ETV Bharat / bharat

'എല്ലാം അവര്‍ക്കായി'; മതപരിവര്‍ത്തനത്തിന് ഇരയായവര്‍ക്ക് പുനരധിവാസമൊരുക്കാന്‍ കേരള സ്‌റ്റോറി ടീം

മതപരിവര്‍ത്തനത്തിന് ഇരയായതായി ആരോപിക്കപ്പെടുന്ന 300 പെണ്‍കുട്ടികള്‍ക്ക് ആശ്രമം സ്ഥാപിക്കുന്നതിനായി 51 ലക്ഷം രൂപ സംഘം കൈമാറി

author img

By

Published : May 17, 2023, 7:59 PM IST

Kerala Story team  Kerala Story team announce rehabilitation  rehabilitation to victims of religious conversion  victims of religious conversion  religious conversion  The Kerala Story  മതപരിവര്‍ത്തനത്തിന് ഇരയായവര്‍ക്ക്  മതപരിവര്‍ത്തനത്തിന് ഇരയായവര്‍  പുനരധിവാസമൊരുക്കാന്‍ കേരള സ്‌റ്റോറി ടീം  കേരള സ്‌റ്റോറി  പെണ്‍കുട്ടികള്‍ക്ക് ആശ്രമം  പെണ്‍കുട്ടികള്‍  വിപുല്‍ ഷാ  സുദിപ്‌തോ സെന്‍
മതപരിവര്‍ത്തനത്തിന് ഇരയായവര്‍ക്ക് പുനരധിവാസമൊരുക്കാന്‍ കേരള സ്‌റ്റോറി ടീം

മുംബൈ: മതപരിവര്‍ത്തനത്തിന് ഇരയായവരെ പുനരധിവസിപ്പിക്കുന്നതിനുള്ള സംരംഭം പ്രഖ്യാപിച്ച് 'ദി കേരള സ്‌റ്റോറി' അണിയറ പ്രവര്‍ത്തകര്‍. രാജ്യത്ത് മതപരിവര്‍ത്തനത്തിന് ഇരയായതായി ആരോപിക്കപ്പെടുന്ന 300 പേരെ പുനരധിവസിപ്പിക്കുന്നതിന് ആശ്രമം സ്ഥാപിക്കുന്നതിനുവേണ്ടി 51 ലക്ഷം രൂപയാണ് ചിത്രത്തിന്‍റെ നിര്‍മാതാവ് വിപുല്‍ ഷാ വാഗ്‌ദാനം ചെയ്‌തത്. അതേസമയം ഇക്കഴിഞ്ഞ മെയ്‌ അഞ്ചിന് ബോക്‌സോഫിസുകളില്‍ പ്രദര്‍ശനം ആരംഭിച്ച കേരള സ്‌റ്റോറിയ്‌ക്ക് ചില സംസ്ഥാനങ്ങളില്‍ നിരോധനവും മറ്റു ചിലയിടങ്ങളില്‍ നികുതി ഇളവും പ്രഖ്യാപിച്ചിരുന്നു.

എല്ലാം 'പെണ്‍കുട്ടികള്‍'ക്കായി: മതപരിവർത്തനത്തിന് ഇരയായവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ സിനിമ നിർമിച്ചത്. 'പെൺമക്കളെ സംരക്ഷിക്കുക' എന്ന് ഉദ്യേശിച്ചുള്ള ഈ സംരംഭം അതിലേക്കുള്ള ഒരു ചുവടുവയ്പ്പാണ്. ഈ പെണ്‍കുട്ടികളെ സഹായിക്കണം എന്നു മനസിലാക്കിയാണ് സുദിപ്‌തോ ചിത്രം നിര്‍മിക്കാന്‍ കഥയുമായി വന്നതെന്നും, ഇതു തന്നെയാണ് കേരള സ്‌റ്റോറി നിര്‍മിക്കുന്നതിനുള്ള പ്രധാന കാരണമെന്നും വിപുല്‍ ഷാ പറഞ്ഞു. 300 പെൺകുട്ടികളെ പുനരധിവസിപ്പിക്കുന്നതിനുള്ള ആശ്രമവുമായി തങ്ങള്‍ അത് ആരംഭിക്കുകയാണെന്നും ഇതിനായി കേരള സ്‌റ്റോറിയുടെ അണിയറ സംഘവും സണ്‍ഷൈന്‍ പിക്‌ചേഴ്‌സും ഇതിലേക്കായി 51 ലക്ഷം രൂപ സംഭാവന ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.

