ഡെറാഡൂൺ : മൺസൂൺ ആരംഭിച്ചതോടെ ഉത്തരാഖണ്ഡിലെ മലയോര പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ രൂക്ഷമാകുന്നു. പിത്തോറഗഡിൽ തുടർച്ചയായ മഴയെത്തുടർന്ന് സരയൂ നദിക്ക് സമീപമുള്ള കുന്നിന്‍റെ ഒരു ഭാഗം ഇടിഞ്ഞുവീണു.
മണ്ണിടിച്ചിലിനെ തുടർന്ന് താനക്‌പൂർ-പിത്തോറഗഡ് ദേശീയപാതയിൽ ഗതാഗത സ്‌തംഭനം നേരിട്ടു. സംഭവത്തിൽ ആളപായമോ നാശനഷ്‌ടങ്ങളോ സ്ഥിരീകരിച്ചിട്ടില്ല.
Also read: ആംഫോട്ടെറിസിൻ ബി മരുന്നുകൾക്ക് ക്ഷാമമില്ലെന്ന് കേന്ദ്രമന്ത്രി മൻസുഖ് മണ്ഡാവിയ
സ്ഥലത്ത് പൊലീസിന്‍റെ നേതൃത്വത്തില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മൺസൂൺ കാലമാകുമ്പോഴേക്കും ഈ മേഖലളിൽ ഇത്തരത്തിൽ മണ്ണിടിച്ചിൽ സ്വാഭാവികമാണ്.
യാത്രക്കാരുടെ ജീവന് ഭീഷണി നിലനിൽക്കുന്നതിനാൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ദേശീയപാത അടച്ചിരിക്കുകയാണ്. ഇതുമൂലം അതിർത്തി ജില്ലയിലേക്കുള്ള അവശ്യ സേവനങ്ങളുടെ വിതരണം തടസപ്പെട്ടു.