ETV Bharat / bharat

കര്‍ണാടകയിലെ 'കുടുംബ' രാഷ്‌ട്രീയം; മത്സര രംഗത്തെ ബന്ധുക്കള്‍ - കർണാടക തെരഞ്ഞെടുപ്പ് സ്ഥാനാർഥികൾ

കർണാടകയിലെ കുടുംബരാഷ്‌ട്രീയം ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിലും. മുൻ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമിയും മകൻ നിഖിൽ കുമാരസ്വാമിയും മത്സരരംഗത്തുണ്ടായിരുന്നു.

Karnataka assembly election family politics  Karnataka assembly election  Karnatakas family politics  Karnataka assembly election 2023  കർണാടക നിയമസഭ തെരഞ്ഞെടുപ്പ്  കർണാടക നിയമസഭ തെരഞ്ഞെടുപ്പ് 2023  കർണാടക തെരഞ്ഞെടുപ്പ്  കർണാടക തെരഞ്ഞെടുപ്പ് സ്ഥാനാർഥികൾ  കർണാടക തെരഞ്ഞെടുപ്പ് കുടുംബരാഷ്‌ട്രീയം
കർണാടക
author img

By

Published : May 13, 2023, 10:14 AM IST

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിലെ കുടുംബ രാഷ്‌ട്രീയം പുതമയുള്ള കാര്യമല്ല. ഇത്തവണ കർണാടക നിയമസഭ തെരഞ്ഞെടുപ്പിലും കുടുംബ രാഷ്‌ട്രീയം കാണാം. അച്ഛനും മക്കളും മറ്റ് കുടുംബാംഗങ്ങളും പല മണ്ഡലങ്ങളിലും മത്സരരംഗത്തുണ്ടായിരുന്നു.

ഭൂരിഭാഗവും ബെല്ലാരിയിലെ റെഡ്ഡി കുടുംബത്തിൽപ്പെട്ടവരാണ്. ഈ കുടുംബത്തിൽ നിന്ന് നാല് പേരാണ് സ്ഥാനാർഥികളായി മത്സരിച്ചത്. ബെല്ലാരി സിറ്റി എംഎൽഎ ഗാലി സോമശേഖർ റെഡ്ഡിയും ഹർപ്പനഹള്ളി എംഎൽഎ ഗലി കരുണാകര റെഡ്ഡിയും ബിജെപിയിൽ നിന്ന് വീണ്ടും മത്സരിച്ചു. സഹോദരൻ മുൻ മന്ത്രി ഗാലി ജനാർദ്ദന റെഡ്ഡി ബിജെപിയിൽ നിന്ന് രാജിവച്ച് കല്യാണ രാജ്യ പ്രഗതി പാർട്ടി രൂപീകരിച്ചു. ജനാർദ്ദന റെഡ്ഡി ഗംഗാവതിയിൽ നിന്നും ഭാര്യ അരുണ ലക്ഷ്‌മി ബെല്ലാരി സിറ്റി മണ്ഡലത്തിൽ നിന്നും പുതുതായി രൂപീകരിച്ച പാർട്ടിയിൽ നിന്നും മത്സരിച്ചു.

ജെഡിഎസ് പാർട്ടിയിൽ മുൻ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി ചന്നപട്ടണയിലും മകൻ നിഖിൽ കുമാരസ്വാമി രാമനഗരയിലും സഹോദരൻ എച്ച്എം രേവണ്ണ ഹോളനരസിപുര ഹാസനിലും എംഎൽഎ ജിടി ദേവഗൗഡ ചാമുണ്ഡേശ്വരി മണ്ഡലത്തിലും മകൻ ഹരീഷ് ഗൗഡ ഹുൻസൂരിലും മത്സരിച്ചു.

