ETV Bharat / bharat

കർണാടക നിയമസഭ തെരഞ്ഞെടുപ്പ് 2023: വെല്ലുവിളി ഉയർത്തുന്ന വിമതർ - കർണാടക നിയമസഭ തെരഞ്ഞെടുപ്പ് ബിജെപി

വിമത സ്ഥാനാർഥികളെ കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറ് വർഷത്തേക്ക് പുറത്താക്കിയിരുന്നു. ബിജെപിയിൽ നിന്ന് 13ലധികം പേരാണ് വിമത സ്ഥാനാർഥികളായി മത്സരിച്ചത്.

Rebel Candidiates details  Rebel Candidiates details karnataka  karnataka election  karnataka Assembly elections 2023  karnataka Assembly elections  കർണാടക നിയമസഭ തെരഞ്ഞെടുപ്പ്  കർണാടക തെരഞ്ഞെടുപ്പ് 2023  കർണാടക നിയമസഭ തെരഞ്ഞെടുപ്പ്  കർണാടക തെരഞ്ഞെടുപ്പ് വിമത സ്ഥാനാർഥികൾ  കർണാടക നിയമസഭ തെരഞ്ഞെടുപ്പ് ബിജെപി  വിമത സ്ഥാനാർഥികൾ
വിമതർ
author img

By

Published : May 13, 2023, 9:04 AM IST

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും ജെഡിഎസും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ ടിക്കറ്റ് ലഭിക്കാത്ത നേതാക്കൾ വിമത സ്ഥാനാർഥികളായി തെരഞ്ഞെടുപ്പിൽ രംഗത്തെത്തിയിരുന്നു. മത്സരിച്ച പല വിമത സ്ഥാനാർഥികളെയും പാർട്ടി പുറത്താക്കിയിട്ടുണ്ട്. കോൺഗ്രസിൽ നിന്ന് 24 പേരാണ് വിമത സ്ഥാനാർഥികളായത്.

ഇവരെയെല്ലാം പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് 6 വർഷത്തേക്കാണ് പുറത്താക്കിയിരിക്കുന്നത്. 13ലധികം പേരാണ് ബിജെപിയിൽ നിന്ന് വിമത സ്ഥാനാർഥികളായി മത്സരിച്ചത്.

ഷിഡ്‌ലഘട്ട: ചിക്കബെല്ലാപൂർ ജില്ലയിലെ ഷിഡ്‌ലഘട്ട മണ്ഡലത്തിൽ രാജീവ് ഗൗഡയ്‌ക്കാണ് കോൺഗ്രസ് ടിക്കറ്റ് നൽകിയത്. അഞ്ജനപ്പയാണ് മണ്ഡലത്തിൽ വിമത സ്ഥാനാർഥിയായി മത്സരിച്ചത്.

മായകൊണ്ട: ദാവൻഗരെയിലെ മായകൊണ്ട മണ്ഡലത്തിൽ എംഎൽഎ പ്രൊഫ.ലിംഗണ്ണയ്ക്ക് പകരം ബസവരാജ് നായിക്കിനെ ബിജെപി മത്സരിപ്പിച്ചു. നായിക് മുൻ എംഎൽഎ ആയതിനാൽ അദ്ദേഹത്തിന് ടിക്കറ്റ് നൽകിയത് പാർട്ടിക്കുള്ളിൽ അതൃപ്‌തിക്ക് കാരണമായിരുന്നു. ഇവിടെ വിമത സ്ഥാനാർഥിയായി ശിവപ്രകാശാണ് മത്സരിച്ചത്.

ഹൊസ്‌ദുർഗ: ചിത്രദുർഗ ജില്ലയിലെ ഹൊസ്‌ദുർഗ മണ്ഡലത്തിൽ ഗൂളിഹട്ടി ശേഖറിന് പകരം എസ് ലിംഗമൂർത്തിക്ക് ബിജെപി ടിക്കറ്റ് നൽകി. സർക്കാരിനെയും പാർട്ടി നേതാക്കളെയും പരസ്യമായി വിമർശിച്ചതിന് ഗൂളിഹട്ടി ശേഖറിന് പാർട്ടി ടിക്കറ്റ് നിഷേധിക്കുകയായിരുന്നു. സംസ്ഥാനത്ത് ആദ്യമായി ബിജെപി സർക്കാർ രൂപീകരിക്കുന്നതിലേക്ക് നയിച്ച നിയമസഭാംഗങ്ങളിൽ ഒരാൾ കൂടിയാണ് ഗൂളിഹട്ടി ശേഖർ. എന്നാൽ, ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് പാർട്ടി അംഗത്വം രാജിവച്ച് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരത്തിനിറങ്ങുകയായിരുന്നു.

