ന്യൂഡല്‍ഹി: പുതുച്ചേരി ലെഫ്റ്റ്നന്‍റ് ഗവർണര്‍ സ്ഥാനത്ത് നിന്നും കിരൺബേദിയെ നീക്കി. തെലുങ്കാന ഗവർണർ തമിഴിശൈ സൗന്ദര്യരാജിന് പുതുച്ചേരിയുടെ അധികച്ചുമതല നൽകി. നേരത്തെ തമിഴ്‌നാട്ടില്‍ ബിജെപി അധ്യക്ഷയായിരുന്നു തമിഴിശൈ സൗന്ദര്യരാജ്. പോണ്ടിച്ചേരിയില്‍ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് കിരണ്‍ ബേദിയെ ലെഫ്‌റ്റ്‌നന്‍റ് ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും മാറ്റിയത്.
നേരത്തെ പോണ്ടിച്ചേരിയിലെ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കന്ദസ്വാമി കിരണ്‍ബേദിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. ഇരുവരും ചേര്‍ന്ന് പതുച്ചേരിയിലെ കോണ്‍ഗ്രസ് ഗവണ്‍മെന്‍റിനെ കഴിഞ്ഞ 4.5 വര്‍ഷമായി ഉപദ്രവിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം.