ലഖിംപൂര്‍ ഖേരി: കര്‍ഷക റാലിയിലേക്ക് കാർ ഇടിച്ചു കയറ്റിയ സംഭവവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകര്‍ക്ക് 45 ലക്ഷം നഷ്ടപരിഹാരം നല്‍കി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. കാറിന് അടിയില്‍പെട്ട് മരിച്ച കര്‍ഷരുടെ കുടുംബത്തിനും നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
അക്രമത്തില്‍ രണ്ട് കര്‍ഷകരും മാധ്യമ പ്രവര്‍ത്തകനും ഉള്‍പ്പെടെ എട്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെയും ഡ്രൈവര്‍ ഹരിഓം മിശ്രയുടേയും ബിജെപി പ്രവര്‍ത്തകന്‍ ശുഭം മിശ്രയുടേയും കുടുംബത്തിനാണ് നഷ്ടപരിഹാരം നല്‍കിയിരിക്കുന്നത്.
ഹരിഓം മിശ്രയുടെ കുടുംബത്തിനുള്ള ചെക്ക് ലഖിംപൂർ (സദർ) എംഎൽഎ യോഗേഷ് വർമയാണ് മാധ്യമങ്ങളെ ഒഴിവാക്കി രഹസ്യമായി കൈമാറിയത്. ശ്യാം സുന്ദറിന്‍റെ കുടുംബത്തിനുള്ള ചെക്ക് തഹസില്‍ദാര്‍ വഴിയാണ് കൈമാറിയത്.
ALSO READ: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി; രാത്രി ഉപയോഗം വേണ്ടെന്ന് കെ.എസ്.ഇ.ബി
നാല് കര്‍ഷകരുടെ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചെങ്കിലും നല്‍കിയിട്ടില്ല. കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ രമൺ കശ്യപിന്‍റെ കുടുബത്തിന് രണ്ട് ദിവസം മുന്‍പ് ചെക്ക് കൈമാറിയിരുന്നു.