ETV Bharat / bharat

കുടുംബവഴക്കിനെ ചൊല്ലി 3 കുട്ടികള്‍ ഉള്‍പ്പടെ അഞ്ചുപേരെ കൊലപ്പെടുത്തി; പ്രതിയുടെ വധശിക്ഷ ശരിവച്ച് കര്‍ണാടക ഹൈക്കോടതി - തിപ്പയ്യ

12 വര്‍ഷത്തോളമായി ഭാര്യയ്‌ക്ക് അവിഹിത ബന്ധമുണ്ടെന്ന് ചൊല്ലിയാണ് പ്രതി ബൈലുരു തിപ്പയ്യ ഭാര്യയെയും മൂന്ന് മക്കളെയും ഭാര്യാസഹോദരിയെയും കൊലപ്പെടുത്തിയത്

Karnataka High Court  High Court  Capital Punishment  kills Five including three minor children  കുടുംബവഴക്കിനെ ചൊല്ലി  കുട്ടികള്‍ ഉള്‍പ്പടെ അഞ്ചുപേരെ കൊലപ്പെടുത്തി  പ്രതിയുടെ വധശിക്ഷ ശരിവച്ച്  വധശിക്ഷ ശരിവച്ച് കര്‍ണാടക ഹൈക്കോടതി  കര്‍ണാടക ഹൈക്കോടതി  കര്‍ണാടക  ഹൈക്കോടതി  ഭാര്യയ്‌ക്ക് അവിഹിത ബന്ധമുണ്ടെന്ന് ചൊല്ലി  ബൈലുരു തിപ്പയ്യ  തിപ്പയ്യ  കോടതി
കുടുംബവഴക്കിനെ ചൊല്ലി മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ അഞ്ചുപേരെ കൊലപ്പെടുത്തി; പ്രതിയുടെ വധശിക്ഷ ശരിവച്ച് കര്‍ണാടക ഹൈക്കോടതി
author img

By

Published : Jun 10, 2023, 4:42 PM IST

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികളെ ഉള്‍പ്പടെ അഞ്ചുപേരെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ (Capital Punishment) ശരിവച്ച് കര്‍ണാടക ഹൈക്കോടതി (Karnataka High Court). കേസില്‍ ധാർവാർഡ് കോടതിയുടെ ഡിവിഷൻ ബെഞ്ചിന്‍റെ വിധിയാണ് ഹൈക്കോടതി ശരിവച്ചത്. അത്യധികം ഗൗരവമുള്ള ക്രൂരകൃത്യമെന്നറിയിച്ചായിരുന്നു ജസ്‌റ്റിസ് സൂരജ് ഗോവിന്ദരാജ്, ജസ്‌റ്റിസ് ജി.ബസവരാജ എന്നിവര്‍ കേസില്‍ വിധി പറഞ്ഞത്.

നിര്‍വാഹമില്ലെന്നറിയിച്ച് കോടതി: 10 വയസിന് താഴെയുള്ള മൂന്ന് കുട്ടികളടക്കം അഞ്ച് മരണത്തിന് കാരണമായ കുറ്റകൃത്യത്തിന്‍റെ തീവ്രത വളരെ വലുതാണ്. ഇതില്‍ വിചാരണ കോടതി പാസാക്കിയ വധശിക്ഷയുടെ ഉത്തരവ് ശരിവയ്‌ക്കുകയല്ലാതെ ഞങ്ങൾക്ക് മറ്റ് മാർഗങ്ങളില്ല. ഞങ്ങളുടെ അഭിപ്രായത്തിൽ വധശിക്ഷ വിധിക്കേണ്ടുന്നതില്‍ അപൂർവങ്ങളിൽ അപൂർവമായ കേസുകളുടെ പരിശോധനയ്ക്ക് ഇത് യോഗ്യമാണെന്ന് പ്രതിഭാഗവും സർക്കാരും സമർപ്പിച്ച രണ്ട് ഹർജികൾ തീർപ്പാക്കിക്കൊണ്ട് ഹൈക്കോടതി ബെഞ്ച് അറിയിച്ചു.

