ബെംഗളൂരു: ഗോവധ നിരോധന നിയമം കർണാടക നിയമസഭയിൽ പാസാക്കി. സംസ്ഥാനത്ത് കന്നുകാലികളെ കൊന്നാൽ ഏഴ് വർഷം തടവും പിഴയും ശിക്ഷ ലഭിക്കും. മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗവാൻ ആണ് നിയമം സഭയിൽ അവതരിപ്പിച്ചത്. ഗോവധ നിരോധന നിയമമനുസരിച്ച് സംസ്ഥാനത്ത് പശുക്കൾക്കെതിരായ അതിക്രമങ്ങൾ, കശാപ്പ് എന്നിവയിൽ ഏർപ്പെടുന്നവർക്ക് കർശന ശിക്ഷ നൽകാൻ ഉത്തരവുണ്ട്. ബിജെപി സർക്കാർ അധികാരത്തിൽ വന്നതു മുതൽ പരിഗണനയിലുണ്ടായിരുന്ന നിയമമാണ് ഇപ്പോൾ പാസാക്കിയിരിക്കുന്നത്. പുതിയ നിയമമനുസരിച്ച് എല്ലാ കന്നുകാലികളെയും ഗോമാംസമായി പരിഗണിക്കും.
കർണാടക നിയമസഭ ഗോവധ നിരോധന നിയമം പാസാക്കി - കർണാടക നിയമസഭ
സംസ്ഥാനത്ത് പശുക്കൾക്കെതിരായ അതിക്രമങ്ങൾ, കശാപ്പ് എന്നിവയിൽ ഏർപ്പെടുന്നവർക്ക് ഗോവധ നിരോധന നിയമമനുസരിച്ച് കർശന ശിക്ഷ നൽകാൻ ഉത്തരവുണ്ട്