌തത്.
എന്നാൽ ഇത് ലോകേഷിന്‍റെ അടവാണെന്നും തന്‍റെ സിനിമയ്‌ക്കെതിരെ വരുന്ന വിമർശനങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള മറുമരുന്നാണ് എന്നൊക്കെയുള്ള ട്രോളുകൾ കുമിഞ്ഞുകൂടി. മൻസൂർ അലിഖാൻ അല്ല ലോകേഷാണ് കള്ളം പറയുന്നതെന്ന് സോഷ്യൽ മീഡിയ പരിഹാസങ്ങൾ കൊണ്ട് നിറഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസം വൈകിട്ടോടെ ട്വിറ്ററിലൂടെ സിനിമയുടെ ഡിലീറ്റ് ചെയ്‌ത ഒരു രംഗം റിലീസ് ചെയ്‌ത് പരിഹസിക്കുന്നവർക്ക് മറുപടി നൽകുകയാണ് അണിയറ പ്രവർത്തകർ.
ഞാനെന്‍റെ കാഴ്‌ചപ്പാടിലാണ് കഥ പറയുന്നത്, വേണമെങ്കിൽ വിശ്വസിച്ചാൽ മതി എന്ന് മൺസൂർ അലി ഖാൻ പറയുന്ന രംഗമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുള്ളത്. 'ലിയോ'യുടെ ഫ്ലാഷ്‌ബാക്ക് വ്യാജം ആണെങ്കിൽ എൽസിയുവിന്‍റെ ഭാഗമായ 'ലിയോ' വരും കാലങ്ങളിൽ എന്തൊക്കെ തിരശീലയിൽ കാണിച്ച് കൂട്ടുമെന്ന് ചിന്തിക്കാനെ കഴിയില്ല. 'കൈതി 2'ൽ 'ലിയോ'യുടെ പ്രസൻസ് ഉണ്ടാകുമെന്ന് സംവിധായകൻ സൂചന നൽകുന്നു. എന്തായിരിക്കും അങ്ങനെയെങ്കിൽ 'ലിയോ'യുടെ കഴിഞ്ഞ കാലം. എൽസിയു പുതിയ ഫ്രാഞ്ചസിക്കായി പ്രേക്ഷകരുടെ കാത്തിരിപ്പിന് ബലം കൂട്ടുന്നു.