ETV Bharat / bharat

കർണാടകയിൽ കുടിയേറ്റ തൊഴിലാളികളെ കൊവിഡ് പരിശോധനക്ക് വിധേയമാക്കും

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സ്വകാര്യ സ്‌കൂൾ ഫീസ് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതായും കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അറിയിച്ചു

Karnataka to conduct COVID-19 test of returning migrants  Karnataka  COVID-19  കൊവിഡ്  ലോക്ക്ഡൗണ്‍  Lock down  കുടിയേറ്റ തൊഴിലാളികൾ  migrant workers  ഹസ്സൻ എയർപ്പോർട്ട്  എച്ച്.ഡി. ദേവഗൗഡ  H.D Deva Gowda  ബി.എസ്. യെദ്യൂരപ്പ
കർണാടകയിൽ കുടിയേറ്റ തൊഴിലാളികളെ കൊവിഡ് പരിശോധനക്ക് വിധേയമാക്കും
author img

By

Published : Jun 13, 2021, 7:45 PM IST

ബെംഗളൂരു: ലോക്ക്ഡൗണിന് ശേഷം കർണാടകയിലേക്ക് മടങ്ങിയെത്തുന്ന കുടിയേറ്റ തൊഴിലാളികളെ കൊവിഡ് പരിശോധനക്ക് വിധേയമാക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പറഞ്ഞു. കൊവിഡ് വർധിച്ചുവരുന്ന സാഹചര്യത്തിൽ കുടിയേറ്റ തൊഴിലാളികൾക്ക് സംസ്ഥാനത്തിനുള്ളിൽ പ്രവേശിക്കുന്നതിന് മുമ്പായി തന്നെ പരിശോധന നടത്താൻ ശ്രമിക്കുമെന്നും അദ്ദേഹം കുട്ടിച്ചേർത്തു.

ALSO READ: 290 കോടി രൂപയുടെ നിക്ഷേപതട്ടിപ്പ്; മലയാളിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റിൽ

ഹസ്സൻ, ശിവമോഗ ജില്ലകളിലെ വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം. ഹസ്സൻ എയർപ്പോർട്ടിന്‍റെ തറക്കല്ലിടൽ ചടങ്ങ് മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ ഉടൻ നിർവഹിക്കുമെന്നും യെദ്യൂരപ്പ അറിയിച്ചു. കൊവിഡ് സാഹചര്യത്തിൽ സ്വകാര്യ സ്‌കൂൾ ഫീസ് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിയുമായും സ്വകാര്യ സ്‌കൂളുകളിലെ അസോസിയേഷനുകളുമായും പ്രത്യേകം ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: മുംബൈയില്‍ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ച് അജയ്‌ ദേവ്‌ഗണ്‍

നിലവിൽ കർണാടകയിൽ 1,91,817 സജീവ കൊവിഡ് കേസുകളാണുള്ളത്. 25,32,719 രോഗമുക്തിയും 32,788 മരണങ്ങളുമാണ് സംസ്ഥാനത്ത് ആകെ രേഖപ്പെടുത്തിയിട്ടുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.