പുത്തൂർ: ദക്ഷിണ കന്നട ജില്ലയിലെ പുത്തൂർ നിയോജക മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ സഞ്ജീവ് മത്തന്ദൂരിന് പകരം ആശ തിമ്മപ്പയ്ക്ക് ബിജെപി ടിക്കറ്റ് നൽകി. സഞ്ജീവ് മഠത്തൂർ വീണ്ടും മത്സരിക്കാൻ ആഗ്രഹിച്ചെങ്കിലും പാർട്ടി ടിക്കറ്റ് ലഭിച്ചിരുന്നില്ല. അതേസമയം, ഹിന്ദു അനുകൂല സംഘടനയുടെ നേതാവ് അരുൺ പുട്ടിലയ്ക്ക് ബിജെപി ടിക്കറ്റ് നൽകാനും സമ്മർദമുണ്ടായിരുന്നു. എന്നാൽ ടിക്കറ്റ് ലഭിക്കാത്തതിനാൽ അരുൺ പുട്ടില സ്വതന്ത്രനായി മത്സരിച്ച് ബിജെപിക്ക് വെല്ലുവിളി ഉയർത്തി.

ചന്നഗിരി: കൈക്കൂലി കേസിൽ സിറ്റിങ് എംഎൽഎ മാടൽ വിരുപക്ഷപ്പയെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. തുടർന്ന് അദ്ദേഹത്തിന് ദാവൻഗെരെയിലെ ചന്നഗിരി മണ്ഡലത്തിൽ ടിക്കറ്റ് നൽകിയില്ല. അച്ഛന് ടിക്കറ്റ് കിട്ടാത്തതിനാൽ മകൻ മല്ലികാർജുന് ടിക്കറ്റ് നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ പാർട്ടി എച്ച്എസ് ശിവകുമാറിന് ടിക്കറ്റ് നൽകി. എന്നാൽ മല്ലികാർജുൻ മത്സരരംഗത്ത് നിന്ന് പിന്മാറിയില്ല.

മൂഡിഗെരെ: വിവാദങ്ങളെ തുടർന്ന് സിറ്റിങ് എംഎൽഎ എംപി കുമാരസ്വാമിക്ക് ചിക്കമംഗളൂരു മൂഡിഗെരെ മണ്ഡലത്തിൽ ബിജെപി ടിക്കറ്റ് നിഷേധിച്ചു. പകരം ദീപക് ദൊഡ്ഡയ്യക്കാണ് ടിക്കറ്റ് നൽകിയത്. ബിജെപി ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് അദ്ദേഹം പാർട്ടിയിൽ നിന്ന് രാജിവച്ചത്. ജെഡിഎസിനെ പ്രതിനിധീകരിച്ച് ഇത്തവണയും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

ഷിരഹട്ടി: ഗദഗ് ജില്ലയിലെ ഷിരഹട്ടി നിയമസഭ മണ്ഡലത്തിൽ കോൺഗ്രസ് പാർട്ടിക്കെതിരെ വിമത കൊടി ഉയർത്തി മുൻ എംഎൽഎ രാമകൃഷ്‌ണ ദൊഡ്ഡമണി. അദ്ദേഹത്തിന് പകരം സുജാത എൻ ദൊഡ്ഡമണിക്കാണ് പാർട്ടി ടിക്കറ്റ് നൽകിയത്.

കുണിഗൽ: തുമകൂർ ജില്ലയിലെ കുണിഗൽ മണ്ഡലത്തിൽ നിലവിലെ എംഎൽഎ ഡോ.എച്ച് ഡി രംഗനാഥ് മത്സര രംഗത്തുണ്ട്. മുൻ എംഎൽഎ രാമസ്വാമി ഗൗഡ വിമത സ്ഥാനാർഥിയായി മത്സരിച്ചു.

ജഗലുരു: ദാവൻഗെരെ ജില്ലയിലെ ജഗലുരു നിയമസഭ മണ്ഡലത്തിൽ മുൻ എംഎൽഎ എച്ച് രാജേഷ് കോൺഗ്രസിനെതിരെ മത്സരിച്ചു. ഇവിടെ കോൺഗ്രസിൽ നിന്ന് ബി ദേവേന്ദ്രപ്പ മത്സരിച്ചിട്ടുണ്ട്.

ഹാരപ്പനഹള്ളി: ബെല്ലാരി ജില്ലയിലെ ഹാരപ്പനഹള്ളി നിയമസഭ മണ്ഡലത്തിലാണ് കോൺഗ്രസ് വിമതനെ നേരിട്ടത്. എൻ കൊട്രേഷിന് പാർട്ടി ടിക്കറ്റ് നൽകി. ഇവിടെ കെപിസിസി ജനറൽ സെക്രട്ടറി എം പി ലത മല്ലികാർജുന സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരിച്ചത്.

ഇതിനുപുറമെ ഹുബ്ബള്ളി സെൻട്രൽ മണ്ഡലത്തിൽ നിലവിലെ എംഎൽഎയായ ജഗദീഷ് ഷെട്ടാറും ബെൽഗാം ജില്ലയിലെ അത്താണി മണ്ഡലം മോഹിയായിരുന്ന ലക്ഷ്‌മണ്‍ സാവദിയും ബിജെപിയിൽ നിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.