ETV Bharat / bharat

Leo Box Office Collection രണ്ടാം ദിനത്തില്‍ 100 കോടി ക്ലബ്ബില്‍; ലിയോ മൂന്നാം ദിന കലക്ഷന്‍

Thalapathy Vijay Leo ആദ്യ ദിനത്തെ റെക്കോഡ് കലക്ഷനില്‍ നിന്നും രണ്ടാം ദിനത്തിലേയ്‌ക്ക് കടന്നപ്പോള്‍ ചിത്രം കലക്ഷനില്‍ കാര്യമായ ഇടിവ് രേഖപ്പെടുത്തി. എന്നാല്‍ മൂന്നാം ദിനത്തില്‍ നേരിയ പുരോഗതി കാഴ്‌ചവയ്‌ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leo box office collection day 3  Thalapathy Vijay leo box office day wise  Leo box office updates day wise  leo box office  Thalapathy Vijay  Lokesh Kanagaraj Thalapathy vijay film  Leo film  Lokesh Kanagaraj  Lokesh Kanagaraj cinematic universe  Leo Box Office Collection  ലിയോ മൂന്നാം ദിന കലക്ഷന്‍  ലിയോ  ലിയോ കലക്ഷന്‍  ലിയോ ബോക്‌സ്‌ ഓഫീസ് കലക്ഷന്‍  വിജയ്‌
Leo Box Office Collection
author img

By ETV Bharat Kerala Team

Published : Oct 21, 2023, 2:25 PM IST

ചരിത്ര നേട്ടമായി ബോക്‌സ് ഓഫീസ് യാത്ര തുടങ്ങിയ ദളപതി വിജയ്‌യുടെ 'ലിയോ'യ്‌ക്ക് രണ്ടാം ദിനത്തില്‍ ഗണ്യമായ ഇടിവ്. രണ്ടാം ദിനത്തിന്‍റെ വാട്ടം, മൂന്നാം ദിനത്തില്‍ നികത്തുമെന്നാണ് കണക്കുക്കൂട്ടല്‍. പ്രദര്‍ശന ദിനത്തില്‍ ഇന്ത്യയില്‍ നിന്നും 64.8 കോടി രൂപയാണ് 'ലിയോ' കലക്‌ട് ചെയ്‌തത്.

  • " class="align-text-top noRightClick twitterSection" data="">

ആഗോള തലത്തില്‍ ആദ്യ ദിനം 148.5 കോടി രൂപയും ചിത്രം വാരിക്കൂട്ടി. ഇക്കാര്യം 'ലിയോ' നിര്‍മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്‌റ്റുഡിയോസാണ് അറിയിച്ചിരിക്കുന്നത്. രണ്ടാം ദിനത്തില്‍ 36 കോടി രൂപയാണ് ഇന്ത്യന്‍ ബോക്‌സ്‌ ഓഫീസില്‍ ചിത്രം നേടിയിരിക്കുന്നത്. ഇതോടെ രണ്ട് ദിനം കൊണ്ട് 'ലിയോ' 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ്.

ആദ്യ ദിനം 'ലിയോ'യുടെ തമിഴ്‌ പതിപ്പിന് മാത്രം ലഭിച്ചത് 48.96 കോടി രൂപയാണ്. തെലുഗു പതിപ്പിന് 12.9 കോടി രൂപയും, ഹിന്ദി പതിപ്പിന് 2.8 കോടി രൂപയും, കന്നഡ പതിപ്പിന് 14 കോടി രൂപയുമാണ് നേടിയത്. ആകെ 64.8 കോടി രൂപയും ലിയോ ആദ്യ ദിനത്തില്‍ നേടി. രണ്ടാം ദിനത്തില്‍ എല്ലാ ഭാഷകളിലുമായി 36 കോടി രൂപ നേടിയ ചിത്രം, ഇന്ത്യന്‍ ബോക്‌സ്‌ ഓഫീസില്‍ രണ്ട് ദിനം കൊണ്ട് 100.80 കോടി രൂപയാണ് ലിയോ സ്വന്തമാക്കിയത്.

