ബെംഗളൂരു: സംസ്ഥാനത്തെ സിനിമാ തിയറ്ററുകൾ, കോളജുകൾ എന്നിവ വീണ്ടും തുറക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ. 50 ശതമാനം ഇരിപ്പിടത്തോടെ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാനാണ് തിയറ്ററുകൾക്ക് അനുമതി നൽകിയിരിക്കുന്നത്. കൂടാതെ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകളും മറ്റു സ്ഥാപനങ്ങളും ജൂലൈ 26 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കി.
also read:കശ്‌മീരിലെ ഷോപിയാനില്‍ ഏറ്റുമുട്ടല്‍
കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് കോളജുകള്‍ തുറക്കുന്നത്. കോളജില്‍ പ്രവേശിക്കുന്ന വിദ്യാര്‍ഥികളും അധ്യാപകരും മറ്റു ജീവനക്കാരും കുറഞ്ഞത് ഒന്നാം ഡോസ് വാക്‌സിനെങ്കിലും എടുത്തിരിക്കണം. ജൂലൈ മൂന്നിന് പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ ലോക്ക് ഡൗണ്‍ ഇളവുകള്‍ ഓഗസ്‌റ്റ് രണ്ട് വരെ നീട്ടിയതായും ഉത്തരവില്‍ പറയുന്നു.
അതോടൊപ്പം സംസ്ഥാനത്ത് എല്ലാ ദിവസവും രാത്രി കര്‍ഫ്യൂ രാത്രി പത്ത് മണി മുതല്‍ അഞ്ച് മണിവരെ തുടരുമെന്നും ഉത്തരവില്‍ പറയുന്നു. നേരത്തെ രാത്രികാല കർഫ്യൂ രാത്രി ഒൻപത് മണി മുതൽ ആറ് മണിവരെയായിരുന്നു.