ലഖ്‌നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ വീണ്ടും കൂട്ടബലാത്സംഗം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സഹോദരന്‍റെ സുഹൃത്തുക്കൾ ചേർന്ന് തട്ടിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. രണ്ട് പേർ ഒളിവിലാണ്. ഇവരുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നഗരത്തിലെ ലാൽ ബംഗ്ലാ പ്രദേശത്താണ് സംഭവമുണ്ടായത്. നാലംഗ സംഘം മദ്യപാനത്തിനിടെ പെൺകുട്ടിയെ പീഡിപ്പിച്ചിക്കുകയായിരുന്നുവെന്ന് കാൺപൂർ എസ്‌പി രാജ്‌കുമാർ അഗർവാൾ പറഞ്ഞു. ഐപിസി-പോക്‌സോ വകുപ്പുകൾ പ്രകാരം അനുസരിച്ചും പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
കാൺപൂരിൽ കൂട്ടബലാത്സംഗം; രണ്ട് പേർ അറസ്റ്റിൽ - കാൺപൂർ ബലാത്സംഗം
പെൺകുട്ടിയുടെ സഹോദരന്‍റെ സുഹൃത്തുക്കളാണ് പ്രതികൾ.