ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി മുൻ ഇംഗ്ലണ്ട് നായകൻ കെവിൻ പീറ്റേഴ്‌സൺ. ഡൽഹിയിൽ നടക്കുന്ന ദി റെയ്‌സിന ഡയലോഗ് ഇവന്‍റിൽ പങ്കെടുക്കാനെത്തിയതായിരുന്നു പീറ്റേഴ്‌സണ്‍. താരം തന്നെയാണ് തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെ നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്‌ചയുടെ വിവരം പങ്കുവച്ചത്. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷായുമായും പീറ്റേഴ്‌സണ്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു.
'നരേന്ദ്രമോദി സർ, താങ്കളുടെ പിറന്നാൾ ദിനത്തിൽ ചീറ്റപ്പുലികളുടെ മോചനത്തെക്കുറിച്ച് വളരെ ആവേശത്തോടെയും ഊഷ്‌മളമായും സംസാരിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. നിങ്ങളുടെ നിറഞ്ഞ പുഞ്ചിരിക്കും, ഉറച്ച ഹസ്‌തദാനത്തിനും നന്ദി. നിങ്ങളെ വീണ്ടും കാണാൻ ഞാൻ കാത്തിരിക്കുകയാണ് സർ', മോദിയോടൊപ്പമുള്ള ചിത്രത്തോടൊപ്പം മുൻ ഇംഗ്ലണ്ട് നായകൻ ട്വീറ്റ് ചെയ്‌തു.
-
An honor to speak so passionately and warmly about the release of cheetahs on your birthday, Sir @narendramodi. Thank you for your infectious smile and firm handshake.
— Kevin Pietersen🦏 (@KP24) March 3, 2023 " class="align-text-top noRightClick twitterSection" data="
I really look forward to seeing you again, Sir! 🙏🏽 pic.twitter.com/9gEe3e1wwV
">An honor to speak so passionately and warmly about the release of cheetahs on your birthday, Sir @narendramodi. Thank you for your infectious smile and firm handshake.
— Kevin Pietersen🦏 (@KP24) March 3, 2023
I really look forward to seeing you again, Sir! 🙏🏽 pic.twitter.com/9gEe3e1wwVAn honor to speak so passionately and warmly about the release of cheetahs on your birthday, Sir @narendramodi. Thank you for your infectious smile and firm handshake.
— Kevin Pietersen🦏 (@KP24) March 3, 2023
I really look forward to seeing you again, Sir! 🙏🏽 pic.twitter.com/9gEe3e1wwV
കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത ഷായുമായും കെവിന്‍ പീറ്റേഴ്‌സണ്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു. 'ഈ പ്രഭാതത്തിലെ ഏറ്റവും മനോഹരമായ സ്വീകരണത്തിന് നന്ദി, ശ്രീ അമിത് ഷാ. ആകർഷകമായ സംഭാഷണം. ദയയും കരുതലും പ്രചോദനവും ഉള്ള മനുഷ്യൻ! നന്ദി!', എന്നായിരുന്നു അമിത് ഷായുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ പീറ്റേഴ്‌സണ്‍ ട്വീറ്റ് ചെയ്‌തത്.
