ന്യൂഡല്‍ഹി: സൈന്യത്തിന്‍റെ സഹായത്തോടെ ഒരു കൂട്ടം മാധ്യമപ്രവർത്തകര്‍ കശ്‌മീര്‍ പ്രസ് ക്ലബിന്‍റെ പ്രവര്‍ത്തനം പിടിച്ചെടുത്തതിനെതിരെ എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ. ബലപ്രയോഗത്തിലൂടെ കൈക്കലാക്കിയ സംഭവം വലിയ അമ്പരപ്പാണ് ഉണ്ടാക്കിയത്. സംസ്ഥാനത്ത് പത്രസ്വാതന്ത്ര്യം നിഷേധിക്കുന്നതിന്‍റെ തുടർച്ചയായ ഉദാഹരണങ്ങളില്‍ ഒന്നാണെന്നും സംഘടന പ്രസ്‌താവനയില്‍ പറഞ്ഞു.
-
The Editors Guild of India is aghast at the manner in which the office and the management of Kashmir Press Club, the largest journalists’ association in the Valley, was forcibly taken over by a group of journalists with the help of armed policemen on January 15, 2022. pic.twitter.com/D6zVW7iW1P
— Editors Guild of India (@IndEditorsGuild) January 16, 2022 " class="align-text-top noRightClick twitterSection" data="
">The Editors Guild of India is aghast at the manner in which the office and the management of Kashmir Press Club, the largest journalists’ association in the Valley, was forcibly taken over by a group of journalists with the help of armed policemen on January 15, 2022. pic.twitter.com/D6zVW7iW1P
— Editors Guild of India (@IndEditorsGuild) January 16, 2022The Editors Guild of India is aghast at the manner in which the office and the management of Kashmir Press Club, the largest journalists’ association in the Valley, was forcibly taken over by a group of journalists with the help of armed policemen on January 15, 2022. pic.twitter.com/D6zVW7iW1P
— Editors Guild of India (@IndEditorsGuild) January 16, 2022
ഈ ശത്രുതാപരമായ സമീപനം ഒഴിവാക്കണം. ഭരണ സമിതിയെ നിയമിക്കുന്നതിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണം. നിയമപരമായ അനുമതിയില്ലാതെ ക്ലബിന്‍റെ പ്രവർത്തനത്തിൽ ഇടപെടുന്നതിൽ നിന്ന് സായുധ സേന പിന്തിരിയണമെന്നും എഡിറ്റേഴ്‌സ് ഗിൽഡ് ആവശ്യപ്പെടുന്നു. കശ്‌മീര്‍ താഴ്‌വരയിലെ പത്രപ്രവർത്തകരുടെ ഏറ്റവും വലിയ സംഘടനയാണ് കശ്‌മീര്‍ പ്രസ് ക്ലബ്.
ALSO READ: ഗോവ തെരഞ്ഞെടുപ്പ്: ശിവസേനയും എൻ.സി.പിയും ഒന്നിച്ച് മത്സരിക്കുമെന്ന് സഞ്ജയ് റാവത്ത്
ജനുവരി 15ാം തിയതിയാണ് അട്ടിമറി നടന്നത്. കശ്‌മീര്‍ പ്രസ് ക്ലബിന്‍റെ രജിസ്ട്രേഷന്‍ സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. പിന്നാലെയാണ് പ്രസ് ക്ലബിന്‍റെ നിയന്ത്രണം ഒരു കൂട്ടം മാധ്യമ പ്രവര്‍ത്തകര്‍ സൈനിക സഹായത്തോടെ ഏറ്റെടുത്തത്.
2021 ഡിസംബറില്‍ ക്ലബിന്‍റെ രജിസ്ട്രേഷൻ പുതുക്കിയിരുന്നു. പ്രസ് ക്ലബില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ഭരണകൂടം രജിസ്ട്രേഷന്‍ റദ്ദാക്കിയത്.