ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റ് തീരം തൊട്ടതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരം തൊട്ടെങ്കിലും കാറ്റിന്‍റെ തീവ്രത കുറഞ്ഞിട്ടില്ലെന്നും ജാഗ്രത പാലിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്ന കാറ്റ് ആന്ധ്രാപ്രദേശ് ഒഡീഷ സംസ്ഥാനങ്ങളെയാണ് പ്രധാനമായും ബാധിക്കുക. രാജ്യത്തിന്‍റെ മധ്യഭാഗത്തെ സംസ്ഥാനങ്ങളില്‍ കനത്ത മഴക്കും ന്യൂനമര്‍ദത്തിനും ഇത് കാരണമാകും.
ആന്ധ്രയില്‍ രണ്ട് മത്സ്യ തൊഴിലാളികള്‍ മരിച്ചു
ഒഡിഷ ആന്ധ്ര സംസ്ഥാനങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ആളുകളെ മാറ്റി പാര്‍പ്പിക്കുന്നുണ്ട്. ഇരും സംസ്ഥാനങ്ങളിലേയും ചില ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ദുരന്തം നേരിടാന്‍ സംസ്ഥാന കേന്ദ്ര സേനകളും സജ്ജമായിട്ടുണ്ട്. അതിനിടെ ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് കടലില്‍ പോയ രണ്ട് മത്സ്യ തൊഴിലാളികള്‍ മരിച്ചു. ഒരാളെ കാണാതായിട്ടുണ്ട്. മറ്റ് അനിഷ്ട സംഭവങ്ങള്‍ ഒന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയിതിട്ടില്ല.
കൂടുതല്‍ വായനക്ക്: എഐസിസി അംഗത്വവും രാജിവച്ച് വിഎം സുധീരൻ
ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലും കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്ത് ചില ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മത്സ്യ തൊഴിലാളികള്‍ കടില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.