ETV Bharat / bharat

മിസ്‌ ഇന്ത്യ കിരീടം ചൂടി കര്‍ണാടകയുടെ സിനി ഷെട്ടി

Sini Shetty wins Miss India 2022: വിവിധ റൗണ്ടുകളിലായി നടന്ന മത്സരങ്ങള്‍ക്കൊടുവിലാണ് സിനി ഷെട്ടിയെ മിസ് ഇന്ത്യയായി തിരഞ്ഞെടുത്തത്. കൊവിഡ്‌ പ്രതിസന്ധിയെ തുടര്‍ന്ന് ഓണ്‍ലൈനായിട്ടാണ് ഇത്തവണ ഓഡിഷനുകള്‍ നടന്നത്‌

Sini Shetty crowned Femina Miss India 2022  Femina Miss India 2022  Sini Shetty wins Miss India 2022  Sini Shetty  Femina Miss India 2022 audition  മിസ്‌ ഇന്ത്യയുടെ കിരീടം അണിഞ്ഞ് കര്‍ണാടകയുടെ സിനി ഷെട്ടി  സിനി ഷെട്ടി  മിസ്‌ ഇന്ത്യ 2022 വിജയി
മിസ്‌ ഇന്ത്യ കിരീടം ചൂടി കര്‍ണാടകയുടെ സിനി ഷെട്ടി
author img

By

Published : Jul 4, 2022, 12:31 PM IST

Updated : Jul 4, 2022, 1:03 PM IST

മഹാരാഷ്‌ട്ര: ഈ വര്‍ഷത്തെ ഫെമിന മിസ്‌ ഇന്ത്യ കിരീടം കര്‍ണാടകയുടെ സിനി ഷെട്ടിക്ക്. മുംബൈയിലെ ജിയോ വേള്‍ഡ്‌ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഞായറാഴ്‌ച(ജൂലൈ 3) നടന്ന ഗ്രാന്‍റ്‌ ഫിനാലയിലാണ് സിനി ഷെട്ടി മിസ്‌ ഇന്ത്യ 2022 കിരീടം ചൂടിയത്‌. 31 മത്സരാര്‍ഥികളില്‍ നിന്നും വിജയിയെ തിരഞ്ഞെടുക്കുകയായിരുന്നു.

Femina Miss India 2022: രാജസ്ഥാന്‍ സ്വദേശി റൂബല്‍ ഷെഖാവത്ത്‌ ആണ് ഫസ്‌റ്റ്‌ റണ്ണറപ്പ്‌. ഉത്തര്‍ പ്രദേശിന്‍റെ ശിനാത്ത ചൗഹാന്‍ ആണ് സെക്കന്‍ഡ്‌ റണ്ണറപ്പായത്. വിവിധ റൗണ്ടുകളിലായി നടന്ന നീണ്ട മത്സരത്തിനൊടുവിലായിരുന്നു വിജയികളെ പ്രഖ്യാപിച്ചത്‌.

Sini Shetty crowned Femina Miss India 2022: കര്‍ണാടക സ്വദേശിയായ സിനി ഷെട്ടിയുടെ ജനനം മുംബൈയിലാണ്. അക്കൗണ്ടിങിലും ഫിനാൻസിലും ബിരുദം നേടിയ 21കാരിയായ സിനി ഷെട്ടി ചാര്‍ട്ടേഡ്‌ ഫിനാഷ്യല്‍ അനലിസ്‌റ്റ്‌ വിദ്യാര്‍ഥിനിയാണ്. പരിശീലനം നേടിയ ഭരതനാട്യം നര്‍ത്തകി കൂടിയാണ് സിനി ഷെട്ടി.

