ബെംഗളൂരു: നഗരത്തിലെ വസ്ത്രനിർമ്മാണ ശാലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് സൗജന്യ ബസ് പാസ് ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. ഏകദേശം 2.5 ലക്ഷം തൊഴിലാളികൾക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക.
നഗരത്തിലെ വസ്ത്രനിർമ്മാണ ശാലകളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ സംഭാവനകളെ മാനിച്ചാണ് സര്‍ക്കാര്‍ തീരുമാനം. എന്നാൽ പാസ് തുകയുടെ 40 ശതമാനം സ്ത്രീ തൊഴിലാളികൾ ജോലി ചെയ്യുന്ന വസ്ത്ര ഫാക്ടറി ഉടമകൾ വഹിക്കണം.
'വനിത സംഗതി' എന്ന പദ്ധതിക്ക് കീഴിൽ ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) തൊഴിൽ വകുപ്പുമായി സഹകരിച്ചാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. അടുത്ത വർഷം ജനുവരി മുതൽ സൗജന്യ പ്രതിമാസ ബസ് പാസ് വിതരണം ചെയ്യാൻ തീരുമാനിച്ചതായി ബിഎംടിസി പ്രസ്താവനയിൽ അറിയിച്ചു.
ബിഎംടിസിയുടെ ഓഡിനറി സര്‍വീസുകളിലാണ് പാസ് ഉപയോഗിക്കാനാവുക.