ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭ പുനസംഘടനയ്ക്ക് മുന്നോടിയായി തൊഴിൽ മന്ത്രി സന്തോഷ് ഗാംഗ്വാർ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ എന്നിവർ രാജിവച്ചു. തൊഴിൽ വകുപ്പിന്‍റെ സ്വതന്ത്ര ചുമതല വഹിച്ചിരുന്ന സന്തോഷ് ഗാംഗ്വാർ ഇന്ന് രാവിലെയാണ് പദവിയൊഴിഞ്ഞത്.
Also Read:പബ്ലിക് എന്‍റർപ്രൈസസ് വകുപ്പ് ഇനി ധനമന്ത്രാലയത്തിന് കീഴിൽ
കേന്ദ്ര മന്ത്രി സ്ഥാനം രാജിവച്ചെന്നും സർക്കാരിൽ തന്‍റെ പുതിയ പങ്ക് എന്തായിരിക്കുമെന്ന് അറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. രണ്ടാം നരേന്ദ്ര മോദി സർക്കാരിന്‍റെ ആദ്യ മന്ത്രിസഭ പുനസംഘടനയാണിത്.
പുതുമുഖങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകുന്ന രീതിയിലാകും പുനസംഘടനയെന്നാണ് കരുതുന്നത്. ബുധനാഴ്ച വൈകുന്നേരം ആറിനാണ് മന്ത്രിസഭ അഴിച്ചുപണി.