ETV Bharat / bharat

'മാതാപിതാക്കളെ പരിപാലിക്കേണ്ടത് മക്കളുടെ ഉത്തരവാദിത്തവും ബാധ്യതയും': കർണാടക ഹൈക്കോടതി - ഹൈക്കോടതി

Karnataka High Court Order : സ്വത്ത് കൈക്കലാക്കിയശേഷം മാതാപിതാക്കളെ വീട്ടില്‍ നിന്നിറക്കിവിട്ട സംഭവത്തില്‍ നിർണായക ഉത്തരവുമായി കർണാടക ഹൈക്കോടതി. പ്രായമായ മാതാപിതാക്കളെ പരിപാലിക്കുന്നത് കുട്ടികളുടെ ഉത്തരവാദിത്തവും കടമയുമാണെന്നും, ജീവകാരുണ്യ പ്രവർത്തനമല്ലെന്നും കോടതി വ്യക്തമാക്കി.

Etv Bharat Karnataka HC  Taking Care Of Parents Is Childrens Responsibility  കർണാടക ഹൈക്കോടതി  Karnataka High Court Order  Taking Care Of Parents  hc on Taking Care Of Parents
Karnataka HC States Taking Care Of Parents Is Childrens Responsibility And Obligation
author img

By ETV Bharat Kerala Team

Published : Nov 13, 2023, 7:52 PM IST

ബെംഗളൂരു: പ്രായമായ മാതാപിതാക്കളെ പരിപാലിക്കേണ്ടത് കുട്ടികളുടെ ഉത്തരവാദിത്തം മാത്രമല്ല, ബാധ്യത കൂടിയാണെന്ന് കർണാടക ഹൈക്കോടതി (Karnataka HC States Taking Care Of Parents Is Childrens Responsibility And Obligation). മകളും മരുമകനും ചേർന്ന് സ്വത്ത് സമ്മാനമായി കൈപ്പറ്റിയ ശേഷം മാതാപിതാക്കളെ മർദിച്ച് വീട്ടിൽ നിന്ന് പുറത്താക്കിയ കേസിൽ വാദം കേൾക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് പി ബി വരാലെ, ജസ്റ്റിസ് കൃഷ്‌ണ, എസ് ദീക്ഷിത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

മാതാപിതാക്കളിൽ നിന്ന് സ്വത്ത് കൈക്കലാക്കുമ്പോൾ അവരെ പരിപാലിക്കേണ്ടതും മക്കളുടെ ബാധ്യതയാണെന്ന് കോടതി വ്യക്തമാക്കി. പിതാവ് മകൾക്ക് സ്വത്ത് സമ്മാനമായി നൽകിയത് അസാധുവാക്കിയ പേരന്‍റൽ വെൽഫെയർ ആൻഡ് സീനിയർ സിറ്റിസൺസ് മെയിന്‍റനൻസ് ആക്‌ട് (Parental Welfare and Senior Citizens Maintenance Act) പ്രകാരമുള്ള ട്രൈബ്യൂണൽ ഡിവിഷണൽ ഓഫിസറുടെ ഉത്തരവിനെതിരെ തുംകൂറിലെ ഗുബ്ബി താലൂക്കിൽ ബസവപട്ടണത്തിൽ താമസിക്കുന്ന ആർ കവിത നല്‍കിയ ഹര്‍ജിയിലാണ് കർണാടക ഹൈക്കോടതി നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ട്രൈബ്യൂണൽ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും സിംഗിൾ ബെഞ്ചും ശരിവച്ചു

