ETV Bharat / bharat

290 കോടി രൂപയുടെ നിക്ഷേപതട്ടിപ്പ്; മലയാളിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റിൽ - നിക്ഷേപ തട്ടിപ്പ്

രണ്ട് ചൈനീസ് പൗരന്മാർ, രണ്ട് ടിബറ്റ് പൗരന്മാർ, ഷെൽ കമ്പനികളുടെ അഞ്ച് ഡയറക്‌ടർന്മാർ എന്നിവരാണ് അറസ്റ്റിലായത്.

karnataka police  online scam  online fraud  fraud  job scam  chinese hawala operation  hawala  hawala network  shell companies  payment solutions  digital payment  കർണാടക പൊലീസ്  ഓൺലൈൻ തട്ടിപ്പ്  ചൈനീസ് ഹവാല പണമിടപാട്  നിക്ഷേപ തട്ടിപ്പ്  ഷെൽ കമ്പനികൾ
290 കോടി രൂപയുടെ നിക്ഷേപതട്ടിപ്പ്; മലയാളിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റിൽ
author img

By

Published : Jun 13, 2021, 3:06 PM IST

ബെംഗളുരു: വ്യാജ മൊബൈൽ ആപ്ലിക്കേഷനുകൾ വഴി 290 കോടി രൂപയുടെ നിക്ഷേപതട്ടിപ്പ് നടത്തിയ സംഘം പിടിയിലായി. മലയാളിയായ അനസ്‌ അഹമ്മദിന്‍റെ നേതൃത്വത്തിലുള്ള ഒമ്പതാംഗ സംഘമാണ് കർണാടക പൊലീസ് പിടിയിലായത്. രണ്ട് ചൈനീസ് പൗരന്മാർ, രണ്ട് ടിബറ്റ് പൗരന്മാർ, ഷെൽ കമ്പനികളുടെ അഞ്ച് ഡയറക്‌ടർന്മാർ എന്നിവരാണ് അറസ്റ്റിലായത്.

കേസിലെ മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട മാഫിയകളാണ് ഇതിന് പിന്നിലെന്നും ചൈനീസ് ഹവാല ഇടപാട് നടത്തുന്ന കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസുകാരനെ കേസിൽ സംശയമുണ്ടെന്നും പൊലീസ് അറിയിച്ചു.

ഐപിസി 420, ഐടി ആക്‌ട് പ്രകാരമാണ് പൊലീസ് കേസെടുത്തത്. കംബ്യൂട്ടറിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. അനസ് അഹമ്മദിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച ഓൺലൈൻ റമ്മി ആപ്പുകൾ പിന്നീട് പവർ ബാങ്ക്, സൺ ഫാക്‌ടറി എന്നീ ആപ്ലിക്കേഷനുകളാക്കി മാറ്റുകയായിരുന്നു. ഹവാല റാക്കറ്റുമായി ബന്ധമുണ്ടെന്നും അനസ് പറഞ്ഞു.

ALSO READ: സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.