ജനപ്രിയ നായകന്‍ ദിലീപ് നായകനായി എത്തുന്ന 'ബാന്ദ്ര'യുടെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടു. ചിത്രത്തിലെ കെബി ഗണേഷ് കുമാറിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റാണ് പുറത്തിറങ്ങിയത്. 'ബാന്ദ്ര'യില്‍ കെബി ഗണേഷ് കുമാര്‍ എന്ന കഥാപാത്രത്തെയാണ് ഗണേഷ് കുമാര്‍ അവതരിപ്പിക്കുന്നത് (KB Ganesh Kumar first look).
ദിലീപ് തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഗണേഷ് കുമാറിന്‍റെ ഫസ്‌റ്റ് ലുക്ക് ക്യാരക്‌ടര്‍ പോസ്‌റ്റര്‍ പങ്കുവച്ചിരിക്കുന്നത്. ഗണേഷ് കുമാറിന്‍റെ കരിയറിലെ മികച്ചൊരു കഥാപാത്രമാകും ബാബൂക്ക എന്നാണ് ക്യാരക്‌ടര്‍ പോസ്‌റ്റര്‍ നല്‍കുന്ന സൂചന.
അടുത്തിടെയാണ് 'ബാന്ദ്ര'യുടെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങിയത്. ദീലിന്‍റെ മാസ് ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരുന്നു ടീസര്‍. ആക്ഷന്‍ രംഗങ്ങള്‍ക്കിടെ തമന്ന ഭാട്ടിയയുടെ കഥാപാത്രത്തിനൊപ്പമുള്ള ദിലീപിന്‍റെ കഥാപാത്രത്തിന്‍റെ പ്രണയ നിമിഷങ്ങളും ടീസറിലുണ്ടായിരുന്നു.
- " class="align-text-top noRightClick twitterSection" data="">
അരുണ്‍ ഗോപിയാണ് സിനിമയുടെ സംവിധാനം. 2017ല്‍ പുറത്തിറങ്ങിയ 'രാമലീല'യ്‌ക്ക് ശേഷം ദിലീപും അരുണ്‍ ഗോപിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ബാന്ദ്ര'. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിച്ചെത്തുന്നത്. പാന്‍ ഇന്ത്യന്‍ റിലീസായി നവംബറിലാകും 'ബാന്ദ്ര'യുടെ റിലീസ്.
Also Read: Bandra Second Teaser 'മാസ് ഗെറ്റപ്പും പ്രണയവും'; 'ബാന്ദ്ര'യുടെ വരവറിയിച്ച് രണ്ടാം ടീസർ
ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി കൊണ്ട് ഒരു സസ്‌പെന്‍സ് ത്രില്ലറായാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമയില്‍ അലന്‍ അലക്‌സാണ്ടര്‍ ഡൊമിനിക് എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. ഒരു ഗ്യാങ്‌സ്‌റ്ററായാണ് 'ബാന്ദ്ര'യില്‍ ദിലീപ് പ്രത്യക്ഷപ്പെടുന്നത്. 'ബാന്ദ്ര'യിലെ ദിലീപിന്‍റെ ലുക്കുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
ദിലീപിന്‍റെ കരിയറിലെ 147-ാമത് ചിത്രം കൂടിയാണിത്. തെന്നിന്ത്യന്‍ താര സുന്ദരി തമന്നയ്‌ക്കൊപ്പമുള്ള ദിലീപിന്‍റെ ആദ്യ ചിത്രം കൂടിയാണ് 'ബാന്ദ്ര'. തമന്ന ഇതാദ്യമായി മലയാളത്തിലേയ്‌ക്ക് എത്തുന്നു എന്നതും സിനിമയുടെ പ്രത്യേകതകളില്‍ ഒന്നാണ്.
തെന്നിന്ത്യന്‍ താരം ശരത് കുമാര്‍, ബോളിവുഡ് താരം ദിനോ മോറിയ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലും എത്തുന്നുണ്ട്. കൂടാതെ സിദ്ദിഖ്, കലാഭവൻ ഷാജോണ്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഹൈദരാബാദ്, അഹമ്മദാബാദ്, ജയ്‌പൂർ, രാജ്കോട്ട്, മുംബൈ, ഘോണ്ടൽ, സിദ്ധാപൂർ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.
അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത് ആണ് 'ബാന്ദ്ര'യുടെ നിര്‍മാണം. ഉദയകൃഷ്‌ണയുടേതാണ് തിരക്കഥ. ഷാജി കുമാര്‍ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. സാം സിഎസ് ആണ് സംഗീതം. മാഫിയ ശശി, അൻബറിവ്, ഫിനിക്‌സ് പ്രഭു എന്നിവരാണ് ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രധാന്യമുള്ള സിനിമയുടെ ആക്ഷൻ കൊറിയോഗ്രാഫർമാർ.
ഡാൻസ് കൊറിയോഗ്രാഫേഴ്‌സ് - പ്രസന്ന മാസ്‌റ്റർ, ദിനേശ് മാസ്‌റ്റർ, വസ്‌ത്രാലങ്കാരം - പ്രവീണ്‍ വര്‍മ്മ, കലാസംവിധാനം - സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ - രംഗനാഥ് രവി, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ദീപക് പരമേശ്വരൻ, പിആർഒ - ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.
Also Read: Bandra Movie New Poster ദിലീപിനൊപ്പം തമന്ന; ബാന്ദ്രയുടെ പുതിയ പോസ്‌റ്ററുമായി താരം