തിയേറ്ററുകളില്‍ മികച്ച പ്രതികരണം ലഭിച്ചിട്ടും 'ലിയോ'യെ കുറിച്ചുള്ള മോശം റിവ്യൂകളും, മോശം മൗത്ത് പബ്ലിസിറ്റിയും കാരണമാണ് രണ്ടാം ദിനത്തില്‍ ചിത്രത്തിന് വന്‍ ഇടിവ് നേരിട്ടതെന്ന് പ്രമുഖ ട്രേഡ് അനലിസ്‌റ്റായ മനോബാല വിജയബാലന്‍ വെളിപ്പെടുത്തി. രണ്ടാം ദിന കലക്ഷനില്‍ ആദ്യ ദിന കലക്ഷനില്‍ നിന്നും 44 ശതമാണ് കുറവ് രേഖപ്പെടുത്തിയത്. എന്നാല്‍ ഈ കുറവ് മൂന്നാം ദിനത്തില്‍ നികത്തുമെന്നാണ് കണക്കുക്കൂട്ടല്‍. മൂന്നാം ദിനത്തില്‍ ഇന്ത്യന്‍ ബോക്‌സ്‌ ഓഫീസില്‍ ചിത്രം 38.73 കോടി രൂപ നേടുമെന്നാണ് കണക്കുക്കൂട്ടല്‍.

Also Read: Udhayanidhi Stalin About Leo : 'ദളപതി അണ്ണാ, അത്യുഗ്രന്‍ ഫിലിം മേക്കിംഗ്!' ; ലിയോയെ കുറിച്ചുള്ള സൂചനയുമായി ഉദയനിധി സ്‌റ്റാലിന്‍

അതേസമയം വിവാദങ്ങളോടു കൂടിയാണ് 'ലിയോ' തിയേറ്ററുകളില്‍ എത്തിയത്. 'ലിയോ' പോസ്‌റ്ററിനെതിരായ എതിര്‍പ്പുകളും, ഓഡിയോ ലോഞ്ച് പരിപാടികള്‍ റദ്ദാക്കിയതും ഉള്‍പ്പെടെ റിലീസിന് മുമ്പ് ചിത്രം നിരവധി പ്രതിസന്ധികള്‍ നേരിട്ടിരുന്നു. കൂടാതെ തമിഴ്‌നാട്ടില്‍ 'ലിയോ'യുടെ അതിരാവിലെയുള്ള ഷോകളും റദ്ദാക്കിയിരുന്നു. ഇത് 'ലിയോ'യുടെ പ്രദര്‍ശന ദിന കലക്ഷന്‍ കണക്കുകള്‍ കുറയാന്‍ കാരണമായി.

അതേസമയം പ്രദര്‍ശന ദിനത്തില്‍ 'ലിയോ'യ്‌ക്ക് രജനികാന്തിന്‍റെ 'ജയിലറു'ടെ ആദ്യ ദിന കലക്ഷനായ 44.5 കോടിയെ മറിക്കടക്കാന്‍ കഴിഞ്ഞു. എന്നാല്‍ തുടര്‍ന്നും 'ലിയോ'യ്‌ക്ക് കലക്ഷനില്‍ ഈ വേഗത നിലനിര്‍ത്താന്‍ കഴിയുമോ എന്നത് കണ്ടറിയണം. ആഗോള തലത്തില്‍ 604.25 കോടി രൂപ നേടിയ 'ജയിലര്‍' ആണ് ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കലക്ഷൻ നേടിയ തമിഴ് ചിത്രം. രണ്ട് ദിനം കൊണ്ട് 100 കോടി വാരിയ വിജയ്‌യുടെ 'ലിയോ' ഈ റെക്കോഡ് ഭേദിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

'വിക്രം', 'കൈതി' ഉള്‍പ്പെടുന്ന ലോകേഷ് കനകരാജിന്‍റെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്‍റെ ഭാഗമാണ് 'ലിയോ'. റിലീസിന് മുമ്പ് തന്നെ 'ലിയോ' എല്‍സിയുവിന്‍റെ (LCU) ഭാഗമാണോ എന്ന് ആരാധകര്‍ സംശയിച്ചിരുന്നു. റിലീസ് വരെ നിര്‍മാതാക്കള്‍ ഇക്കാര്യം സര്‍പ്രൈസായി നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിച്ചു.

Also Read: Kalyani Priyadarshan About Leo: 'ബാഡാസ് മാ... അത്രമാത്രം!'; ലിയോ കണ്ട ശേഷം പോസ്‌റ്റ് പങ്കുവച്ച് കല്യാണി പ്രിയദര്‍ശന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.