ബിജെപിയുടെ രമേഷ് ജാർക്കിഹോളിയും സഹോദരനായ ബാലചന്ദ്ര ജാർക്കിഹോളിയും ബെലഗാവി ജില്ലയിലെ ഗോകാക്, അറബാവി മണ്ഡലങ്ങളിലെയും സ്ഥാനാർഥികളാണ്. അന്തരിച്ച ലിംഗായത്ത് സമുദായ നേതാവ് ഉമേഷ് കാട്ടിയുടെ കുടുംബാംഗങ്ങൾക്കാണ് 2 ടിക്കറ്റുകൾ നൽകിയത്. ചിക്കോടി-സദലഗ മണ്ഡലത്തിൽ രമേഷ് കാട്ടിക്കും ഹുക്കേരി മണ്ഡലത്തിൽ മകൻ നിഖിൽ കാട്ടിക്കും സ്ഥാനാർഥിത്വം നൽകി.

ബെല്ലാരി നിയമസഭ സീറ്റിൽ നിന്ന് ഗതാഗത മന്ത്രി ബി ശ്രീരാമുലുവും അദ്ദേഹത്തിന്‍റെ അനന്തരവൻ സുരേഷ് ബാബുവും കാംപ്ലി മണ്ഡലത്തിലും മത്സരിച്ചു. മുൻ മുഖ്യമന്ത്രി എസ് ബംഗാരപ്പയുടെ മകൻ കുമാർ ബംഗാരപ്പ ഷിമോഗ ജില്ലയിലെ സൊറബയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചു. സഹോദരൻ മധു ബംഗാരപ്പ അതേ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി.

ബിജെപി നേതാവായ എസ് രഘു ബെംഗളൂരുവിലെ സിവി രാമൻ നഗർ മണ്ഡലത്തിൽ മത്സരിക്കുന്നു. മുൻ സംസ്ഥാന ക്യാബിനറ്റ് മന്ത്രി അരവിന്ദ് ലിംബാവലിയുടെ ഭാര്യ സഹോദരനാണ് രഘു. മഹാദേവ്പൂർ മണ്ഡലത്തിലെ നിലവിലെ എംഎൽഎയാണ് അരവിന്ദ് ലിംബാവലി. ലിംബാവലിക്ക് പകരം ഇക്കുറി അതേ മണ്ഡലത്തിൽ നിന്ന് അദ്ദേഹത്തിന്‍റെ ഭാര്യ മഞ്ജുളയാണ് മത്സരിച്ചത്.

ദാവംഗരെയിലെ ഷാമന്നൂർ കുടുംബത്തിലെ അച്ഛനും മകനും തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ടായിരുന്നു. 92-കാരനായ മുതിർന്ന രാഷ്ട്രീയക്കാരൻ 5 തവണ എംഎൽഎയായ ഷാമനൂർ ശിവശങ്കരപ്പ വീണ്ടും ദാവൻഗെരെ സൗത്ത് മണ്ഡലത്തിൽ മത്സരിച്ചു. അദ്ദേഹത്തിന്‍റെ മകൻ എസ് എസ് മല്ലികാർജുൻ ദാവൻഗെരെയാണ് നോർത്തിലെ സ്ഥാനാർഥിയായത്. ഈ നിയമസഭ തെരഞ്ഞെടുപ്പിൽ മുൻ ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി ബെംഗളൂരുവിലെ ബിടിഎം ലേഔട്ടിൽ കോൺഗ്രസിന്‍റെ സ്ഥാനാർഥിയും മകൾ സൗമ്യ റെഡ്ഡി ജയനഗർ മണ്ഡലത്തിലെ സ്ഥാനാർഥിയുമായി മത്സരരംഗത്തുണ്ടായിരുന്നു.

മുൻ എംപി കെ എച്ച് മുനിയപ്പ കോലാറിലെ ദേവനഹള്ളി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയായി. മകൾ രൂപകല എം കെജിഎഫ് മണ്ഡലത്തിൽ മത്സരിച്ചു. കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്ന എംഎൽഎ എം കൃഷ്‌ണപ്പയും മകൻ പ്രിയകൃഷ്‌ണയുമാണ് വിജയനഗർ, ഗോവിന്ദരാജ് നഗർ മണ്ഡലങ്ങളിലെ സ്ഥാനാർഥികളായത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.