സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറുടെ 51ാം ജന്മദിനമാണ് നാളെ (മെയ് 25). തന്‍റെ പിറന്നാള്‍ സമ്മാനം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് കരണ്‍. കരണിന്‍റെ ഏറ്റവും പുതിയ പ്രോജക്‌ടായ 'റോക്കി ഔർ റാണി കി പ്രേം കഹാനി'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ നാളെ പുറത്തിറങ്ങും.
ആറ് വർഷങ്ങള്‍ക്ക് ശേഷം 'റോക്കി ഔർ റാണി കി പ്രേം കഹാനി' എന്ന സിനിമയിലൂടെ കരൺ ജോഹർ സംവിധായകനായി തിരിച്ചെത്തിയിരിക്കുകയാണ്. ബോളിവുഡിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാള്‍ കൂടിയാണ് കരൺ ജോഹര്‍. സിനിമ കരിയറില്‍ അദ്ദേഹം തന്‍റെ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
ഇതുവരെയുള്ള തന്‍റെ ജൈത്രയാത്രയുടെ സ്‌മരണ പങ്കുവച്ച് കരണ്‍ ഇന്‍സ്‌റ്റഗ്രാമില്‍ ഒരു വീഡിയോ പങ്കുവച്ചു. 'റോക്കി ഔർ റാണി കി പ്രേം കഹാനി'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ തന്‍റെ ജന്മദിനത്തിൽ വെളിപ്പെടുത്തുമെന്നാണ് അദ്ദേഹം ഇന്‍സ്‌റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്. ബോളിവുഡിലെ ഒരു സിനിമ നിർമാതാവെന്ന നിലയിലുള്ള തന്‍റെ ചരിത്രം ഉയർത്തിക്കാട്ടുന്ന ഒരു വീഡിയോയാണ് കരൺ ജോഹര്‍ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. തന്‍റെ ഹിറ്റ് ചിത്രങ്ങളിൽ നിന്നുള്ള സ്‌നിപ്പെറ്റുകൾ അദ്ദേഹത്തിന്‍റെ ശബ്‌ദത്തിന്‍റെ പശ്ചാത്തലത്തിൽ കരണ്‍ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="
">
രാഹുൽ, അഞ്ജലി, ടീന എന്നിവർക്കൊപ്പം 'കുച്ച് കുച്ച് ഹോതാ ഹേ'യിലെ ഒരു ക്ലാസിക് സീക്വൻസോടെയാണ് വീഡിയോ ആരംഭിക്കുന്നത്. വീഡിയോയുടെ പശ്ചാത്തലത്തിൽ കരൺ ജോഹർ വിവരിക്കുന്നത് കാണാം. 'റോക്കി ഔർ റാണി കി പ്രേം കഹാനി'യുടെ സ്വീക്വന്‍സോട് കൂടി വീഡിയോ അവസാനിക്കുന്നു.
'ഞാൻ ഇത്രയും നാളായി നിങ്ങളുമായി പങ്കിടാൻ കാത്തിരുന്ന ഒരു സിനിമ. ഒടുവിൽ ഇതാ എത്തി. പ്രണയവും കുടുംബവും അതിലേറെയും ആഘോഷിക്കാൻ ഞങ്ങളോടൊപ്പം സിനിമയിൽ ചേരൂ' -കരണ്‍ ജോഹര്‍ പറയുന്നു.
'റോക്കി ഔർ റാണി കി പ്രേം കഹാനിയുടെ ഫസ്‌റ്റ് ലുക്ക് നാളെ പുറത്തിറങ്ങും' എന്ന് ഉപസംഹരിച്ചുകൊണ്ട് കരൺ ജോഹർ പോസ്‌റ്റ് പങ്കുവച്ചു. ഒപ്പം ഒരു കുറിപ്പും വന്നിട്ടുണ്ട്. തന്‍റെ കുറിപ്പില്‍ അദ്ദേഹം നന്ദിയും രേഖപ്പെടുത്തി. 'റോക്കി ഔർ റാണി കി പ്രേം കഹാനി' ജൂലൈ 28ന് തീയറ്ററുകളിൽ. ആലിയ ഭട്ടും രൺവീർ സിംഗും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ധർമേന്ദ്രയും ജയ ബച്ചനും നിർണായക വേഷങ്ങളെ അവതരിപ്പിക്കും. മുതിർന്ന നടി ഷബാന ആസ്‌മിയും സിനിമയുടെ ഭാഗമാണ്.
പോസ്‌റ്റ് പങ്കുവച്ചതിന് പിന്നാലെ ഈ പ്രോജക്‌ടിനായി ആരാധകരും ആവേശത്തിലാണ്. പോസ്‌റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കിയ ചിത്രത്തിന്‍റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
അതേസമയം, കരൺ ജോഹറിന്‍റെ ധർമ്മ പ്രൊഡക്ഷൻസും അദ്ദേഹത്തിന്‍റെ ഇൻസ്‌റ്റഗ്രാം പോസ്‌റ്റ് പങ്കുവച്ചിട്ടുണ്ട്. പ്രണയത്തിന്‍റെ ഒരു പുതിയ യുഗത്തിന്‍റെ തുടക്കമാണിത്! ലോകമെമ്പാടുമുള്ള ആളുകളുടെ ഹൃദയത്തിൽ ഇപ്പോഴും ഒരു പ്രത്യേക സ്ഥാനം നിലനിർത്തുന്ന പ്യാറിന്‍റെയും ദോസ്‌തിയുടെയും കഥകൾ നിങ്ങൾക്ക് മുന്നില്‍ കൊണ്ടുവന്നതിന് ശേഷം, ഒരു പുതിയ സീസൺ ആരംഭിക്കാനുള്ള സമയമാണിത്.
Also Read: ആലിയ രണ്‍വീര്‍ ചിത്രം ജൂലൈയില്‍; റോക്കി ഔര്‍ റാണി കീ പ്രേം കഹാനി റിലീസ് തീയതി പുറത്ത്