മുംബൈ: ഫട്‌നാവിസ് സർക്കാരിനേക്കാർ മികച്ചതാണ് സംസ്ഥാനത്തെ ക്രമസമാധാനമെന്ന് മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖ്. ''സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ച് എല്ലാ തെളിവുകളും ഞാൻ പ്രതിപക്ഷത്തിന് മുന്നിൽ ഹാജരാക്കിയിട്ടുണ്ട്. ഫട്‌നാവിസ് സർക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ മികച്ചതാണെന്നും സംസ്ഥാനത്തെ ക്രൈം ഗ്രാഫ് വളരെയധികം കുറഞ്ഞുവെന്നും'' അനിൽ ദേശ്‌മുഖ് പറഞ്ഞു.
അസിസ്റ്റന്‍റ് പൊലീസ് ഓഫീസർ സച്ചിൻ വാസയെ ക്രൈം ബ്രാഞ്ചിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി അംഗങ്ങൾ മുദ്രാവാക്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌ത സാഹചര്യത്തിലാണ് അനിൽ ദേശ്‌മുഖിന്‍റെ പ്രസ്‌താവന.
ദുരൂഹ സാഹചര്യത്തിൽ മരിച്ച കാറുടമയായ മൻസൂർ ഹിരേണിന്‍റെ മരണത്തെപ്പറ്റിയുള്ള അന്വേഷണത്തിൽ വീഴ്‌ച്ച വരുത്തിയെന്നാരോപിച്ച് ബിജെപി സച്ചിൻ വാസക്കെതിരെ രംഗത്തെത്തിയിരുന്നു. തെളിവുകൾ ലഭിക്കാത്ത പക്ഷം അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.