ETV Bharat / bharat

വാക്‌സിനേഷന് പുതിയ ആപ്ലിക്കേഷന്‍ വേണമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി - വാക്‌സിനേഷന് പുതിയ ആപ്ലിക്കേഷന്‍ നിര്‍ദേശിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണ്‍ വാര്‍ത്ത

18 നും 45 നും ഇടയില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷനാണ് പുതിയ ആപ്ലിക്കേഷന്‍ വികസിപ്പിക്കണമെന്ന നിര്‍ദേശം.

new app needed for smooth Covid-19 vaccination drive news  karnataka deputy cm suggests new app for smooth vaccination drive news  new app for covid vaccination news  karnataka deputy cm aswanth narayan latest news  വാക്‌സിനേഷന് പുതിയ ആപ്ലിക്കേഷന്‍ നിര്‍ദേശിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി വാര്‍ത്ത  വാക്‌സിനേഷന് പുതിയ ആപ്ലിക്കേഷന്‍ വാര്‍ത്ത  വാക്‌സിനേഷന് പുതിയ ആപ്ലിക്കേഷന്‍ നിര്‍ദേശിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണ്‍ വാര്‍ത്ത  കര്‍ണാടക വാക്‌സിനേഷന്‍ പുതിയ വാര്‍ത്ത
വാക്‌സിനേഷന് പുതിയ ആപ്ലിക്കേഷന്‍ നിര്‍ദേശിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി
author img

By

Published : May 16, 2021, 3:14 PM IST

ബെംഗളൂരു: 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് പുതിയ ആപ്ലിക്കേഷന്‍ വികസിപ്പിക്കണമെന്ന നിര്‍ദേശവുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡോ സി.എന്‍ അശ്വന്ത് നാരായണ്‍. പുതുതായി വികസിപ്പിക്കുന്ന വാക്‌സിന്‍ കൊവിൻ ആപ്പുമായി ബന്ധിപ്പിക്കാമെന്നും പിന്നീട് വാക്‌സിന്‍ ലഭ്യതക്കനുസരിച്ച് വാക്‌സിനേഷന്‍ തീയതികള്‍ നിശ്ചയിക്കാമെന്നും അദ്ദേഹം പറഞ്ഞു.

കൊവിന്‍ ആപ്പില്‍ നേരത്തെ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇതിന് പിന്നാലെ ഫലപ്രദവും സുഗമവുമായ വാക്‌സിനേഷന്‍ നടത്തിപ്പിന് വേണ്ടി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

Also read: കർണാടകയിൽ സമയപരിധിക്ക് മുൻപ് ആർക്കും രണ്ടാം ഡോസ് വാക്‌സിൻ നൽകില്ലെന്ന് ഉപമുഖ്യമന്ത്രി

പുതിയ ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തപാല്‍ വകുപ്പ്, കൃഷി വകുപ്പ്, ബാങ്ക് ജീവനക്കാര്‍, ഇന്‍റര്‍നെറ്റ് സേവന ദാതാക്കള്‍ തുടങ്ങിയവരുള്‍പ്പെട്ട ഒരു മുന്‍ഗണന പട്ടിക തയ്യാറാക്കണമെന്നും സംസ്ഥാന കൊവിഡ് ടാസ്‌ക് ഫോര്‍സിന്‍റെ തലവന്‍ കൂടിയായ അശ്വന്ത് നാരായണ്‍ വ്യക്തമാക്കി.

കര്‍ണാടകയില്‍ നിലവില്‍ കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 41,664 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണനിരക്കിലും റെക്കോര്‍ഡ് വര്‍ധനവാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Also read: സ്‌പുട്‌നിക് വാക്‌സിൻ്റെ രണ്ടാം ബാച്ച് ഹൈദരാബാദിൽ എത്തി

For All Latest Updates

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.