പ്രതികരിച്ച് സംവിധായകന്‍: ഈ പെൺകുട്ടികളെല്ലാം വളരെ ധൈര്യശാലികളാണ്. ദിവസേന ഒരുപാട് അപകടങ്ങൾ അഭിമുഖീകരിക്കുന്നുമുണ്ട്. ആ അപകടങ്ങൾക്കിടയിലും അവർ ഇവിടെ സംസാരിക്കാൻ എത്തിയിരിക്കുന്നു. ഇവരെപ്പോലുള്ള ഇരകൾക്ക് സുരക്ഷിതമായ ഇടമായി 'പ്രൊട്ടക്‌റ്റ് ദ ഡോട്ടേഴ്‌സ്' എന്ന പേരില്‍ ഒരു ആശ്രമം ആരംഭിക്കുകയാണെന്നും വിപുല്‍ ഷാ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം ഒരു വിഭാഗത്തെ മാത്രം ഉന്നംവച്ചുള്ളതാണ് കേരള സ്‌റ്റോറി എന്ന വിമര്‍ശനങ്ങളോട്, തങ്ങള്‍ അത് 'തുല്യമാക്കാന്‍' ഉദ്യേശിക്കുന്നില്ലെന്നായിരുന്നു സംവിധായകന്‍ സുദിപ്‌തോ സെന്നിന്‍റെ മറുപടി.

ഇത് ഒരു മതത്തെക്കുറിച്ച് അല്ല. ഹിന്ദുവോ മുസ്‌ലിമോ ക്രിസ്‌ത്യാനിയെയോ കുറിച്ചുമല്ല. ആയിരക്കണക്കിന് പെൺകുട്ടികളുടെ കഷ്‌ടപ്പാടുകളെ പ്രതിനിധീകരിക്കുന്ന മൂന്ന് പെൺകുട്ടികളെക്കുറിച്ചാണിത് എന്ന് ചിത്രത്തെക്കുറിച്ച് സുദിപ്‌തോ സെന്‍ പറഞ്ഞു. കുറച്ച് ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും നന്നായി കാണിക്കുന്നതല്ല ഇതെന്നും, ഇതിലെ ഓരോ വാക്കും ദൃശ്യങ്ങളും ശരിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അത് എത്രത്തോളം ശരിയാണെന്ന് മനസിലാക്കാന്‍ വേദിയിലുള്ള ഇരകളോട് ചോദിച്ചുനോക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ചിത്രത്തിന്‍റെ കലക്ഷനെക്കുറിച്ച് പ്രതികരിക്കാനും സംഘം മറന്നില്ല.

കലക്ഷനെക്കുറിച്ചും പ്രതികരണം: കഴിഞ്ഞ 11 ദിവസത്തിനുള്ളിൽ ഏകദേശം ഒന്ന് മുതൽ 1.15 കോടി ആളുകൾ ചിത്രം കണ്ടു. എന്നാൽ നമ്മുടെ രാജ്യത്തെ ജനസംഖ്യ 140 കോടിയാണ്. ഒരു കോടിയെന്നത് ജനസംഖ്യ പരിഗണിച്ചാല്‍ വളരെ കുറവാണ്. ഓരോ പൗരനും കുടുംബത്തോടൊപ്പം ഈ സിനിമ കാണണമെന്നാണ് എനിക്ക് തോന്നുന്നതെന്ന് നിര്‍മാതാവ് വിപുല്‍ ഷാ പറഞ്ഞു. ആരോപണ വിധേയരായ ഇരകൾ വർഷങ്ങളായി സഹിച്ച വേദനകൾ ശ്രദ്ധിക്കുന്നതിനേക്കാൾ, താരസമ്പന്നതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഖേദകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ച് മുതല്‍ ആറ് കോടി ആളുകള്‍ വ്യാജ പതിപ്പുകള്‍ കണ്ടിട്ടുള്ളതായി താന്‍ വിശ്വസിക്കുന്നുവെന്നും, വ്യാജ പതിപ്പോ തിയേറ്ററിലെത്തിയോ ചിത്രം കണ്ടവരാണെങ്കില്‍ തന്നെ നിങ്ങൾ ഈ പെൺകുട്ടികളുടെ ശബ്‌ദമായി മാറണമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ദി കേരള സ്‌റ്റോറി ഇന്ത്യന്‍ ബോക്‌സോഫിസില്‍ 150 കോടി രൂപ പിന്നിട്ടതായാണ് റിപ്പോര്‍ട്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.