ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്ന് രാഷ്‌ട്രപതി. ദീപാവലിയുടെ ഈ സുപ്രധാന അവസരത്തിൽ രാജ്യത്തെയും വിദേശത്തെയും പൗരന്മാർക്ക് ഊഷ്‌മളമായ ദീപാവലി ആശംസകൾ നേരുന്നുവെന്ന് രാം നാഥ് കോവിന്ദ് പറഞ്ഞു.
ഇരുട്ടിനുമേൽ വെളിച്ചത്തിന്‍റെയും തെറ്റിനുമേൽ ശരിയുടെയും വിജയമാണ് ദീപാവലി. സമൂഹത്തിന്‍റെ വിവിധ തട്ടിലുള്ളവരും ജാതിഭേദമന്യേ ആഘോഷിക്കുന്ന ഉത്സവം കൂടിയാണിത്. പരസ്‌പര സ്‌നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശമാണ് ദീപാവലി പങ്കുവക്കുന്നത്.
സമൃദ്ധിയും സന്തോഷവും പരസ്പരം പങ്കിടാനുള്ള അവസരമാണ് ദീപാവലിയെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട് ദീപാവലി ആഘോഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രകാശത്തിന്‍റെ ആഘോഷമായ ഈ വേളയിൽ എല്ലാവർക്കും ദീപാവലി ആശംസകൾ അറിയിക്കുന്നുവെന്ന് ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡു.
പതിനാല് വർഷത്തെ വനവാസത്തിനുശേഷം ശ്രീരാമൻ സീതയ്ക്കും ലക്ഷ്മണനുമൊപ്പം അയോധ്യയിലേക്ക് മടങ്ങി വരുന്നതുമായി ബന്ധപ്പെട്ടാണ് ദീപാവലി ആഘോഷിക്കുന്നതെന്നും ഐതിഹ്യമുണ്ട്.
READ MORE: ദീപാവലി ആഘോഷം; പടക്കം പൊട്ടിക്കൽ രാത്രി എട്ട് മുതൽ പത്ത് വരെ മാത്രം