വൈകിയെത്തിയ നീതി: കേസില്‍ 2022 നവംബര്‍ 22 ന് തന്നെ വാദം പൂര്‍ത്തിയായിരുന്നുവെങ്കിലും ഹര്‍ജികളില്‍ വിധി പറയുന്നത് ഹൈക്കോടതി മാറ്റിവയ്‌ക്കുകയായിരുന്നു. മാത്രമല്ല വധശിക്ഷ നൽകാൻ പ്രോസിക്യൂഷൻ ആവശ്യപ്പെടുന്ന എല്ലാ കേസുകളിലും പാലിക്കേണ്ട നിർദേശങ്ങളെന്ന് വ്യക്തമാക്കി കേസുമായി ബന്ധപ്പെട്ട ചില രേഖകളും റിപ്പോർട്ടുകളും ഉൾപ്പെടെ നിരവധി വിവരങ്ങൾ കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കോടതിയുടെ നിര്‍ണായക വിധിയെത്തുന്നത്.

Also read: ഭാര്യയ്‌ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയം; നവജാത ശിശുവിനെ വിഷം കുത്തിവച്ച് പിതാവ്

സംശയമെടുത്ത 'അഞ്ച് ജീവനുകള്‍': 2017 ഫെബ്രുവരി 25 നാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. ബെല്ലാരി ഹൊസപേട്ടയിലെ കെഞ്ചനഗുഡ്ഡ ഹള്ളിയില്‍ താമസിക്കുന്ന തൊഴിലാളിയായ ബൈലുരു തിപ്പയ്യയും ഭാര്യയും തമ്മിലുള്ള വഴക്കാണ് കൊലപാതകങ്ങളില്‍ കലാശിക്കുന്നത്. ഏതാണ്ട് 12 വര്‍ഷത്തോളമായി ഭാര്യയ്‌ക്ക് അവിഹിത ബന്ധമുണ്ടെന്ന് ചൊല്ലിയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ദാമ്പത്യത്തില്‍ നാല് കുട്ടികളുണ്ടെങ്കിലും ഇവരില്‍ ഒരാള്‍ മാത്രമാണ് യഥാര്‍ഥത്തില്‍ തന്‍റെ കുഞ്ഞെന്നും തിപ്പയ്യ അഭിപ്രായപ്പെട്ടിരുന്നു. ഇതെചൊല്ലിയുള്ള തര്‍ക്കം മൂര്‍ച്ഛിച്ചപ്പോഴാണ് ഇയാള്‍ ഭാര്യ പക്കീരമ്മയെ വെട്ടുകത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്തുന്നത്. ഇതുതടയാനെത്തിയ ഭാര്യാസഹോദരി ഗംഗമ്മയെയും ഇയാള്‍ വെട്ടിപരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് മക്കളായ പവിത്ര, നാഗരാജ്, രാജപ്പ എന്നിവരെയും ഇയാള്‍ ആക്രമിച്ചു. ആക്രമണത്തില്‍ അഞ്ചുപേരും സംഭവസ്ഥലത്ത് തന്നെ കൊലപ്പെടുകയായിരുന്നു.

ഹൈക്കോടതി വിധിയിലേക്കുള്ള നാള്‍വഴികള്‍: തുടര്‍ന്ന് നടന്ന അന്വേഷണത്തിനൊടുവില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302-ാം വകുപ്പ് പ്രകാരം (കൊലപാതകം) ബെല്ലാരിയിലെ സെഷൻസ് കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. കേസില്‍ 36 സാക്ഷികളെ വിസ്‌തരിക്കുകയും 51 തൊണ്ടിമുതലുകളുടെ അടിസ്ഥാനത്തിലുമായിരുന്നു 2019 ഡിസംബര്‍ മൂന്നിനുള്ള സെഷൻസ് കോടതി വിധി. ഈ വിധിയ്‌ക്കെതിരെ തിപ്പയ്യ ഹൈക്കോടതിയെ സമീപിച്ചതോടെ വധശിക്ഷ ശരിവയ്‌ക്കണമെന്നാവശ്യപ്പെട്ട് പ്രൊസിക്യൂഷനും ഹൈക്കോടതിയിലെത്തുകയായിരുന്നു. ഇതിലെ വിചാരണക്കൊടുവിലാണ് തിപ്പയ്യയുടെ വധശിക്ഷ ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയെത്തുന്നത്.

Also read: ഭാര്യയ്‌ക്ക് പരപുരുഷ ബന്ധമെന്ന് സംശയം; ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.