Sini Shetty crowned Femina Miss India 2022  Femina Miss India 2022  Sini Shetty wins Miss India 2022  Sini Shetty  Femina Miss India 2022 audition  മിസ്‌ ഇന്ത്യയുടെ കിരീടം അണിഞ്ഞ് കര്‍ണാടകയുടെ സിനി ഷെട്ടി
മിസ്‌ ഇന്ത്യ കിരീടം ചൂടി കര്‍ണാടകയുടെ സിനി ഷെട്ടി

ഫസ്‌റ്റ്‌ റണ്ണറപ്പായ റൂബല്‍ ഷെഖാവത്തിന് നൃത്തം, അഭിനയം, പെയിന്‍റിങ്, ബാഡ്‌മിന്‍റണ്‍ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ താൽപര്യമുണ്ട്‌. സെക്കന്‍ഡ്‌ റണ്ണര്‍ അപ്പായ ശിനാത്ത ചൗഹാന്‍ വിദ്യാഭ്യാസ മേഖലയില്‍ പണ്ഡിതയാണ്. കൂടാതെ ശിനാത്തയ്‌ക്ക്‌ നേതൃത്വ ഗുണങ്ങളുമുണ്ട്‌.

ബോളിവുഡ്‌ താരങ്ങളായ നേഹ ദൂപിയ, മലൈക അറോറ, ദിനോ മൊറിയ, ഫാഷന്‍ ഡിസൈനര്‍മാരായ രോഹിത് ഗാന്ധി, രാഹുല്‍ ഖന്ന, നൃത്ത സംവിധായകന്‍ ഷിമക്‌ ദവാര്‍, മുന്‍ ക്രിക്കറ്റ് താരം മിതാലി രാജ്‌ എന്നിവര്‍ അടങ്ങുന്നതായിരുന്നു ജൂറി.

Femina Miss India 2022 audition: കൊവിഡ്‌ പ്രതിസന്ധിയെ തുടര്‍ന്ന് ഓണ്‍ലൈനായിട്ടാണ് മിസ്‌ ഇന്ത്യ 2022 ഓഡിഷനുകള്‍ നടന്നത്‌. ശേഷം പല ഘട്ടങ്ങളിലായി നടന്ന മത്സരങ്ങള്‍ക്കും അഭിമുഖങ്ങള്‍ക്കുമൊടുവില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മുംബൈയിലേക്ക് ക്ഷണം ലഭിക്കുകയായിരുന്നു. മുംബൈയില്‍ നടന്ന ഗ്രൂമിങ്‌ സെഷനുകള്‍ക്കും പരിശീലന പരിപാടികള്‍ക്കും ശേഷമായിരുന്നു ഫിനാലെ.

കൊവിഡിനെ തുടര്‍ന്ന് ഓണ്‍ലൈനായി ഓഡിഷന്‍ നടത്തപ്പെട്ടപ്പോള്‍ അത് വലിയ വെല്ലുവിളിയായിരുന്നുവെന്നും എന്നാല്‍ മിടുക്കരായ മത്സരാര്‍ഥികളെ കാണാനും അവരോട്‌ സംസാരിക്കാനുമെല്ലാം സാധിച്ചപ്പോള്‍ ഏറെ സന്തോഷം തോന്നിയെന്നും ജൂറി അംഗവും നടിയുമായ നേഹ ധൂപിയ പറഞ്ഞു.

മനീഷ്‌ പോള്‍ ആയിരുന്നു ഫെമിന മിസ്‌ ഇന്ത്യ 2022 അവതാരകന്‍. അമേരിക്കന്‍ നടിയും നര്‍ത്തകിയുമായ ലോറന്‍ ഗോത്‌ലിബിന്‍റെ നൃത്ത പരിപാടി കാണികള്‍ക്ക് വിസ്‌മയമേകി. ബോളിവുഡ്‌ താരം കൃതി സനോന്‍, ആഷ്‌ ചാന്ദ്‌ലര്‍ എന്നിവരുടെ നൃത്ത പരിപാടിയും വേദിയില്‍ നിറംപകര്‍ന്നു.

Also Read: 20 വര്‍ഷങ്ങള്‍ക്ക് മുമ്പ്... ലോക സുന്ദരിപ്പട്ടം ലഭിച്ചതിന്‍റെ ഓര്‍മയില്‍ പ്രിയങ്ക ചോപ്ര

Last Updated : Jul 4, 2022, 1:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.