രാമനഗര (കര്‍ണാടക): കർണാടകയുടെ കിങ് മേക്കർ ഡികെ ശിവകുമാറിന് വൻ ഭൂരിപക്ഷത്തിൽ വിജയം. കർണാക നിയമസഭ തെരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിച്ച് കോൺഗ്രസിനെ ഭരണത്തിലേക്ക് എത്തിച്ചതിൽ ഡികെ ശിവകുമാർ എന്ന നേതാവിന്‍റെ രാഷ്‌ട്രീയ പാഠവം അനിഷേധ്യമാണ്. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) പ്രസിന്‍റ് ശിവകുമാർ വൻ ലീഡുമായാണ് എതിർ സ്ഥാനാർഥി ബിജെപിയുടെ ആർ അശോകിനെ തോൽപ്പിച്ചത്.
കനകപുരയിൽ നിന്ന് മത്സരിക്കുന്ന ഡികെ വോട്ടെണ്ണൽ ഘട്ടത്തിൽ ഒരിടത്തുപോലും ലീഡ് സ്ഥാനം എതിർ സ്ഥാനാർഥികൾക്ക് നൽകിയില്ല. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) പ്രസിഡന്‍റായ അദ്ദേഹം ഒക്കലിഗ സമുദായത്തിൽ സ്വാധീനമുള്ള നേതാവാണ്. കോൺഗ്രസ് ഹൈക്കമാൻഡുമായി നല്ല അടുപ്പമുള്ള അദ്ദേഹം കർണാടകയുടെ മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ള ആളുകളുടെ പട്ടികയിൽ ഒന്നാമനാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് നിലവില്‍ ജനപ്രീതിയുണ്ടാകാന്‍ ഉള്ള പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് ഡികെ ശിവകുമാർ എന്ന നേതാവാണ്.
എച്ച്ഡി കുമാരസ്വാമിയുടെ മന്ത്രിസഭയിൽ ജലസേചന മന്ത്രിയായിരുന്നു ദൊഡ്ഡലഹള്ളി കെമ്പഗൗഡ ശിവകുമാർ എന്ന ഡികെ ശിവകുമാര്‍ മുമ്പ് സിദ്ധരാമയ്യ സർക്കാരിൽ ഊർജ മന്ത്രിയായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. കനകപുര നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിച്ച് ഏഴ് തവണയാണ് ശിവകുമാർ എംഎൽഎയായത്.