ബെംഗളൂരു : കൊവിഡ് ബാധിച്ച് അംഗങ്ങള്‍ മരണപ്പെടുകയോ വരുമാനമാർഗം നിലയ്ക്കുകയോ ചെയ്‌ത ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കർണാടക സർക്കാർ. മുഖ്യമന്ത്രി യെദ്യൂരപ്പ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. 30,000ത്തോളം കുടുംബങ്ങൾക്കാണ് ഇതുപ്രകാരം നേട്ടമുണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു.
also read: പൊലീസുകാരിയെ പീഡിപ്പിച്ച സംഭവം ; മൂന്ന് പേർക്കെതിരെ എഫ്‌ഐആർ
പദ്ധതിക്കായി 250 മുതൽ 300 കോടി രൂപ വരെയാണ് സംസ്ഥാന സർക്കാർ ചെലവിടുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് നിലവിൽ കർണാടകയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,80,856 ആണ്.