-
Thank you for the most wonderful welcoming this morning, Mr @AmitShah. Fascinating conversation. Kind, caring and inspirational man! Thank you! 🙏🏽 pic.twitter.com/qQJVdEBiua
— Kevin Pietersen🦏 (@KP24) March 2, 2023 " class="align-text-top noRightClick twitterSection" data="
">Thank you for the most wonderful welcoming this morning, Mr @AmitShah. Fascinating conversation. Kind, caring and inspirational man! Thank you! 🙏🏽 pic.twitter.com/qQJVdEBiua
— Kevin Pietersen🦏 (@KP24) March 2, 2023Thank you for the most wonderful welcoming this morning, Mr @AmitShah. Fascinating conversation. Kind, caring and inspirational man! Thank you! 🙏🏽 pic.twitter.com/qQJVdEBiua
— Kevin Pietersen🦏 (@KP24) March 2, 2023
കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ കാര്യവും പീറ്റേഴ്‌സണ്‍ ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഹിന്ദിയിലായിരുന്നു താരത്തിന്‍റെ ട്വീറ്റ്. 'ഇന്ത്യയിലെത്തുമ്പോൾ എപ്പോഴും വളരെ ആവേശത്തിലാണ്. ലോകത്തിലെ ഏറ്റവും മികച്ച ആതിഥ്യമര്യാദയുള്ള ഞാൻ ഇഷ്‌ടപ്പെടുന്ന രാജ്യം. ലോകത്തിലെ എന്‍റെ പ്രിയപ്പെട്ട നഗരങ്ങളിലൊന്നായ ഡൽഹിയിൽ കുറച്ച് ദിവസങ്ങൾ ചിലവഴിക്കുന്നു!', പീറ്റേഴ്‌സണ്‍ ട്വീറ്റ് ചെയ്‌തു.
ഇംഗ്ലണ്ടിന്‍റെ സൂപ്പർ താരം: അതേസമയം വന്യജീവികളെ സുരക്ഷിതമാക്കുന്നതിനും, സംരക്ഷിക്കുന്നതിനുമുള്ള പദ്ധതികളിൽ സജീവമായി പങ്കെടുക്കുന്ന താരമാണ് പീറ്റേഴ്‌സണ്‍. ആഫ്രിക്കയിൽ കാണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്നതിനായുള്ള പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് താരം. ഇംഗ്ലണ്ടിനായി 104 ടെസ്റ്റുകളും 136 ഏകദിനങ്ങളും 37 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള പീറ്റേഴ്‌സണ്‍ ടെസ്റ്റിൽ 47.29 ശരാശരിയിൽ 8181 റണ്‍സും ഏകദിനത്തിൽ 4440 റണ്‍സും ടി20യിൽ 1176 റണ്‍സും നേടിയിട്ടുണ്ട്.
ചീറ്റകൾ ഇന്ത്യയിൽ: 2022 സെപ്‌റ്റംബർ 17നാണ് ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്ന് ഇന്ത്യയിലേക്ക് ചീറ്റപ്പുലികളെ എത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിലായിരുന്നു ചീറ്റകൾ ഇന്ത്യയിലെത്തിയത്. വംശനാശം സംഭവിച്ചതിനാല്‍ ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇവയെ രാജ്യത്ത് പുനരധിവസിപ്പിക്കുവാനുള്ള കേന്ദ്രത്തിന്‍റെ ഭൂഖണ്ഡാനന്തര മാറ്റി പാര്‍പ്പിക്കല്‍ പദ്ധതിയുടെ ഭാഗമാണിത്.
അഞ്ച് പെണ്‍ ചീറ്റകളും മൂന്ന് ആണ്‍ ചീറ്റകളും ഉൾപ്പെടെ എട്ട് ചീറ്റകളെയായിരുന്നു ആദ്യ ഘട്ടമായി ഇന്ത്യയിൽ എത്തിച്ചത്. തുടർന്ന് ഇവയെ മധ്യപ്രദേശിലെ കുനോ ദേശീയോധ്യാനത്തിൽ തുറന്ന് വിടുകയായിരുന്നു. പിന്നാലെ ഫെബ്രുവരി 18ന് ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബർഗിൽ നിന്ന് 12 ചീറ്റകളടങ്ങുന്ന രണ്ടാം ബാച്ചിനെയും ഇന്ത്യയിൽ എത്തിച്ചിരുന്നു.
ഇന്ത്യൻ എയർഫോഴ്‌സിന്‍റെ സി-17 ഗ്ലോബ്‌മാസ്റ്റർ കാർഗോ വിമാനത്തിലാണ് ചീറ്റകളെ എത്തിച്ചത്. ഇവ നിലവിൽ ക്വാറന്‍റൈനിലാണ്. ഇതോടെ കുനോ ദേശീയ പാർക്കിലെ ആകെ ചീറ്റകളുടെ എണ്ണം 20 ആയി ഉയർന്നിട്ടുണ്ട്.