ETV Bharat / bharat

കർണാടക നിയമസഭ തെരഞ്ഞെടുപ്പ്; സമ്മതിദാനാവകാശം രേഖപ്പെടുത്തുക 5,10,55172 പേര്‍, സ്ഥാനാർഥികള്‍ 2,615 - ബിജെപി

ഭരിക്കുന്ന സംസ്ഥാനം നിലനിര്‍ത്താന്‍ ബിജെപി ശ്രമിക്കുമ്പോള്‍ നഷ്‌ടപ്പെട്ട ദക്ഷിണേന്ത്യന്‍ സംസ്ഥാനം തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസിന്‍റെ തീവ്രനീക്കം. മെയ്‌ 13നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരിക

karnataka  Karnataka Assembly Elections latest updates  Karnataka Assembly Elections All eyes on voters  കർണാടക പോളിങ് ബൂത്തിലേക്ക്  കർണാടക നാളെ പോളിങ് ബൂത്തിലേക്ക്  തെരഞ്ഞെടുപ്പ് ഫലം  ബിജെപി
കർണാടക നാളെ പോളിങ് ബൂത്തിലേക്ക്
author img

By

Published : May 9, 2023, 11:01 PM IST

Updated : May 10, 2023, 6:54 AM IST

ബെംഗളൂരു : ഒരു മാസത്തെ തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിനുശേഷം കർണാടക പോളിങ് ബൂത്തിലേക്ക്. 224 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 2,615 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ഇന്ന് (09.05.2023) പോസ്റ്റൽ വോട്ട് രേഖപ്പെടുത്തിയ കര്‍ണാടക, നാളെ രാവിലെ ഏഴിന് പോളിങ് ബൂത്തുകള്‍ തുറന്നുനല്‍കും. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.

സംസ്ഥാനത്തെ 58,545 പോളിങ് സ്റ്റേഷനുകളിലായി 5,10,55172 പേരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തുക. വോട്ടർമാരിൽ 2,58,01408 പുരുഷന്മാരും 2,52,48925 സ്‌ത്രീകളും 4,839 മറ്റുള്ളവരും ഉൾപ്പെടുന്നു. സ്ഥാനാർഥികളിൽ 2,430 പുരുഷന്മാരും 184 സ്‌ത്രീകളും ഒരാൾ ട്രാന്‍സ്‌ജെന്‍ഡറുമാണ്. ആകെ 11,71,558 യുവ വോട്ടർമാരും 5,71,281 ഭിന്നശേഷിക്കാരും 12,15,920 പേര്‍ 80 വയസിനുമുകളിൽ പ്രായമുള്ളവരുമാണ്.

പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തിയത് 94,931 പേര്‍ : തെരഞ്ഞെടുപ്പിന്‍റെ സുഗമമായ നടത്തിപ്പിനായി സംസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിൽ നിന്നായി 8,500 പൊലീസ് ഉദ്യോഗസ്ഥരേയും ഹോം ഗാർഡുകളേയും സംസ്ഥാനത്ത് സുരക്ഷയ്‌ക്കായി വിന്യസിച്ചിട്ടുണ്ട്. പുറമെ 1.5 ലക്ഷം പൊലീസുകാരെയും സിആർപിഎഫിനെയും വിന്യസിച്ചിട്ടുണ്ട്. 304 ഡിവൈഎസ്‌പിമാർ, 991 ഇൻസ്പെക്‌ടര്‍മാർ, 2,610 പിഎസ്ഐമാർ, 5,803 എഎസ്ഐമാർ, 46,421 എച്ച്സിമാർ, 27,990 പിസി ഹോം ഗാർഡുകൾ എന്നിങ്ങനെയാണ് കണക്ക്.

ALSO READ | കര്‍ണാടകയില്‍ അവസാനഘട്ട പ്രചാരണം ശക്തമാക്കി കോണ്‍ഗ്രസ്; ബസില്‍ യാത്ര ചെയ്‌തും കോളജ് വിദ്യാര്‍ഥികളോട് സംവദിച്ചും രാഹുല്‍ ഗാന്ധി

മൊത്തം 75,603 ബാലറ്റ് യൂണിറ്റുകൾ, 70,300 കൺട്രോൾ യൂണിറ്റുകൾ, 76,202 വോട്ടർ - വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ എന്നിവ വോട്ടിങിനായി ഉപയോഗിക്കും. പോളിങ് പ്രക്രിയ നിരീക്ഷിക്കുന്നതിന് മൈക്രോ ഒബ്‌സർവറുകള്‍, വെബ്‌കാസ്റ്റിങ്, സിസിടിവികൾ എന്നിവ പോലുള്ള അതീവ സുരക്ഷാസംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.

ALSO READ | ജെഡിഎസ് ലക്ഷ്യം അധികാര രാഷ്‌ട്രീയത്തിന്‍റെ വിധി നിര്‍ണയിക്കല്‍ ; പഴയ 'കിങ് മേക്കറെ' എഴുതിത്തള്ളാതെ കര്‍ണാടക

80 വയസിന് മുകളിലുള്ളവർക്കും 40 ശതമാനത്തിലധികം ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കുമാണ് വീട്ടിലിരുന്ന് വോട്ടുചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുമതി നല്‍കിയത്. 94,931 വോട്ടർമാരാണ് പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തിയത്. വികസനത്തിനും പുരോഗതിക്കും കാര്യക്ഷമമായ ഭരണത്തിനും വേണ്ടി വോട്ട് ചെയ്യണമെന്നാണ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഇന്ന് കർണാടകയിലെ ജനങ്ങളോട് അഭ്യർഥിച്ചത്.

Last Updated : May 10, 2023, 6:54 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.