കവിതയ്‌ക്ക് 2018 സെപ്‌റ്റംബർ 28 ന് പിതാവ് രാജശേഖരയ്യയിൽ നിന്ന് സ്വത്ത് സമ്മാനമായി ലഭിച്ചിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം രാജശേഖരയ്യ മകള്‍ക്കും മരുമകനും എതിരെ പരാതിയുമായി രംഗത്തെത്തി. മകളും മരുമകനും ചേര്‍ന്ന് തന്നെ വീട്ടില്‍ നിന്നിറക്കി വിടാന്‍ ശ്രമിക്കുന്നു എന്നും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും സബ് ഡിവിഷണൽ ഓഫിസിൽ നല്‍കിയ പരാതിയില്‍ രാജശേഖരയ്യ വ്യക്തമാക്കി. മകളും മകനും ചേർന്ന് വീടുപണിക്കായി 10 ലക്ഷം രൂപ കടമെടുത്തതായും, കടം വീട്ടാൻ സമ്മാനമായി നല്‍കിയ വസ്‌തു വിൽക്കാൻ നിർബന്ധിച്ചതായും രക്ഷിതാക്കളുടെ പരാതിയിലുണ്ടായിരുന്നു. തുടര്‍ന്നാണ് പേരന്‍റൽ വെൽഫെയർ ആൻഡ് സീനിയർ സിറ്റിസൺസ് മെയിന്‍റനൻസ് ആക്‌ട് പ്രകാരമുള്ള ട്രൈബ്യൂണൽ സ്വത്ത് കൈമാറ്റം അസാധുവാക്കിയത്.

Also Read: രക്ഷിതാക്കള്‍ അപകടത്തില്‍ മരിച്ചാല്‍ വിവാഹിതരായ പെൺമക്കൾക്കും നഷ്‌ടപരിഹാരമെന്ന് കർണാടക ഹൈക്കോടതി

ട്രൈബ്യൂണൽ ഉത്തരവിനെതിരെ മകൾ നൽകിയ ഹര്‍ജി പരിഗണിക്കവേ പ്രായമായ മാതാപിതാക്കളെ പരിപാലിക്കുന്നത് കുട്ടികളുടെ ഉത്തരവാദിത്തവും കടമയുമാണെന്നും, ജീവകാരുണ്യ പ്രവർത്തനമല്ലെന്നും കോടതി വ്യക്തമാക്കി. ആയിരക്കണക്കിന് വർഷങ്ങളായി രാജ്യത്തെ മതഗ്രന്ഥങ്ങൾ പ്രചരിപ്പിക്കുന്നത് മക്കൾ മാതാപിതാക്കളുടെ അവസാന നാളുകളിൽ അവരെ പരിപാലിക്കണം എന്നർത്ഥം വരുന്ന 'രക്ഷന്തി സ്ഥവിരേ പുത്രാ' എന്നാണ്. സ്വത്ത് കൈപ്പറ്റിയതിന് ശേഷം മാതാപിതാക്കളെ പരിചരിച്ചില്ല എന്നതാണ് മകൾക്കെതിരെയുള്ള കേസ്. കൂടാതെ രക്ഷിതാക്കളെ മർദിച്ച് വീട്ടിൽ നിന്ന് ഇറക്കിവിട്ടു. ഇത് ഭാരത സംസ്‌കാരത്തിന് സ്വീകാര്യമായ സംഭവമല്ലെന്നും കോടതികളും അധികാരികളും ട്രൈബ്യൂണലുകളും ഇത്തരം കാര്യങ്ങളിൽ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിൽ ചൂണ്ടിക്കാട്ടി.

തനിക്കെതിരായ പിതാവിന്‍റെ ആരോപണങ്ങള്‍ കവിത നിഷേധിച്ചിരുന്നു. താന്‍ തന്‍റെ മാതാപിതാക്കളെ പരിചരിക്കുന്നുണ്ടെന്നും പിതാവിന്‍റെ ചികിത്സയ്ക്കായി 30 ലക്ഷം രൂപ ചെലവഴിച്ചെന്നും കവിത ചൂണ്ടിക്കാട്ടി. എന്നാല്‍ രക്ഷിതാക്കൾ മർദനമേറ്റ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതായി ട്രൈബ്യൂണലിലെ സബ് ഡിവിഷണൽ ഓഫിസർ കണ്ടെത്തി. ഇതോടെ മകൾക്ക് സമ്മാനമായി കൈമാറിയ സ്വത്ത് 2021 ഫെബ്രുവരി 24ന് ട്രൈബ്യൂണൽ അസാധുവാക്കുകയായിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്‌ത് കവിത ഹൈക്കോടതിയിൽ നല്‍കിയ ആദ്യ അപ്പീൽ 2021 സെപ്‌റ്റംബർ 11ന് സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. തുടർന്ന് കവിത ഡിവിഷൻ ബെഞ്ചിലേക്ക് അപ്പീൽ നൽകുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.