സംഗീത ലോകത്ത് ലത മങ്കേഷ്‌കറിന് പകരം വെയ്ക്കാൻ ആരുമില്ലെന്ന് പറഞ്ഞാല്‍ അത് വെറുംവാക്കാകില്ല... ലോക ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്‌തിട്ടുള്ള ഗായിക ആരെന്ന് ചോദിച്ചാല്‍ അതിന് ഒരേയൊരു ഉത്തരമേ ഉള്ളൂ. ലത മങ്കേഷ്‌കര്‍. അതേ ലത മങ്കേഷ്‌കര്‍ക്ക് പകരക്കാരിയില്ല...
1948-1974 കാലഘട്ടത്തിൽ 36 ഇന്ത്യൻ ഭാഷകളിലായി 25,000ലധികം ഗാനങ്ങൾ ആലപിച്ച് ലത മങ്കേഷ്‌കര്‍ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡില്‍ ഇടംപിടിച്ചതില്‍ അതിശയോക്തിയില്ല...
ഇന്ത്യൻ സിനിമയ്ക്ക് ലതാജി നൽകിയ ആയിരക്കണക്കിന് അനശ്വര മെലഡികളിൽ നിന്ന് ചിലത് തിരഞ്ഞെടുക്കുക എന്നത് ഒരു സംഗീതാസ്വാദകനെ സംബന്ധിച്ച് കഠിനമായ ജോലിയാണ്. അതേസമയം പാട്ടില്‍ സ്വയം വിമര്‍ശനം നടത്തിയിരുന്ന ലതാജിക്ക് തന്‍റെ മികച്ച ഗാനങ്ങള്‍ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ അത് എളുപ്പമായിരിക്കും.
'ബിന്ദിയ ചാംകേഗി', 'പിയ ബിനാ പിയ ബിന', 'തുൻഹെ യാദ് കാർട്ടെ കാർട്ടെ' തുടങ്ങിയവ ലത മങ്കേഷ്‌കറിന്‍റെ എക്കാലത്തെയും ക്ലാസിക്കുകളാണ്. എന്നാല്‍ ലതാജിക്ക് പ്രിയപ്പെട്ട ഗാനങ്ങളില്‍ ഈ ഗാനങ്ങളില്ല എന്നത് വാസ്‌തവം. 90ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട അഞ്ച് ഗാനങ്ങളെ കുറിച്ച് ഗായികയുടെ വെളിപ്പെടുത്തല്‍.
ലത മങ്കേഷ്‌കറിന്‍റെ ഇഷ്‌ടങ്ങൾ മാറിക്കൊണ്ടിരുന്നുവെങ്കിലും കാലത്തിനനുസരിച്ച് മാറ്റമില്ലാതെ തുടരുക ചുരുക്കം.
'റസിയ സുല്‍ത്താന്‍' എന്ന ചിത്രത്തിലെ 'ഖ്വാബ് ബങ്കർ കോയി ആയേഗ', 'ബഹാരോൺ കെ സപ്നെ' യിലെ 'ചുൻരി സംഭാൽ ഗോരി', തരംഗ് എന്ന ചിത്രത്തിലെ 'ബാർസെ ഘാൻ സാരി രാത്ത്', 'ഡകു' എന്ന ചിത്രത്തിലെ 'തു ആജ് അപ്നി ഹാത്ത് സേ കുച്ച് ബിഗ്ഡി സവാർ ദേ', 'രാജാ ഹരിശ്ചന്ദ്ര' എന്ന ചിത്രത്തിലെ 'രാജാ ബേട്ട സോയാ മേരാ' എന്നീ ഗാനങ്ങളാണ് ലത മങ്കേഷ്‌കറിന് ഏറ്റവും പ്രിയപ്പെട്ട അഞ്ച് ഗാനങ്ങള്‍.
READ MORE: ഇന്ത്യയുടെ വാനമ്പാടി പറന്നകന്നു; ആ സ്വരമാധുരി ഇനി ആരാധക ഹൃദയത്തില്‍