ETV Bharat / bharat

വിദ്യാഭ്യാസ സൂചികയില്‍ കേരളം ഒന്നാമത്

author img

By

Published : Jun 7, 2021, 6:23 PM IST

കേരളമടക്കം അഞ്ച് സംസ്ഥാനങ്ങള്‍ക്ക് 901-950 പോയന്‍റുകള്‍ക്കിടയില്‍ ലഭിച്ചു.

kerala got high grade in school education system  school education system  kerala award latest news  വിദ്യാഭ്യാസ സൂചിക  സ്‌കൂളുകളുടെ നിലവാരം  കേരളം ഒന്നാമത്
കേരളം

ന്യൂഡല്‍ഹി: സ്‌കൂള്‍ വിദ്യാഭ്യാസ സംവിധാനത്തിലെ മികവ് തുടർന്ന് കേരളം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തയാറാക്കിയ സൂചികയില്‍ കേരളം വീണ്ടും വണ്‍ പ്ലസ് പ്ലസ് ഗ്രേഡ് നേടി. 70 മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ പഠനത്തില്‍ കേരളമടക്കം അഞ്ച് സംസ്ഥാനങ്ങള്‍ക്ക് 901-950 പോയന്‍റുകള്‍ക്കിടയില്‍ ലഭിച്ചു.

പഞ്ചാബ്, ഛത്തിസ്ഗഡ്, തമിഴ്‌നാട്, ആൻഡമാൻ നിക്കോബാർ ദ്വീപ് എന്നിവയാണ് കേരളത്തിനൊപ്പം മുന്നിലെത്തിയത്. പരമാവധി 1000 പോയന്‍റ് അടിസ്ഥാനമാക്കിയാണ് ഗ്രേഡ് നിശ്ചയിക്കുന്നത്. 951-1000 എന്നതാണ് ഏറ്റവും ഉയർന്ന ഗ്രേഡ്. ഈ നേട്ടത്തിലേക്കെത്താൻ ഒരു സംസ്ഥാനത്തിനും ആയിട്ടില്ല. മേഘാലയയും ലഡാക്കുമാണ് ഗ്രേഡിങ്ങില്‍ ഏറ്റവും താഴെയുള്ളത്. കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളിലും മുന്നിലേക്ക് എത്തിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രാലയം അറിയിച്ചു.

also read: സ്‌കൂള്‍ തലം മുതല്‍ വിദ്യാഭ്യാസത്തില്‍ സമഗ്രമായ മാറ്റം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.